-->

EMALAYALEE SPECIAL

കമല ഹാരിസ്- ആകസ്മിതകളുടെ സൗരഭ്യം: ജോൺ ബ്രിട്ടാസ്

Published

on

ആകസ്മികതകൾ സൃഷ്ടിക്കുന്ന ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ എക്കാലത്തും കൗതുകത്തോടെ ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ സുപ്രധാന ‍വ‍ഴിത്തിരിവുകളൊക്കെ ആകസ്മികതകളുടെ സൃഷ്ടികളായിരുന്നു. അവിചാരിതമായി സംഭവിക്കുന്ന നല്ല വ‍ഴിത്തിരിവുകളുടെ ചേലും ചാരുതയും അനിർവചനീയമായ അനുഭൂതിയാണ് പകർന്നു നൽകുന്നത്.
 
ചരിത്രത്തിലെ ആദ്യത്തെ ദക്ഷിണേഷ്യൻ-കറുത്ത വംശജയായ അമേരിക്കൻ വൈസ് പ്രസിഡന്റ് എന്ന പദവിയിലേക്ക് കമല ഹാരിസ് ‍ഉയർന്നപ്പോൾ എന്നെ സ്വാധീനിച്ചത് ആകസ്മികതയുടെ സൗന്ദര്യമായിരുന്നു. അമേരിക്കയുടെ പ്രഥമ വനിത വൈസ് പ്രസിഡന്റാണ് കമല.
 
ഡൽഹിയിലെ ലേഡി ഇർവിൻ കോളേജിൽ പഠിച്ചുകൊണ്ടിരുന്ന കൗമാരകാരിയായ ശ്യാമള ഗോപാലന്റെ ബയോകെമിസ്ട്രിയോടുള്ള കമ്പമാണ് അമേരിക്കയിൽ പോയി പഠിക്കാൻ അവരെ പ്രേരിപ്പിച്ചത്. 1958 ൽ പത്തൊൻപത്കാരിയായ ശ്യാമള ഭൂമിയുടെ പാതിദൂരം പറന്ന് അമേരിക്കയിൽ എത്തിയപ്പോൾ അത് അമേരിക്കയെ തന്നെ മാറ്റി മറിക്കാനുള്ള യാത്രയാണെന്ന് ആരെങ്കിലും നിനച്ചിരുന്നോ?
 
ഇവിടെ കൊണ്ടൊന്നും എന്റെ ഏറ്റവും ഇഷ്ടമേഖലയായ ആകസ്മികതകൾക്ക് വിരാമമാകുന്നില്ല. ജമൈക്കയിൽ ജനിച്ച  ഡൊണാൾഡ്.ജെ.ഹാരിസ് ഉപരിപഠനത്തിന് ആദ്യം തിരഞ്ഞെടുത്തത് ഇംഗ്ലണ്ട് ആയിരുന്നു. ഏതോ നിമിഷാർദ്ധത്തിൽ ഡൊണാൾഡ് തന്റെ ലക്ഷ്യം അമേരിക്കയാക്കുകയായിരുന്നു. അങ്ങനെ ബെർക്കിലിയിലെ കാലിഫോർണിയ സർവ്വകലാശാലയിൽ വെച്ച് ഡൊണാൾഡും ശ്യാമളയും കണ്ടുമുട്ടുന്നു.
 
പൗരാവകാശങ്ങളെ കുറിച്ചുള്ള അവബോധങ്ങൾ കത്തിപടരുന്ന കാലഘട്ടമായിരുന്നു. അടിമത്വത്തിന്റെ നുകം പേറുന്ന രണ്ടു സമൂഹങ്ങളുടെ നേർപ്രതീകങ്ങളായിരുന്നു ഡൊണാൾഡും ശ്യമളയും. ആർക്കോ പകരം പൗരാവകാശത്തെക്കുറിച്ചുള്ള യോഗത്തിൽ സംസാരിക്കാൻ ഡൊണാൾഡിന് നറുക്ക് വീ‍ഴുന്നു. 
 
ഡൊണാൾഡിന്റെ സംസാരം കേൾക്കാൻ ഇന്ത്യൻ വസ്ത്രമായ സാരിയുടുത്താണ് ശ്യാമള ആ യോഗത്തിന് എത്തിയത്.നിറപകിട്ടാർന്ന സാരിക്ക് മേൽ ഡൊണാൾഡിന്റെ കണ്ണുടക്കുന്നു. പ്രസംഗം ക‍ഴിഞ്ഞ് വേദിയിൽ നിന്ന് ഇറങ്ങിയ ഡൊണാൾഡിന് കൈകൊടുത്ത് ശ്യാമള സ്വയം പരിച്ചയപ്പെടുത്തി. ഇരുവരും പങ്കുവച്ചിരുന്ന കൊളോണിയൽ പശ്ചാത്തലത്തിന്റെ ചേരുവകൾ ഇവരുടെ സൗഹൃദത്തിന് അലകും പിടിയും സമ്മാനിച്ചു. ഇരുവരുടെയും മൂത്തമകളായി കമല ജന്മമെടുക്കുന്നു. ഡൽഹിയിൽ പഠിച്ചിരുന്ന ശ്യാമളയും ജമൈക്കയിലെ ഡൊണാൾഡും തമ്മിൾ സന്ധിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ? ഒരു ശ്വാസനിശ്വാസത്തിൽ മാറി പോകുമായിരുന്ന തീരുമാനങ്ങളാണ് അന്ന് ആരും വിഭാവനം ചെയ്യാൻ ധൈര്യപ്പെടാതിരുന്ന കൂടിചേരലിന് നിദാനമായത്.
 
കമലയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട വ‍ഴിത്തിരിവുകളിലൊക്കെ അവിചാരിതയുടെ വള്ളിപടർപ്പുകൾ ഉണ്ട്. കമലയുടെ ഓർമ്മക്കുറിപ്പുകൾ അടങ്ങുന്ന “ ദി ട്രൂത്ത്സ് വി ഹോൾഡ് (നമ്മൾ ചേർത്ത് പിടിക്കുന്ന സത്യങ്ങൾ) ” എന്ന പുസ്തകത്തിൽ ഇവയെക്കുറിച്ച് രസകരമായി പ്രതിപാദിക്കുന്നുണ്ട്. ജമൈക്കയും മദിരാശിയും സന്ദർശിച്ചപ്പോൾ അവരിൽ സൃഷ്ടിച്ച വികാരവിക്ഷോഭങ്ങളുടെ ഇതളുകളെ സ്പർശിക്കുമ്പോൾ നമുക്ക് തന്നെ അത്ഭുതം തോന്നും.. എന്റമോ, എന്തൊരു അന്തരം! അമ്മയും അച്ഛനും വൈകാതെ വേർപിരിഞ്ഞെങ്കിലും അവർ ഇരുവരും പകർന്നു നൽകിയ മൂല്യബോധങ്ങളുടെ ആകെ തുകയാണ് ഇന്നത്തെ കമല ഹാരിസ്.
 
ശ്യാമള മകളെ കറുത്തവളായിട്ടാണ് വളർത്തിയത്. വിശ്വാസത്തിന്റെ കാര്യത്തിൽ അപാരമായ ഉദാരവാ‍യ്പും കാണിച്ചു. നിയമം പഠിച്ച കമലയുടെ രാഷ്ട്രീയത്തിലേക്കുള്ള ചുവട് വെയ്പ്പിന് ഇന്ധനം പകർന്നത് ഇരുപ്പത്തിയൊൻപത്താമത്തെ വയസ്സിലെ പ്രണയമായിരുന്നു. കാലിഫോർണിയ നിയമനിർമ്മാണസഭയുടെ സ്പീക്കർ ആയിരുന്ന വില്ലീ ബ്രൗണിന്റെ പ്രേയസ്സിയായതാണ് കമലയുടെ പ്രധാന വ‍ഴിത്തിരിവ്.
 
 
അറുപതുകാരനായ ബ്രൗൺ സ്നേഹത്തോടൊപ്പം വിപുലമായ സൗഹൃദങ്ങളുടെ ശൃഖംലയിൽ കമലയെ കണ്ണിയാക്കുകയും ചെയ്തു. ആ സൗഹൃദ കൂട്ടായ്മയിലൂടെയാണ് രാഷ്ട്രീയത്തിന്റെ കുതിപ്പിനു വേണ്ട ധനാഢ്യ പിന്തുണ കമല ആർജ്ജിക്കുന്നത്. അമേരിക്കയിൽ സ്പോൺസർമാരെ ലഭിക്കാതെ ഒരു സ്ഥാനാർത്ഥിത്വവും സാർഥകമാകില്ല. മാർക്ക് ബ്യൂൽ എന്ന റിയൽ എസ്റ്റേറ്റ് മേധാവിയുടെ പിൻബലമാണ് കമലക്ക് രാഷ്ട്രീയത്തിന്റെ വ‍ഴി സുഗമമാക്കിയത്.
 
ജോ ബൈഡെൻ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമലയെ തിരഞ്ഞെടുക്കുന്നതിലുമുണ്ട് രസകരമായ ആകസ്മികത.. ട്യൂമർ വന്ന് അകാലത്തിൽ പൊലിഞ്ഞ ബൈഡന്റെ മകൻ ബ്യൂ ബൈഡനോടൊപ്പം കമല പ്രവർത്തിച്ചിരുന്നു. “കമലയുടെ നിശ്ചയദാർഢ്യത്തെക്കുറിച്ച് ബ്യൂ പറഞ്ഞത് എന്റെ ഓർമ്മയിലുണ്ട്, ഇതിനപ്പുറം മറ്റൊന്നും എനിക്ക് ചിന്തിക്കാനില്ല” – നിർണ്ണായക തീരുമാനത്തെക്കുറിച്ച് ബൈയ്ഡന്റെ പ്രതികരത്തിലെ വികാരവായ്പ് എത്ര മനോഹരം.
 
കമല തന്റെ ഭർത്താവിനെ കണ്ടെത്തിയതിലും രസകരമായ അവിചാരികതയുണ്ട്. നാല്പത്തുകളിലെ ഒരു സ്ത്രീക്ക് തീർത്തും സ്വാഭാവികമായ പ്രണയത്തിൽ ഏർപ്പെടാൻ ക‍ഴിയുമോ എന്ന സംശയം കമലയെ വല്ലാതെ അലട്ടിയിരുന്നു. എന്നാൽ മനസ്സിന്റെ ആ സംശയപാളിയെ കമലയുടെ ഇഷ്ടം കവർന്ന് ഡക്ലസ് എംഹോഫ് മുറിച്ച് കടന്നു. കമലയുടെ ഇഷ്ടം പിടിച്ചു പറ്റാൻ പാചക ക്ലാസ്സിൽ പോലും ഡക്ലസ് പോയി . മുട്ടിൽ നിന്ന് മോതിരം നീട്ടി വിവാഹാഭ്യർത്ഥന നടത്തിയ ഡക്ലസിന് മുന്നിൽ നിലവിട്ട് കരഞ്ഞ കമല നമ്മുടെ മനസ്സിൽ പക്ഷേ ഉരുക്ക് വനിതയാണ്.
 
കമല ഹാരിസ് എ‍ഴുതി ചേർത്ത ചരിത്രത്തിന്റെ ശീലുകളെക്കാൾ എന്നെ ആകർഷിച്ചത് ആകസ്മികതകളുടെ ചങ്ങല കണ്ണികളാണ്. നമ്മുടെയൊക്കെ ജീവിതത്തിൽ സംഭവിച്ച, സംഭവിച്ച് കൊണ്ടിരിക്കുന്ന അവിചാരിതകളുടെ പതിന്മടങ്ങ് ദീപ്തമായ ആകസ്മികതകളാണ് കമല ഹാരിസ് എന്ന വ്യക്തിത്വം എന്റെ മനസ്സിലേക്ക് സന്നിവേശിപ്പിക്കുന്നത്.
 

ഏലിയനു  പകരം ഇനി നോൺ-സിറ്റിസൺ;  സ്ത്രീകൾ പർപ്പിൾ അണിഞ്ഞതിനു പിന്നിൽ 

സ്റ്റുഡന്റ് ലോൺ തിരിച്ചടവ് സെപറ്റംബർ 30 -നു ശേഷം മതി

ബൈഡന്റെ തീരുമാനങ്ങൾ, പ്രതീക്ഷകൾ

ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്കുന്തറ)

അമേരിക്കയില്ആദ്യം കാല്കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്കുതിപ്പും

ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ

കമല ഹാരിസ്- ആകസ്മിതകളുടെ സൗരഭ്യം: ജോൺ ബ്രിട്ടാസ്

ഇംപീച്ച് ചെയ്യപ്പെട്ടാല്ആര്ക്കെന്തു ഗുണം? (ജോര്ജ് തുമ്പയില്‍)

ആരാണ്  ജോസഫ് റോബിനറ്റ് ബൈഡന്ജൂനിയർ? അറിയേണ്ടത് 

തല ഉയർത്തിപ്പിടിക്കൂ.. നിങ്ങൾ അത്രമേൽ സുന്ദരിയാണ്.. കാതോർക്കുന്ന  ഈരടികൾ

കമല ഹാരിസിന്റെ പുതിയ വസതി; ഗുഡ്ബൈക്കു പകരം സെനറ്റിനോട് 'ഹലോ'

കമല ഹാരിസ് നാളെ വൈസ് പ്രസിഡന്റ്: അമേരിക്കക്കു ചരിത്ര നിമിഷം. ഇന്ത്യന്വംശജര്ക്കു അഭിമാന മുഹൂര്ത്തം

തമിഴ്നാട്ടിൽ നിന്ന് ആരംഭിച്ച യാത്ര - നാഴികക്കല്ലുകൾ

സെക്കൻഡ് ജെന്റിൽമാൻ- ഡഗ്ഗ് എംഹോഫ്, കമലയുടെ ഭർത്താവ്

ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകളില്പലതും ബൈഡന്അസാധുവാക്കി.

കൈയില്ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)

ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 

 ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ

പ്രസിഡന്റായി ജോ ബൈഡൻ; വൈസ് പ്രസിഡന്റായി കമലാ ഹാരിസ്

വി. കുർബാനയിൽ പങ്കു ചേർന്ന് ബൈഡന്റെ തുടക്കം

കമലക്ക് കുട്ടികളുടെ കത്തുകൾ; ഏഷ്യക്കാർക്ക് ആഘോഷം

ട്രംപ് ഫ്ളോറിഡയില്‍; നോട്ട് ലോങ് ടേം ഗുഡ്ബൈ, വീ വില്ബി ബാക്ക്: വിടവാങ്ങല്പ്രസംഗത്തില്ട്രംപ്

സത്യപ്രതിജ്ഞ പരിപാടി: താരശോഭ, ആൾക്കൂട്ടങ്ങളും ആരവവുമില്ലാതെ ഇതാദ്യം

കോവിഡ് മരണം: ദേശീയ വിലാപം, പ്രാർത്ഥന, നയിച്ച് ബൈഡന്റെ സ്ഥാനാരോഹണ തുടക്കം

ബൈഡന്ഭരണകൂടത്തിന്റെ വിജയത്തിനായി പ്രാര്ത്ഥിക്കുക; ആശംസകള്നേര്ന്ന് ഇവാന്

കമലയുടെ കയ്യിൽ രണ്ട് ബൈബിൾ; ജസ്റ്റീസ് സോട്ടോമെയർ സത്യവാചകം ചൊല്ലിക്കൊടുക്കും 

യാത്ര പറഞ്ഞ് മെലാനിയ; വിദ്വേഷവും ഭിന്നതയും വേണ്ട; ഹൃദയഹാരിയായ സന്ദേശം  

Facebook Comments

Comments

  1. Ninan Mathulla

    2021-01-20 18:08:54

    Who is behind this accident-Cupid or God? Nothing comes from nothing, and there is a reason for everything-the invisible hand!

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കുട്ടികളെ കോവിഡ് ബാധിക്കാത്തതിനു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)

ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

View More