-->

fomaa

ഫോമാ മലപ്പുറം വില്ലേജ് പ്രോജക്ട് സാർത്ഥകമായി; പൊതുപ്രവർത്തനം ധന്യം: ഫിലിപ്പ് ചാമത്തിൽ (അനിൽ പെണ്ണുക്കര)

(അനിൽ പെണ്ണുക്കര)

Published

on

പ്രഖ്യാപിച്ചതും ഏറ്റെടുത്തതുമായ പദ്ധതികൾ പൂർണ്ണമായും നടപ്പിലാക്കിയതിൻ്റെ ധന്യതയിലാണ് ഫോമാ മുൻ പ്രസിഡൻ്റ് ഫിലിപ്പ് ചാമത്തിൽ. കേരളത്തിലെ പ്രളയകാലത്ത് വീടുകൾ നഷ്ടപ്പെട്ട സാധാരണക്കാരായ ജനങ്ങൾക്ക് അടച്ചുറപ്പുള്ള വീട് എന്ന വാഗ്ദാനം പാലിക്കാനായതിൻ്റെ സന്തോഷത്തിലാണിപ്പോൾ അദ്ദേഹം. മലപ്പുറം വില്ലേജ് പദ്ധതിയും നാടിന് സമർപ്പിച്ചതോടെ ഏറ്റെടുത്ത പദ്ധതികൾ  മുഴുവനും പൂർത്തിയാക്ക. കഴിഞ്ഞ മാസം മലപ്പുറം വില്ലേജ് പ്രോജക്ടിൻ്റെ കേന്ദ്രസ്ഥാനമായ നിലമ്പൂരിൽ മൂന്ന് വീടുകൾ ഫോമ ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണനും ട്രഷറാർ തോമസ് ടി. ഉമ്മനും ചേർന്ന് താക്കോൽ ദാനം നടത്തി കൈമാറിയതോടെ 2018-20 കമ്മറ്റി ഏറ്റെടുത്ത പദ്ധതികൾ എല്ലാം യാതൊരു വിവാദങ്ങൾക്കും ഇട നൽകാതെ നടപ്പിലാക്കിയതായി  ഫിലിപ്പ് ചാമത്തിൽ അറിയിച്ചു .
 
കോവിഡ് മൂലം ക്രൂസ് കൺവൻഷൻ നടത്താൻ സാധിക്കാത്തതിൽ നേരിയ വിഷമം ഉണ്ടെങ്കിലും കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ സ്ഥിരവാസത്തിന് നാൽപ്പത്  വീടുകൾ നിർമ്മിച്ചു നൽകാൻ ഫോമയെന്ന മഹാപ്രസ്ഥാനത്തിനും ഫോമയെ സ്നേഹിക്കുന്നവർക്കും സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഫിലിപ്പ് ചാമത്തിൽ ഇ-മലയാളിയോട് പറഞ്ഞു.
 
ചോ: ഫോമ വില്ലേജ് പ്രോജക്ട് എന്ന ആശയം അങ്ങയുടേതായിരുന്നല്ലോ. ഇത്തരമൊരു പ്രോജക്ടിലേക്ക് ഫോമ കടന്ന് വരാൻ കേരളത്തിലുണ്ടായ പ്രളയം മാത്രമായിരുന്നോ കാരണം?
 
ഉ: 2018 ലെ പ്രളയ സമയത്ത് ഞാനും, ജയിൻ  കണ്ണച്ചാൻപറമ്പിലും വിൻസൻ്റ് ബോസും, സജു ജോസഫും ശശിധരൻ നായരുമൊക്കെ നാട്ടിൽ ഉണ്ടായിരുന്ന സമയമാണ്. പ്രളയത്തിൻ്റെ എല്ലാ കെടുതികളും നേരിൽ കണ്ട നിമിഷം .വെളളപ്പൊക്കവും പിന്നീട് ഉണ്ടായ പ്രളയവും കേരള ജനതയെ തളർത്തിക്കളഞ്ഞ നിമിഷങ്ങൾ. നേരിൽ കണ്ട അനുഭവങ്ങൾ വിശദീകരിക്കുന്നതിലുപരി നമ്മളൊക്കെ ഇപ്പോൾ ജീവിക്കുന്ന സാഹചര്യങ്ങളിൽ നിന്നും വളരെ പരിതാപകരമായ അവസ്ഥയിലാണല്ലോ നമ്മുടെ സഹോദരങ്ങൾ ജീവിക്കുന്നത് എന്ന തോന്നലിൽ നിന്നാണ് കെട്ടുറപ്പുള്ള, അടച്ചുറപ്പുള്ള വീട് എന്ന ഒരു ആശയം ഉണ്ടാകുന്നത്. പ്രളയത്തിലകപ്പെട്ടവർക്ക് വേണ്ട സഹായവുമായി ഞങ്ങളെല്ലാം ഓടി നടക്കുന്നതിനിടയിലും ശാശ്വതമായ ഒരു പരിഹാരത്തെ ക്കുറിച്ചായിരുന്നു ചിന്ത. അന്തസ്സായി ഒരു വീട്ടിൽ കഴിയുക എന്നത് ഒരു സങ്കല്പമല്ല ഒരു അത് ഒരു യാഥാർത്ഥ്യമാക്കി മാറ്റുക എന്ന ഒറ്റ ചിന്തയിൽ നിന്നാണ് ഫോമാ വില്ലേജ് പ്രോജക്ട് ഉണ്ടാകുന്നത്.
 
ചോ: വളരെ ഉത്തരവാദിത്വമുള്ള ഈ പ്രോജക്ടിൻ്റെ തുടക്കം എങ്ങനെ ആയിരുന്നു?
 
ഉ: നാട്ടിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം അമേരിക്കയിലെത്തി വിളിച്ചു ചേർത്ത ആദ്യത്തെ നാഷണൽ കമ്മിറ്റി എനിക്ക് മറക്കാൻ പറ്റില്ല. ആ കമ്മറ്റിയിൽ ഫോമ വില്ലേജ് പ്രോജക്ട് എന്ന ആശയം അവതരിപ്പിച്ചപ്പോൾ ഫ്ലോറിഡയിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗം പൗലോസ് കുയിലാടൻ  എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. അപ്പോഴാണ് ഏറ്റവും സുപ്രധാനമായ ഒരു ഓഫറുമായി മറ്റൊരു നാഷണൽ കമ്മറ്റി അംഗമായ നോയൽ മാത്യു വരുന്നത്. അദ്ദേഹത്തിൻ്റെ നിലമ്പൂരിൽ ഉള്ള ഒരേക്കർ വസ്തു ഫോമ വില്ലേജ് പ്രോജക്ടിനായി വിട്ടു നൽകാൻ തയ്യാറായി. നമ്മൾ ഒരു തിരി കൊളുത്തുമ്പോൾ ഒരായിരം തിരി കൊളുത്താൻ തയ്യാറായി ഒപ്പം ചിലർ വരുമ്പോൾ നമുക്ക് ലഭിക്കുന്ന ഊർജ്ജം ഉണ്ടല്ലോ, അത്തരമൊരു നിമിഷമായിരുന്നു അത്. ഫോമ വില്ലേജ് പ്രോജക്ടിൻ്റെ സമഗ്രമായ തുടക്കം അവിടെ നിന്നായിരുന്നു. അവിടെ നിന്നും കഴിഞ്ഞ മാസം മലപ്പുറം പ്രോജക്ട് പൂർത്തിയായി താക്കോൽ ദാനം നടത്തിയത് വരെയുള്ള കാര്യങ്ങൾ ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞു.
 
ചോ: ഏതു ചരിത്രത്തിലും വിവാദങ്ങൾ ഉണ്ടാവില്ലേ .ഫോമാ മലപ്പുറം പ്രോജക്ടിലും വിവാദങ്ങൾ ഉണ്ടായില്ലേ..?
 
ഉ: ഏത് ചരിത്രമെടുത്താലും ഒറ്റുകൊടുക്കൽ, കുത്തിത്തിരിപ്പ് ഉണ്ടാക്കൽ ഒക്കെ സ്വാഭാവികമായും ഉണ്ടാകും. അത് പലപ്പോഴും സംഭവിക്കുന്നത് നമുക്ക് പരിചയം ഉള്ളവരിൽ നിന്ന്  തന്നെയാകുമ്പോൾ മനസ്സ് ഒന്നു പിടയും. പക്ഷെ അതത്ര കാര്യമായി എടുത്തില്ല ഞാൻ. നമ്മൾ നമ്മുടെ പ്രവർത്തങ്ങളുമായി മുന്നോട്ട് പോയി.  എതിർക്കുന്നവർ അത് തുടർന്നു. ഞാനതിന് പ്രാധാന്യം നൽകിയില്ല .ചില വ്യാജ വാർത്തകൾ വന്നപ്പോൾ പല സുഹൃത്തുക്കളും വിളിച്ചു .അപ്പോഴൊക്കെ  ഞാൻ അവരോട് പറഞ്ഞത് സമാധനമായി ഇരിക്കാനാണ്. ഞങ്ങളുടെ കമ്മറ്റി കേരളത്തിലെ വീടില്ലാത്ത ചില കുടുംബങ്ങൾക്കും, അമേരിക്കൻ മലയാളികൾക്കും, ഫോമയെ സ്നേഹിക്കുന്നവർക്കും കൊടുത്ത വാക്കാണ്. അത് ഭംഗിയായി നടപ്പിലാക്കാൻ ആയിരം ആളുകൾ ഒപ്പം നിൽക്കുമ്പോൾ ചിലർ  എന്തെങ്കിലും പടച്ചു വിട്ടു എന്ന് വിചാരിച്ചു അതിനെതിരെയൊക്ക വാളെടുക്കാൻ നിന്നാൽ അതിനെ അംഗീകരിക്കുന്നതിന് തുല്യമാകും .ഒരു കാര്യമുണ്ട് കേട്ടോ ..കാതലായ എന്തു വിമർശനങ്ങളേയും  അതിൻ്റേതായ സ്പിരിറ്റിൽ ഞാൻ ഉൾകൊള്ളാറുണ്ട്. തെറ്റുകൾ തിരുത്താറുമുണ്ട് . ഞങ്ങളുടെ കമ്മിറ്റി ഏറ്റെടുത്ത ഒരു പ്രോജക്ട് ഭംഗിയായി നടപ്പിൽ വരുത്തുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് . ഇപ്പോൾ അതിന്റെ ധന്യതയിലാണ്  ഞങ്ങൾ .
 
ചോ:പക്ഷെ മലപ്പുറം പ്രോജക്ടിനെ കുറിച്ചുണ്ടായ വിമർശനങ്ങൾ ഭാവിയിൽ മറ്റൊരാളെ സഹായിക്കാൻ പലരും മുന്നിട്ടിറങ്ങുന്നതിൽ നിന്ന് പിന്നോട്ട് വലിക്കില്ലേ ?
 
ഉ: തീർച്ചയായതും .. ഒരേക്കർ വസ്തു ഫോമയ്ക്ക് രെജിസ്റ്റർ ആക്കി തന്ന വ്യക്തിയാണ് നോയൽ മാത്യു . അദ്ദേഹത്തിന്റെ  ഉദ്ദേശ ശുദ്ധിയെ ആണ് വ്യാജ വാർത്തയിലൂടെ ചോദ്യം ചെയ്യാൻ ശ്രമിച്ചത് . നല്ലൊരു സംരംഭം തുടങ്ങുമ്പോൾ അതിനു തുരങ്കം വയ്ക്കാനും അടിത്തറ മാന്തുവാനും ഒക്കെ ആളുകൾ ഉണ്ടാകും . എന്തിലും ഏതിലും ദോഷം കാണുന്നവർ. പക്ഷെ അമേരിക്കൻ മലയാളികൾ ഇത്തരം കാര്യങ്ങളിൽ നിശ്ചയദാർഢ്യം ഉള്ളവരാണ് . കേരളത്തിലെ സഹോദരരെ സഹായിക്കാൻ അവർ ഏതു പ്രതിസന്ധിയിലും മുൻപന്തിയിൽ തന്നെ ആണ് . അതിനു തെളിവാണ് ഫോമാ തിരുവല്ല, മലപ്പുറം പ്രോജക്ടുകളുടെ വിജയം .
 
ചോ: 2018- 20 കമ്മറ്റിയുടെ പ്രസ്റ്റീജ് പ്രോഗ്രാം ആയിരുന്നു വില്ലേജ് പ്രോജക്ടുകൾ. തിരുവല്ലയിലും മലപ്പുറത്തും. ഫോമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രോജക്ട് .എങ്ങനെയാണ് ഈ പദ്ധതി വിജയകരമായി നടപ്പിലാക്കാൻ സാധിച്ചത്?
 
ഉ: ഒറ്റവാക്കിൽ പറഞ്ഞാൽ കൂട്ടായ പരിശ്രമം. ഒരേ മനസ്സോടെ, ഒത്തൊരുമയോടെ നടത്തിയ പ്രവർത്തനങ്ങളുടെ വിജയമാണ് ഫോമ വില്ലേജ് പ്രോജക്ടുകൾ. ഇത്തരം ഒരു പ്രോജക്ടിന് ഫോമ അംഗീകാരം നൽകി മുന്നോട്ട് പോയപ്പോൾ അനിയൻ ജോർജ് ചെയർമാനായും ഉണ്ണികൃഷ്ണൻ കോ-ഓർഡിനേറ്ററായും ജോസഫ് ഔസോ, ബിജു തോണിക്കടവിൽ, നോയൽ മാത്യു തുടങ്ങിയവർ അംഗങ്ങളായി വിപുലമായ ഒരു വില്ലേജ് കമ്മറ്റി നിലവിൽ വന്നു. പ്രസ്തുത കമ്മറ്റിയുടെയും, ഫോമാ നാഷണൽ കമ്മറ്റിയുടേയും, വിവിധ ഫോമ റീജിയനുകളുടേയും  ഒത്തൊരുമിച്ചുള്ള പ്രവർത്തനം മൂലം നാൽപ്പത്  വീടുകൾ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് നിർമ്മിച്ചു നൽകുവാൻ സാധിച്ചു. പത്തനം തിട്ട ജില്ലാ കലക്‌ടർ പി.ബി.നൂഹ്, കടപ്ര പഞ്ചായത്ത്  പ്രസിഡന്റ് , അംഗങ്ങൾ , മലപ്പുറം പ്രോജക്ടിന്റെ ഭാഗമായ പഞ്ചായത്ത് പ്രവർത്തകർ, നോയലിന്റെ സുഹൃത്തുക്കൾ നാട്ടുകാർ തുടങ്ങിയവർ, ഫോമാ  റീജിയണുകൾ കൂടാതെ ചില  അമേരിക്കൻ മലയാളി സുഹൃത്തുക്കൾ , അഭ്യുദയ കാംക്ഷികൾ തുടങ്ങിയവർ ഫോമയ്ക്കൊപ്പം, ഈ പദ്ധതിക്കൊപ്പം കൂടിയതോടെ വില്ലേജ് പ്രോജക്ട് പരിപൂർണ്ണതയിൽ എത്തുകയായിരുന്നു. പ്രോജക്ട് പൂർത്തീകരിക്കുവാൻ വേണ്ട സഹായം നൽകിയ  അഡ്വ. ആർ സനൽകുമാർ, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷിബു വർഗീസ്, ഫോമാ വില്ലേജ് പ്രോജക്ട് കോ-ഓർഡിനേറ്റർ അനിൽ ഉഴത്തിൽ, അമേരിക്കയിലെയും കേരളത്തിലെയും പത്ര, ദൃശ്യ, ഓൺ ലൈൻ മാധ്യമങ്ങൾ എന്നിവരെയും ഈ സമയത്ത് ഓർക്കേണ്ടതുണ്ട് . ഫോമാ ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറർ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ്, ജോ.സെക്രട്ടറി സജു ജോസഫ് ,ജോ. ട്രഷറർ ജെയിൻ കണ്ണച്ചാൻ പറമ്പിൽ തുടങ്ങിയവരുടെ പിന്തുണയും ഈ വിജയത്തിന് പിന്നിലുണ്ട് .
 
ചോ:ഫോമയുടെ വില്ലേജ് പ്രോജക്ടിന്റെ വിജയത്തിൽ തണൽ എന്ന സംഘടനയുടെ പിന്തുണ വലിയ ഘടകമായി പ്രവർത്തിച്ചിട്ടുണ്ട്. തണൽ ഫോമയുടെ ഭാഗമായത് വലിയ ഗുണം നല്കിയില്ലേ ?
 
ഉ: തീർച്ചയായും. ഒരു പദ്ധതി  പ്രഖ്യാപിക്കാൻ വളരെ എളുപ്പമാണ്. പക്ഷെ അത് നടപ്പിൽ വരുത്താൻ കൂട്ടായ പരിശ്രമം വേണം .ഫോമാ വില്ലേജ് പ്രോജക്റ്റിനൊപ്പം തുടക്കം മുതൽ ഈ നിമിഷം വരെ തണലിന്റെ പ്രവർത്തങ്ങൾ, അവരുടെ ജോലിക്കാർ, ഭാരവാഹികൾ എല്ലാവരും വളരെ ആത്മാര്തഥതയോടെ ഫോമയുടെ വിജയത്തിനായി, അതിലുപരി വീടില്ലാത്ത നമ്മുടെ സഹോദരങ്ങൾക്ക് കൂടൊരുക്കുന്നതിൽ സഹായവുമായി ഒപ്പം നിന്ന് പ്രവർത്തിച്ചു . എത്ര നന്ദി പറഞ്ഞാലും തീരില്ല തണലിനോട് ... വാക്കുകളിൽ ഒതുക്കാനാവില്ല തണലിന്റെ പിന്തുണയ്ക്കുള്ള കടപ്പാട് ..
 
ചോ: ഫോമയുടെ വനിതാ ഫോറം എക്കാലവും  ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട് . തുടക്കം മുതൽ നിരവധി പദ്ധതികൾക്ക് അവർ നേതൃത്വം നൽകിയിട്ടുണ്ട് .2018  -20 കാലയളവിലെ വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ എന്തെല്ലാം ആയിരുന്നു .
 
ഉ : ഫോമാ വില്ലേജ് പ്രോജക്ട് പോലെ തന്നെ വിപുലമായ പദ്ധതികൾക്ക് നേതൃത്വം നൽകിയ കമ്മിറ്റി ആയിരുന്നു ഫോമാ വിമൻസ് ഫോറം. ചെയർ പേഴ്സൺ രേഖാ നായരുടെ നേതൃത്വത്തിൽ കേരളത്തിലെ അൻപത്തിയെട്ടോളം നേഴ്സിങ് വിദ്യാർത്ഥികൾക്ക് അൻപതിനായിരം രൂപ വീതം പഠന സഹായം നൽകിയ മഹത്തായ ഒരു വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കമിടുകയും വിവിധ രംഗങ്ങളിൽ സ്ത്രീകൾക്ക് സ്വയം തൊഴിൽ സംരംഭം  തുടങ്ങുന്നതിനുള്ള സഹായം നൽകുകയും ചെയ്തു .ഫോമയെ സംബന്ധിച്ച് ഒരു ടീമായി പ്രവർത്തിക്കുന്ന ശൈലി ആണ് തുടക്കം മുതൽ ഇന്ന് വരെ കണ്ടിട്ടുള്ളത്. അത് തുടരുകയും ചെയ്യുന്നു. അംഗ സംഘടന മുതൽ എക്സിക്കുട്ടീവ് കമ്മിറ്റി വരെ ചിട്ടയായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും അവ കൃത്യമായി നടപ്പിൽ വരുത്തുകയും ചെയ്യുന്നു . അതാണ് ഫോമയുടെ വിജയത്തിനാധാരം .
 
ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിൽ 2018  -20 കമ്മിറ്റി അധികാരത്തിൽ വന്ന സമയത്ത് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഫലപ്രദമായി ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിച്ചു കൊണ്ടായിരുന്നു പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത് . അതിനിടയിൽ കടന്നു വന്ന പ്രളയവും, തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളും ഫോമാ വില്ലേജ് എന്ന ആശയത്തിലേക്ക് വഴി മാറുകയും നാലപ്പത്തി മൂന്നോളം വീടുകൾ നിർമ്മിച്ചു നൽകുന്ന വലിയ ഒരു പ്രോജക്ടിലേക്ക് മാറുകയുമായിരുന്നു. നൂറും അൻപതും വീടുകൾ പ്രഖ്യാപിച്ചു ഒന്നോ രണ്ടോ നിർമ്മിച്ചു നൽകി കടന്നുകളയാനല്ല ഫിലിപ്പ് ചാമത്തിലും ഫോമയും ശ്രമിച്ചത് . പറഞ്ഞ വാക്കു പാലിക്കുവാൻ ഏതറ്റം വരെ പോവാനും  അത് സമയബന്ധിതമായി നടപ്പിലാക്കി കാണിച്ചു കൊടുക്കുവാനും അമേരിക്കൻ  മലയാളി സമൂഹത്തെ ഒരു വലിയ കാരുണ്യ പദ്ധതിയുടെ ഭാഗമാക്കുവാനും ശ്രമിച്ചതിന് ഇ-മലയാളിയുടെ ബിഗ് സലൂട്ട് . ഇത്തരം പ്രോജക്ടുകൾ ഇനിയും ഉണ്ടാകട്ടെ .
 
കേരളത്തിന്റെ ഭാവി ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഒരു പ്രോജക്ടിന് തുടക്കമിടാൻ സാധിച്ചു എന്നതിലുള്ള ചാരിതാർഥ്യത്തിൽ ഫിലിപ്പ് ചാമത്തിൽ പടിയിറങ്ങുമ്പോൾ വരും  തലമുറയ്ക്കും, ഫോമയ്‌ക്കും  അദ്ദേഹത്തിൽ  നിന്നും പഠിക്കുവാനുള്ള ഒന്നുണ്ട് . ഏതു പ്രതിസന്ധികളെയും സൗമനസ്യത്തോടെ നേരിട്ടാൽ അത് വിജയത്തിലെത്തിക്കുവാൻ സാധിക്കുന്നുള്ള ചെറിയ പാഠം ..ആ പാഠമായിരിക്കട്ടെ ഫോമയുടെ തുടർ പ്രവർത്തനങ്ങളുടെ മുതൽക്കൂട്ട് .

Facebook Comments

Comments

  1. Pisharadi

    2021-01-15 13:48:07

    ഒള്ളതു തന്നെയാണൊ? അതോ ചുമ്മാ ഒരു തള്ളാണോ?

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ  ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം ഇന്ന്  വൈകിട്ട് 9 മണിക്ക്

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

ഫോമയുടെ വിഷു ആശംസകൾ

ഫോമാ പാര്‍പ്പിട പദ്ധതിയ്ക്ക് പുതിയ സാരഥികള്‍. (സലിം : ഫോമാ ന്യൂസ് ടീം )

ഏപ്രില്‍ 10 നു ഫോമാ മുഖാമുഖം: വി.എസ്.എസ്.സി. ഡയറക്ടര്‍ എസ് .സോമനാഥ് പങ്കെടുക്കുന്നു

ഫോമാ ഹെല്പിങ് ഹാന്‍ഡും, 24 യു.എസ് .എയും കൈകോര്‍ത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കി

ആ​രോ​ഗ്യ രംഗത്ത് ​ഇന്ത്യക്കാർക്ക് ​അമേ​രി​ക്കയിൽ വലിയ അവസരങ്ങൾ: ​ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍

ഫോമ ഹെല്പിങ് ഹാന്‍ഡ്‌സ് ന്യൂയോര്‍ക്ക് മേഖല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം ചെയ്തു

ഫോമാ നഴ്സിംഗ് ഫോറം: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഫോമയുടെ മറ്റൊരു സംരംഭം

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വിമന്‍സ് ഫോറം വനിതാദിനവും ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനവും വര്‍ണോജലമായി

ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ മത്സരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ദ്വൈമാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളും

ഫോമാ സാന്ത്വന സംഗീതം അൻപതാം എപ്പിസോഡ് മാർച്ച് 28 ന്: ലൈവ് ഓർക്കസ്ട്ര

ഫോമാ ബിസിനസ് ഫോറം മേഖല സമിതികളുടെ ഔദോഗിക ഉദ്ഘാടനം മാർച്ച് 27 ന്

ഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നു

ഫോമാ എംപയർ റീജിയന് നവനേതൃത്വം ; ഷോബി ഐസക് - (ആർ.വി.പി) , ഷോളി കുമ്പിളുവേലി (സെക്രട്ടറി )

ഫോമയുടെ നേതൃത്വത്തില്‍ ദ്വൈമാസിക ആരംഭിക്കുന്നു. മാസികയ്ക്ക് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പാരിതോഷികം.

ഫോമാ മുഖാമുഖം : മലയാളികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുമെന്ന് : ഡോ ജേക്കബ് തോമസ് ഐ. പി. എസ്

ഫോമാ മുഖാമുഖം - ചലച്ചിത്രം സംവിധായകന്റെ മാത്രം കലയല്ല: ജീത്തു ജോസഫ്

ഫോമ 2022- 24 പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജയിംസ് ഇല്ലിക്കലിനെ എം.എ.സി.എഫ് എന്‍ഡോഴ്‌സ് ചെയ്തു

സംവിധായകന്‍ ജീത്തു ജോസഫുമായി ഫോമ മുഖാമുഖം മാര്‍ച്ചു 13 നു വൈകുന്നേരം 9.30 ന്

ഫോമാ വനിതാ ദേശീയ സമിതി വനിതാ ദിനാഘോഷം ചലച്ചിത്ര നടി സുനിതാ രാജ് മാര്‍ച്ച് 13 ന് ഉദ്ഘാടനം ചെയ്യും

ഒ സി ഐ : ഫോമാ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ ഫോമ  അനുശോചിച്ചു

ഫോമാ ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഫോമാ വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിക്കുന്നു.

പ്രവാസി യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ.ടെസ്റ്റ്  സൗജന്യമാക്കിയത്  ഫോമാ സ്വാഗതം ചെയ്തു

ഫോമാ വനിതാ സമിതി വനിതാ പ്രതിഭകളെ ആദരിക്കുന്നു

ഫോമാ വിമന്‍സ് ഫോറത്തിന്റെ വാരാന്ത്യ പരിപാടികള്‍

View More