-->

fomaa

ഫോമാ ഭാരവാഹികൾ ഷിക്കാഗോ കോൺസൽ ജനറൽ അമിത് കുമാറിനെ സന്ദർശിച്ചു

(ഫോമാ ന്യൂസ് ടീം)

Published

on

കോവിഡ് കാല-കോവിഡാനന്തര യാത്ര സംബന്ധിയായ പ്രശ്നങ്ങളും, വിവരങ്ങളും ബോധ്യപ്പെടുത്താനും, പ്രവാസികൾക്ക് കോൺസുലേറ്റ് നൽകുന്ന സേവനങ്ങളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും ഫോമാ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ടിന്റെ  നേതൃത്വത്തിൽ ഫോമാ നേതാക്കൾ ഷിക്കാഗോ കോൺസുലേറ്റ് സന്ദർശിച്ചു. 

കോൺസൽ  ജനറൽ  അമിത് കുമാറുമായും, കോൺസുലേറ്റിലെ  ഉയർന്ന ഉദ്യോഗസ്ഥരായ പി.കെ മിശ്ര , എൽ.പി,ഗുപ്ത എന്നിവരുമായും ജോസ് മണക്കാട് ,  സെൻട്രൽ റീജിയൻ  ആർ.വി.പി. ജോൺ പാട്ടപതിയിൽ,     ഫോമാ ദേശീയ കമ്മറ്റി അംഗം  ജോൺസൺ  കണ്ണൂക്കാടൻ, എന്നിവർ  വിവിധ വിഷയങ്ങളെ സംബന്ധിച്ചു  സംസാരിച്ചു.

ഷിക്കാഗോ കോൺസുലേറ്റിന്റെ കീഴിൽ വരുന്ന മലയാളികളുടെ  എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സദാ സന്നദ്ധരായിരിക്കുമെന്ന്   അമിത് കുമാറും  മറ്റുദ്യോഗസ്ഥരും ഉറപ്പു നൽകി. ഈ കോവിഡ് കാലയളവിൽ നാട്ടിലേക്ക് പോകുന്നവരുടെ യാത്ര ക്ലേശങ്ങൾ പരിഹരിക്കുന്നതിന് കോൺസുലെറ്റ്മായി ബന്ധപ്പെട്ട് ഫോമാ നൽകിയ സഹായങ്ങളെ അദ്ദേഹം പ്രത്യകം അഭിനന്ദിച്ചു. പ്രവാസി മലയാളികൾക്ക് ഫോമ നൽകുന്ന സേവനങ്ങളും, നാടുമായി ബന്ധപ്പെട്ടു ഫോമാ ചെയ്യുന്ന വിവിധ പദ്ധതികളെ കുറിച്ചും അദ്ദേഹത്തെ  ജോസ് മണക്കാട് ബോധ്യപ്പെടുത്തി. 

ഫോമയുടെ വരുംകാല പരിപാടികളിൽ പങ്കെടുക്കുന്നതിനു   അമിത് കുമാറിനെ  ആർ.വി.പി. ജോൺ പാട്ടപതിയിൽ ക്ഷണിച്ചു.

ഓ.സി.ഐ കാർഡുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളും, അത് സംബന്ധിച്ച മലയാളികളുടെ നിലപാടുകളും കോൺസുലർ ഹെഡായ  പി.കെ മിശ്രയുമായും, ഓ.സി.ഐ. വിഭാഗം തലവൻ  എൽ.പി.ഗുപ്തയുമായും       ജോൺസൺ കണ്ണൂക്കാടൻ പ്രത്യേകമായി ചർച്ച ചെയ്തു. 

ജോസ് മണക്കാട് മുൻകയ്യെടുത്ത് നടത്തിയ  സന്ദർശനവും ചർച്ചയും വളരെ വിജയമായിരുന്നു. 

 പ്രവാസി മലയാളികൾക്ക് കോണ്സുലേറ്റ്   നൽകുന്ന സേവനങ്ങൾക്കും സഹായങ്ങൾക്കും ഫോമാ ദേശീയ വനിതാ സമിതി പ്രതിനിധി  ജൂബി വള്ളിക്കളം, ഫോമാ ദേശീയ യുവജന വിഭാഗം പ്രതിനിധി കാൽവിൻ കവലക്കൽ, ഫോമാ ഉപദേശക സമിതി വൈസ് ചെയർമാൻ  പീറ്റർ  കുളങ്ങര എന്നിവർ   പ്രത്യേക നന്ദി രേഖപ്പെടുത്തി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ  ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം ഇന്ന്  വൈകിട്ട് 9 മണിക്ക്

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

ഫോമയുടെ വിഷു ആശംസകൾ

ഫോമാ പാര്‍പ്പിട പദ്ധതിയ്ക്ക് പുതിയ സാരഥികള്‍. (സലിം : ഫോമാ ന്യൂസ് ടീം )

ഏപ്രില്‍ 10 നു ഫോമാ മുഖാമുഖം: വി.എസ്.എസ്.സി. ഡയറക്ടര്‍ എസ് .സോമനാഥ് പങ്കെടുക്കുന്നു

ഫോമാ ഹെല്പിങ് ഹാന്‍ഡും, 24 യു.എസ് .എയും കൈകോര്‍ത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കി

ആ​രോ​ഗ്യ രംഗത്ത് ​ഇന്ത്യക്കാർക്ക് ​അമേ​രി​ക്കയിൽ വലിയ അവസരങ്ങൾ: ​ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍

ഫോമ ഹെല്പിങ് ഹാന്‍ഡ്‌സ് ന്യൂയോര്‍ക്ക് മേഖല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം ചെയ്തു

ഫോമാ നഴ്സിംഗ് ഫോറം: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഫോമയുടെ മറ്റൊരു സംരംഭം

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വിമന്‍സ് ഫോറം വനിതാദിനവും ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനവും വര്‍ണോജലമായി

ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ മത്സരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ദ്വൈമാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളും

ഫോമാ സാന്ത്വന സംഗീതം അൻപതാം എപ്പിസോഡ് മാർച്ച് 28 ന്: ലൈവ് ഓർക്കസ്ട്ര

ഫോമാ ബിസിനസ് ഫോറം മേഖല സമിതികളുടെ ഔദോഗിക ഉദ്ഘാടനം മാർച്ച് 27 ന്

ഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നു

ഫോമാ എംപയർ റീജിയന് നവനേതൃത്വം ; ഷോബി ഐസക് - (ആർ.വി.പി) , ഷോളി കുമ്പിളുവേലി (സെക്രട്ടറി )

ഫോമയുടെ നേതൃത്വത്തില്‍ ദ്വൈമാസിക ആരംഭിക്കുന്നു. മാസികയ്ക്ക് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പാരിതോഷികം.

ഫോമാ മുഖാമുഖം : മലയാളികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുമെന്ന് : ഡോ ജേക്കബ് തോമസ് ഐ. പി. എസ്

ഫോമാ മുഖാമുഖം - ചലച്ചിത്രം സംവിധായകന്റെ മാത്രം കലയല്ല: ജീത്തു ജോസഫ്

ഫോമ 2022- 24 പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജയിംസ് ഇല്ലിക്കലിനെ എം.എ.സി.എഫ് എന്‍ഡോഴ്‌സ് ചെയ്തു

സംവിധായകന്‍ ജീത്തു ജോസഫുമായി ഫോമ മുഖാമുഖം മാര്‍ച്ചു 13 നു വൈകുന്നേരം 9.30 ന്

ഫോമാ വനിതാ ദേശീയ സമിതി വനിതാ ദിനാഘോഷം ചലച്ചിത്ര നടി സുനിതാ രാജ് മാര്‍ച്ച് 13 ന് ഉദ്ഘാടനം ചെയ്യും

ഒ സി ഐ : ഫോമാ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ ഫോമ  അനുശോചിച്ചു

ഫോമാ ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഫോമാ വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിക്കുന്നു.

പ്രവാസി യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ.ടെസ്റ്റ്  സൗജന്യമാക്കിയത്  ഫോമാ സ്വാഗതം ചെയ്തു

ഫോമാ വനിതാ സമിതി വനിതാ പ്രതിഭകളെ ആദരിക്കുന്നു

ഫോമാ വിമന്‍സ് ഫോറത്തിന്റെ വാരാന്ത്യ പരിപാടികള്‍

View More