-->

EMALAYALEE SPECIAL

ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ

Published

on

അമേരിക്കയുടെ നാല്പത്തിയാറാമത്തെ പ്രസിഡന്റായി ജോസഫ് റോബിനെറ്റ് ബൈഡൻ ജൂനിയർ സത്യപ്രതിജ്‌ഞ  ചെയ്തു   നടത്തിയ പ്രസംഗം ആവേശഭരിതമായി.

സാമ്പത്തിക രംഗത്തും ആരോഗ്യ മേഖലയിലും രാഷ്ട്രീയപരമായും  പ്രതിസന്ധി നിലനിൽക്കെ,  അമേരിക്കൻ സമൂഹത്തിന്റെ മുഖമുദ്രയായ അഖണ്ഡത  വലിച്ചുകീറിയ നാലുവർഷത്തെ പ്രക്ഷുബ്ദതയ്ക്കുശേഷം ഐക്യം പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനമായിരുന്നു മുഖ്യം . 

'ഇത് അമേരിക്കയുടെ ദിവസമാണ്, ജനാധിപത്യത്തിന്റെയും.' ഉദ്ഘാടന പ്രഭാഷണത്തിൽ ബൈഡൻ പറഞ്ഞു.

'രാഷ്ട്രത്തിന്റെ ചരിത്രത്തിൽ തന്നെ വളരെ കുറച്ച് ആളുകൾ മാത്രമേ നമ്മൾ ഇപ്പോൾ സാക്ഷ്യംവഹിക്കുന്ന തരത്തിലുള്ളതോ അതിനേക്കാൾ കൂടുതലോ വെല്ലുവിളികൾ നേരിട്ടിട്ടുണ്ടാകൂ. ഇവയെ അതിജീവിക്കാനും അമേരിക്കയുടെ ഭാവി സുരക്ഷിതമാക്കാനും വാക്കുകൾക്കും മുകളിൽ ചിലത്  കൂടിയേ തീരൂ . ജനാധിപത്യത്തിലുള്ള കാര്യങ്ങളിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ഐക്യമാണ് വേണ്ടത്. '

ബൈഡൻ ജനങ്ങളോട് ഒരുമയോടെ നീങ്ങണമെന്ന് അഭ്യർത്ഥിച്ചു. 'ചുവപ്പിനെതിരായി നീലയും ഗ്രാമീണതയ്‌ക്കെതിരായി നാഗരികതയും യാഥാസ്ഥികർക്കെതിരായി പുരോഗമനവാദികളും നടത്തുന്ന യുദ്ധം നമുക്ക് അവസാനിപ്പിക്കാം. ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുത്താൽ, നമുക്കത് സാധിക്കും. ' ബൈഡൻ പറഞ്ഞു.

'രാഷ്ട്രീയം കോപാഗ്നി ആകേണ്ടതില്ല. അത് എല്ലാം ചാമ്പലാക്കുകയേ ഉള്ളു. എല്ലാ വിയോജിപ്പുകളും ചെന്നവസാനിക്കേണ്ടത് യുദ്ധങ്ങളിലേക്കല്ല. വസ്തുതകൾ വളച്ചൊടിക്കുകയും കെട്ടിച്ചമയ്ക്കുകയും ചെയ്യുന്ന സംസ്കാരത്തെ നമ്മൾ നിരാകരിക്കണം. കഴിഞ്ഞ ഏതാനും ആഴ്ചകളും മാസങ്ങളും വേദനിപ്പിക്കുന്ന ചില  പാഠങ്ങൾ പഠിപ്പിച്ചു. സത്യമുണ്ട്, നുണകളുമുണ്ട്,' ക്യാപിറ്റോൾ ആക്രമണത്തെക്കുറിച്ച് വളരെ ചുരുങ്ങിയ വാക്കിൽ അർത്ഥഗർഭമായി ബൈഡൻ സംസാരിച്ചു.

'108 വർഷങ്ങൾക്ക് മുൻപ് മറ്റൊരു ഉദ്ഘാടന വേളയിൽ, വോട്ടവകാശത്തിനുവേണ്ടി മാർച്ച് ചെയ്ത ധീരരായ സ്ത്രീകളെ ആയിരക്കണിക്കിന് പ്രതിഷേധക്കാർ തടയാൻ ശ്രമിച്ചു.   ആദ്യമായി ഒരു വനിത ദേശീയ ഓഫീസിലേക്കെത്തുന്നു ;  വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്റെ സത്യപ്രതിജ്ഞ  അമേരിക്കൻ ചരിത്രത്തിൽ ഇന്ന് നാം അടയാളപ്പെടുത്തുന്നു. കാര്യങ്ങൾ മാറ്റാൻ കഴിയില്ലെന്ന് എന്നോട് പറയരുത്. ' 

അമേരിക്കയുടെ ഇന്നലകളെയും  ഇന്നത്തെ മാറ്റവും വിദഗ്ധമായി വിളക്കിച്ചേർത്ത്  നാളെയെക്കുറിച്ചുള്ള പ്രതീക്ഷ ജനിപ്പിക്കുന്ന രീതിയിൽ ബൈഡൻ പറഞ്ഞു . 


സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് നേരിയ മഞ്ഞുവീഴ്ച നഗരത്തിന്റെ ചില ഭാഗങ്ങളിലുണ്ടായതും ശുഭലക്ഷണമായി.

“ഞങ്ങൾ ഇതാ ഇവിടെ നിൽക്കുന്നു, കലാപകാരികളായ കുറെ പേർ  ജനവിധിയെ  നിശബ്ദമാക്കാൻ അക്രമം കാട്ടാമെന്ന്   കരുതിയതിന് തൊട്ടുപിന്നാലെ,” ബൈഡൻ പറഞ്ഞു. "നമ്മുടെ ജനാധിപത്യത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുവാനോ   ഈ പുണ്യഭൂമിയിൽ നിന്ന്  നമ്മെ പുറത്താക്കുവാനോ അവർക്ക്  കഴിഞ്ഞില്ല. അത് ഒരിക്കലും സംഭവിക്കുകയില്ല. ഇന്നും നാളെയും മാത്രമല്ല, ഒരിക്കലും ഇല്ല."

"അപകടകരമായ ഈ ശൈത്യകാലത്ത് നമുക്ക്  വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്. മെച്ചപ്പെടുത്താൻ   വളരെയധികം കാര്യങ്ങൾ , പുനസ്ഥാപിക്കാൻ വളരെയധികം, സൗഖ്യമാക്കുവാൻ,  നിർമ്മിക്കാൻ , നേട്ടങ്ങൾ  കൈവരിക്കാൻ ഏറെ."  


“ഞങ്ങളെ പിന്തുണയ്‌ക്കാത്ത എല്ലാവരോടും ഒന്ന്  പറയട്ടെ. ഞങ്ങൾ മുന്നോട്ട് പോകുമ്പോൾ എന്നെ ശ്രദ്ധിക്കൂ. എന്നെയും എന്റെ ഹൃദയത്തെയും അളക്കുക. നിങ്ങൾ ഇപ്പോഴും വിയോജിക്കുന്നുവെങ്കിൽ, അങ്ങനെയാകട്ടെ, '' അദ്ദേഹം പറഞ്ഞു. “അതാണ് ജനാധിപത്യം, അതാണ് അമേരിക്ക. സമാധാനപരമായി വിയോജിക്കാനുള്ള അവകാശം. ”

എന്നാൽ “വിയോജിപ്പു് ഭിന്നതയിലേക്കു നയിക്കരുത്,” പ്രസിഡന്റ് പറഞ്ഞു. “ഞാൻ ഇത് നിങ്ങളോട് പ്രതിജ്ഞ ചെയ്യുന്നു, ഞാൻ എല്ലാ അമേരിക്കക്കാരുടെയും   പ്രസിഡന്റായിരിക്കും. 

“എന്നെ പിന്തുണയ്‌ക്കാത്തവർക്കു വേണ്ടിയും കഠിനമായി പോരാടുമെന്ന് ഞാൻ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു.”

“നമ്മെ  ഭിന്നിപ്പിക്കുന്ന ശക്തികൾ ആഴമുള്ളതാണെന്ന് എനിക്കറിയാം, അവ യഥാർത്ഥമാണ്, പക്ഷേ അവ പുതിയവയല്ലെന്നും എനിക്കറിയാം. എല്ലാവരും തുല്യരായി സൃഷ്ടിക്കപ്പെടുന്നു എന്ന അമേരിക്കൻ ആദർശവും വംശീയത, നേറ്റിവിസം, ഭയം, പൈശാചികവൽക്കരണം എന്നിവ നമ്മെ കീറിമുറിച്ചുവെന്ന കഠിനമായ വൃത്തികെട്ട യാഥാർത്ഥ്യവും തമ്മിലുള്ള നിരന്തരമായ പോരാട്ടമാണ് നമ്മുടെ ചരിത്രം. ”

“നന്മയുടെ  മാലാഖമാർ എല്ലായ്പ്പോഴും വിജയിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

 “വഴിമധ്യേയുള്ള എല്ലാം ചാമ്പലാക്കുന്ന തീ ആകണമെന്നില്ല രാഷ്ട്രീയം. എല്ലാ വിയോജിപ്പുകളും യുദ്ധത്തിന് കാരണമാകണമെന്നില്ല.

വസ്തുതകൾ മാറ്റിമറിക്കുകയോ വളചൊടിക്കുകയോ  ചെയ്യുന്ന സംസ്കാരത്തെ നാം  നിരാകരിക്കണം. ”

1983 ൽ വിമോചന വിളംബരത്തിൽ ഒപ്പുവച്ച്  പ്രസിഡന്റ്  അബ്രഹാം ലിങ്കണ് പറഞ്ഞു:  “ചരിത്രത്തിൽ എപ്പോഴെങ്കിലും എന്റെ പേര് കുറിക്കുകയാണെങ്കിൽ, അത് ഈ പ്രവൃത്തിക്ക് വേണ്ടിയാകും, എന്റെ മുഴുവൻ ആത്മാവും അതിൽ ഉണ്ട്,” അടിമകളെ മോചിപ്പിക്കുന്ന രേഖയിൽ ഒപ്പിട്ടുകൊണ്ട് പ്രസിഡന്റ് ലിങ്കൺ പറഞ്ഞു.

കോവിഡുമായുള്ള ഇന്നത്തെ പോരാട്ടങ്ങളെക്കുറിച്ച് ബിഡൻ പറഞ്ഞു, “ഒരു നൂറ്റാണ്ടിലൊരിക്കൽ രാജ്യത്തെ നിശബ്ദമായി ബാധിക്കുന്ന ഒരു വൈറസ്  ഒരു വർഷത്തിനുള്ളിൽ നിരവധി ജീവൻ അപഹരിച്ചു. ദശലക്ഷക്കണക്കിന് തൊഴിലുകൾ നഷ്ടപ്പെട്ടു, ലക്ഷക്കണക്കിന് ബിസിനസുകൾ അടച്ചു.”

രാജ്യത്തിന്റെ വംശീയ സംഘർഷങ്ങളെ  അദ്ദേഹം പരാമർശിച്ചു  “വംശീയ നീതിക്കുവേണ്ടിയുള്ള നിലവിളി 400 വർഷത്തിലേറെയായി നാം കേൾക്കുന്നു , എല്ലാവർക്കും നീതി ലഭിക്കാനുള്ള മുറവിളി ഇലാതാക്കാൻ  ഇനി വൈകരുത് 

“അതിജീവനത്തിനായുള്ള നിലവിളി വരുന്നു… ഇതിൽ കൂടുതൽ വ്യക്തമായിരിക്കാൻ  കഴിയാത്ത ഒരു നിലവിളി.

“എന്റെ മുഴുവൻ ആത്മാവും അതിൽ ഉണ്ട്. ഇന്ന്, ഈ ജനുവരി ദിനത്തിൽ, എന്റെ മുഴുവൻ ആത്മാവും ഇതിലുണ്ട് - അമേരിക്കയെ ഒരുമിച്ച് കൊണ്ടുവരിക, നമ്മുടെ ജനങ്ങളെ ഒന്നിപ്പിക്കുക, നമ്മുടെ രാഷ്ട്രത്തെ ഒന്നിപ്പിക്കുക. ഈ ലക്ഷ്യത്തിൽ എന്നോടൊപ്പം ചേരാൻ ഞാൻ എല്ലാ അമേരിക്കക്കാരോടും ആവശ്യപ്പെടുന്നു. ”

മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുമായി ചൊവ്വാഴ്ച രാത്രി സംസാരിച്ചതായി പ്രസിഡന്റ് ബൈഡൻ പറഞ്ഞു. കാർട്ടറിനെപ്പോലെ നമ്മുടെ  ഭരണഘടനയുടെ ഊർജ്ജസ്വലതയും നമ്മുടെ രാജ്യത്തിന്റെ കരുത്തും എനിക്കറിയാം.

“ജനാധിപത്യം വിലപ്പെട്ടതാണെന്നും എന്നാൽ അത് ദുർബലമാണെന്നും അറിയാം. പക്ഷെ ഇപ്പോൾ ഈ  ജനാധിപത്യം വിജയിച്ചുവെന്ന്   ഞങ്ങൾ വീണ്ടും മനസ്സിലാക്കി.”

96 കാരനായ കാർട്ടർ  ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തില്ല

Facebook Comments

Comments

  1. jacob

    2021-01-20 22:27:27

    Biden and his party supported and funded burning of businesses and cities by BLM and ANTIFA in 2020. They called it peaceful protest. Biden's speech is mostly copied from JFK speech. A lot of it is the usual call for unity by a newly elected president.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യു.ഡി.എഫിനെ തോല്‍പ്പിക്കുന്നതും ശവക്കുഴി തോണ്ടുന്നതും യു.ഡി.എഫു തന്നെ ?? (എ.സി.ജോര്‍ജ്)

കോവിഡ് സഹായം ഇന്ത്യയിൽ എത്തിക്കുന്നതിനും തടസം; വിമർശനവുമായി സംഘടനകൾ

ഒരു കൊലയുടെ ദൃക്സാക്ഷി (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 8: ജിഷ.യു.സി)

ഹമാസ് ഭീകരന്മാരെ ചുട്ടെരിക്കുന്നത് സൗമ്യയെന്ന മലയാളി പെണ്‍കുട്ടി (ലേഖനം: സാം നിലമ്പള്ളില്‍)

നഴ്സിൽ നിന്നും അൾത്താരയിലേക്ക് (ജോബി ബേബി, നഴ്‌സ്‌, കുവൈറ്റ്)

ട്രംപിന്റെ ഉത്തരവ് റദ്ദാക്കി: ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ   വിസ നിഷേധിക്കില്ല: ബൈഡൻ 

കുട്ടികളെ കോവിഡ് ബാധിക്കാത്തതിനു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)

ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

View More