ന്യു യോർക്ക്: പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളോടനുബന്ധിച്ച് ന്യു യോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ ഫോമാ പ്രസിഡന്റ് അനിയൻ ജോർജിനെ ബഹുമതി പത്രം നൽകി ആദരിച്ചു.
അർപ്പണബോധത്തോടെ എല്ലാ കാലത്തും ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനു നൽകിയ സേവനങ്ങൾക്ക് അനിയൻ ജോജിനെ ആദരിക്കുന്നതായി ബഹുമതി പത്രത്തിൽ പറയുന്നു.
സാമൂഹിക- അരാഷ്ട്രീയ രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു കൊണ്ട് വളരെ വർഷങ്ങളായി അദ്ദേഹം സമൂഹത്തെ സേവിക്കുന്നു. വിവിധ സംഘടനകളിൽ ഉന്നത സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചു. ഇന്ത്യയുമായും ഇന്ത്യൻ അമേരിക്കൻ ജനതയുമായുള്ള യു.എസ് . ബന്ധം മെച്ചപ്പെടുത്തുന്നതിനും അദ്ദേഹം നിസ്തുലമായ പങ്കു വഹിച്ചു-ബഹുമതി പത്രത്തിൽ ചൂണ്ടിക്കാട്ടി.
ഡെപ്യുട്ടി കോണ്സൽ ജനറൽ ശത്രുഘൻ സിൻഹ ബഹുമതി പത്രം സമ്മാനിച്ചു.
see also


അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Shinu
2021-01-10 18:16:33
Congratulations Aniyan George
അമേരിക്കൻ മല്ലു
2021-01-10 16:27:54
അഭിനന്ദങ്ങൾ. ഇദ്ദേഹത്തോടൊപ്പം 14 ഇന്ത്യക്കാരെ കൂടി ഒപ്പം ആദരിച്ചിരുന്നു. അതും കൂടി പറയുന്നത് അല്ലേ മാന്യത