സെന്റ് തോമസ് അക്വീനാസ് ഇടവകയില്‍ ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചൂ

Published on 23 December, 2020
സെന്റ് തോമസ് അക്വീനാസ് ഇടവകയില്‍ ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചൂ


ഓക് ലാന്‍ഡ്: ടൗരംഗയിലെ സെന്റ് തോമസ് അക്വീനാസ് ഇടവകയില്‍ സീറോ മലബാര്‍ കാത്തലിക് മിഷന്റേയും സീറോ മലബാര്‍ യൂത്ത് മിഷന്റേയും സംയുക്താഭിമുഖ്യത്തില്‍ ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചു.

സെന്റ് മേരീസ് ദേവാലയത്തില്‍ നിന്നും ആരംഭിച്ച കരോള്‍ ഉണ്ണിയേശുവിന്റെ തിരുസ്വരൂപമായി ഭവനങ്ങളില്‍ എത്തി പ്രാര്‍ഥനയും കരോള്‍ ഗാനവും ആലപിച്ച് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. SMCM ട്രസ്റ്റി ഷിനോജ്, SMYM കോര്‍ഡിനേറ്റര്‍ ബോണി, ഷിനോജ് എന്നിവര്‍ കരോള്‍ നടത്തിപ്പിന് നേതൃത്വം നല്കി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക