Image

ഫൊക്കാന വിമൻസ് ഫോറത്തിന്റെ സഹകരണത്തോടെ മാജിക്ക് പ്ലാനറ്റിൽ ആരംഭിക്കുന്ന കരിസ്മ സെന്റർ ഉദ്ഘാടനം വ്യാഴാച്ച

സ്വന്തം ലേഖകൻ Published on 03 December, 2020
ഫൊക്കാന വിമൻസ് ഫോറത്തിന്റെ സഹകരണത്തോടെ മാജിക്ക് പ്ലാനറ്റിൽ  ആരംഭിക്കുന്ന  കരിസ്മ സെന്റർ ഉദ്ഘാടനം വ്യാഴാച്ച

ന്യൂജേഴ്‌സി: ലോക പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ നേത്ര്യത്വത്തിൽ പ്രവർത്തിക്കുന്ന മാജിക്ക് പ്ലാനറ്റിലെ  ഡിഫറന്റ് ആർട്സ് സെന്ററിലെ കുട്ടികൾകളുടെ അമ്മമാർക്കായി ആരംഭിച്ചിരിക്കുന്ന കരിസ്മ സെന്ററിന്റെ ഉദ്ഘടാനം ലോക ഭിന്നശേഷി ദിനമായ  നാളെ വ്യാഴാച്ച ഇന്ത്യൻ സമയം വൈകുന്നേരം മൂന്നിന് ( ന്യൂയോർക്ക് സമയം വെളുപ്പിന് 4 .30 ന് ) അഡിഷണൽ ഡിജിപി ബി.സന്ധ്യ നിർവഹിക്കും. ഫൊക്കാന വിമൻസ് ഫോറത്തിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന കരിസ്മ എ മൂവ് ഫോർ മദേഴ്‌സ് എന്ന പേരിൽ ആരംഭിക്കുന്ന ഈ പദ്ധതിയിൽ ലയൺസ് ക്ലബും പങ്കാളികളാണ്.

ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാർക്ക് സ്വയം തൊഴിൽ പരിശീലിക്കുന്നതിനും അതിലൂടെ വരുമാനം കണ്ടെത്തുന്നതിനും വേണ്ടിയാണ് ഈ സെന്റർ ആരംഭിക്കുന്നതെന്ന് മാജിക്ക് അക്കാദമി സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ.ഗോപിനാഥ് മുതുകാട് പറഞ്ഞു.
കെ.ടി..സി. ചെയർമാൻ എം.വി.ജയകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചലച്ചിത്ര താരം  മേനക സുരേഷ് മുഖ്യാതിഥിയാകും. ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് മുഖ്യ പ്രഭാഷണം നടത്തും. ഫോക്കാന വിമൻസ് ഫോറം ചെയർ ഡോ. കല ഷഹി, മാജിക്ക് അക്കാഡമി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ.ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല എന്നിവർ പ്രസംഗിക്കും. ഡിഫറൻറ്  ആര്‍ട്ട് സെന്റര്‍ ചീഫ് കോർഡിനേറ്റർ ദിവ്യ സ്വാഗതവും കരിസ്മ കോർഡിനേറ്റർ സൊഹ്‌റാ മാമ്മു നന്ദിയും പറയും.  

തിരുവന്തപുരം കഴക്കൂട്ടത്ത് സ്ഥിതിചെയ്യുന്ന മാജിക്ക് പ്ലാനറ്റിൽ ആരംഭിക്കുന്ന കരിസ്മ സെന്റെറിൽ തയ്യൽ പരിശീലനം, ബാഗ് നിർമ്മാണം , കരകൗശല വസ്‌തുക്കളുടെ നിർമ്മാണം,തുടങ്ങി വിവിധ തൊഴിൽ പരിശീലനങ്ങൾ നൽകുകയും ഇവിടെയുണ്ടാകുന്ന ഉത്പ്പന്നങ്ങൾ വിപണിയിലെത്തുക്കുകയുമാണ് ലക്ഷ്യമെന്നും മജിഷ്യൻ ഗോപിനാഥ് മുതുകാട് പറഞ്ഞു.മാജിക്ക് പ്ലാനറ്റിലെ ഡിഫറൻറ് സെന്റെറിലുള്ള കുട്ടികളുടെ അമ്മമാർക്കാണ് തൊഴിൽ പരിശീലനം നൽകുന്നത്..

ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം പൂർണമായും ഭിന്നശേഷിയുള്ള കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും മാത്രമാണ് വിനയോഗിക്കികയെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായി അമ്മമാർക്ക് 100 തയ്യൽ മെഷീൻ വാങ്ങി നൽകുന്നതിനുള്ള സാമ്പത്തിക സഹായം നൽകുന്നത് ഫൊക്കാനയുടെ വിമൻസ് ഫോറമാണ്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വിമൻസ് ഫോറം നൽകുന്ന ഈ സാമ്പത്തിക സഹായം പ്രഫ. ഗോപിനാഥ് മുതുകാട് നേതൃത്വം നൽകുന്ന  കരിസ്മ എ മൂവ് ഫോർ മദേഴ്‌സ് എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിക്കുവേണ്ടിയാണെന്നതിൽ ഏറെ അഭിമാനവും സന്തോഷവും നൽകുന്നതായി വിമൻസ് ഫോറം ചെയർ ഡോ. കല ഷഹി പറഞ്ഞു. 
ഫൊക്കാന വിമൻസ് ഫോറത്തിന്റെ സഹകരണത്തോടെ മാജിക്ക് പ്ലാനറ്റിൽ  ആരംഭിക്കുന്ന  കരിസ്മ സെന്റർ ഉദ്ഘാടനം വ്യാഴാച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക