-->

EMALAYALEE SPECIAL

ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)

ബി ജോണ്‍ കുന്തറ

Published

on

അമേരിക്കയുടെ എല്ലാ മഹിമയും നിലനിറുത്തി ട്രംപില്‍ നിന്നും ഭരണം ബൈഡനിലേയ്ക്ക് ഒരു പ്രശ്നവുമില്ലാതെ  മാറിയിരിക്കുന്നു. ഓര്‍മ്മയില്‍ നില്‍ക്കുന്ന വാക്കുകള്‍ ഒന്നുംകേട്ടില്ല എങ്കിലും രാഷ്ട്രത്തിന്റ്റെ ഒത്തൊരുമയിൽ  ഊന്നി  ബൈഡന്‍   പ്രസിഡന്റ്റ് എന്നനിലയിലുള്ള ആദ്യ സന്ദേശം രാഷ്ട്രത്തിനു നല്‍കി.

ഒരു വിധത്തില്‍ ബൈഡന്‍ ഭാഗ്യവാനാണ്. കോവിഡ് 19 വ്യാപനം  ഇപ്പോഴും നിലച്ചിട്ടില്ല എങ്കിലും രാജ്യം ആഗോള തലത്തിലും ആഭ്യന്തര തലത്തിലും അനായാസേന  മുന്നോട്ടു നീങ്ങുന്ന നല്ല അന്തരീക്ഷമാണ് മുന്നില്‍ കാണുന്നത്. വാക്സിന്‍ കണ്ടുപിടിക്കപ്പെട്ടു വിതരണം തുടങ്ങി. കൂടാതെ അന്താരാഷ്ട്ര  തലത്തിലും അന്തരീഷം പൊതുവെ ശാന്തo .

ഒന്നാമത് കോവിഡ് 19 നിയന്ത്രിക്കുന്നതിനായി വാക്സിന്‍ വിതരണം മുന്നോട്ടു പോകുന്നു. പരിണിത ഫലം,, കോവിഡ് ഭയത്തില്‍ അടയപ്പെട്ട വ്യാപാര സ്ഥാപനങ്ങള്‍ താമസിയാതെ തുറക്കപ്പെടും, രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെടും.

രണ്ടാമത്, ആഗോള സമാധാന നില. ഐ സി എസ് പോലുള്ള അന്തര്‍ദേശീയ ഭീകര സംഘങ്ങള്‍ നാമാവശേഷമാകുന്നു. മിഡിൽ ഈസ്റ്റില്‍ അറബ് രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി സമാധാന ഉടനമ്പടികളില്‍ ഒപ്പുവയ്ക്കുന്നു. ഏഷ്യന്‍ മേഖലയില്‍ അമേരിക്ക ജപ്പാന്‍, ഓസ്‌ട്രേലിയ , ഇന്ത്യ ഈ രാജ്യങ്ങളുമായി ഇന്‍ഡോ ഏഷ്യ പസിഫിക് എന്ന സൈനിക ബന്ധ കരാറുകള്‍ ചൈനയെ പിടിച്ചു നിറുത്തുന്നതിന്.

ട്രംപ് അമേരിക്കയെ ഒരു യുദ്ധത്തിലും പ്രവേശിപ്പിച്ചിട്ടില്ല. എന്ന് മാത്രമല്ല സമാധാനം വരുത്തുന്നതിനു ശ്രമിച്ചിട്ടേ ഉള്ളു. നോര്‍ത്ത് കൊറിയ  മറ്റുള്ളവര്‍ക്ക് ഒരു ഭീഷണിയല്ല. അഫ്ഗാനിസ്ഥാനില്‍ സമാധാനം ദൂരെ അല്ല.  നമ്മുടെ സേന തിരികെ വരുന്നു.

ട്രംപിന്റ്റെ ഭരണം ആരംഭിച്ച സമയം തെക്കനതിര്‍ത്തിയില്‍ പോടുന്നനവെ ഉടലെടുത്ത നിയമവിരുദ്ധ കുടിയേറ്റക്കാരുടെ ബലാല്‍ പ്രവേശനം നിയന്ത്രിച്ചു കൂടാതെ ഇതിനോടകം 400 മൈലുകള്‍ മതിലും  കെട്ടി.

മുന്നിലുള്ള മറ്റൊരു ലളിതമായ അനുകൂലമായ പാത ഒട്ടനവധി മാധ്യമങ്ങളും അവിടെ പ്രത്യക്ഷപ്പെടുന്ന ചലിക്കുന്ന പണ്ഡിത നാവുകളും ബൈഡനു  ആമ്മേന്‍ പാടുന്നവര്‍. വിമര്‍ശനവും അവഹേളനവും പേടിക്കേണ്ട കാര്യമില്ല.

അഭിപ്രായ സ്വാതന്ത്യ്രവും അപകടാവസ്ഥയില്‍ പ്രധാന സാമൂഹിക മാധ്യമങ്ങളും ബൈഡനെ തുണക്കുന്നു. നിരവധി റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളെ സോഷ്യല്‍ മാധ്യമങ്ങളില്‍ നിന്നും പുറത്താക്കി. ബൈഡനെ കുറ്റം പറഞ്ഞാല്‍ അത്  രാജ്യദ്രോഹ കുറ്റത്തിന് സമം. ഇതിനോടകം ട്രംപ് അടക്കം നിരവധിയുടെ ട്വിറ്റെര്‍, ഫേസ്ബുക് പോലുള്ള അക്കൗണ്ടുകള്‍ റദ്ദാക്കിയിരിക്കുന്നു.

നിയമനിര്‍മ്മാണ സഭയും ബൈഡന്റ്റെ കാല്‍ച്ചുവട്ടില്‍. ബൈഡന്‍ ഭരണം നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്ന എല്ലാ പദ്ധതികളും എളുപ്പമായി കോണ്‍ഗ്രസ്സില്‍ കൂടി നീങ്ങും. സെനറ്റില്‍ 'ഫിലിബസ്റ്റര്‍' എന്ന ചോദ്യം ചെയ്യലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് താമസിയാതെ ഇല്ലാതാകും. അങ്ങനെ ഡെമോക്രാറ്റ് പാര്‍ട്ടിക്ക് ഏതു രീതിയില്‍ വേണമെങ്കിലും രാജ്യത്തെ രൂപപ്പെടുത്തി എടുക്കുന്നതിനു പറ്റും. ബൈഡന്റ്റെ നല്ലകാലം. രാജ്യത്തിന്റ്റെ ഗതികാത്തിരുന്നു കാണാം.

Facebook Comments

Comments

 1. M. A. George

  2021-01-22 01:44:12

  കഴിഞ്ഞ നാലു വർഷം കൊണ്ട് അമേരിക്കയെ ലോകത്തിലെ നമ്പർ വൺ ആക്കിയ ട്രംബിനും കൂട്ടാളികൾക്കും പ്രശംസ. ഒബാമയുടെ ഭരണകാലത്തു അമേരിക്കയുടെ നില വളരെ മോശമായിരുന്നു. കാരണം ഒബാമ ഒരു കറുത്ത വർഗ്ഗക്കാരനായിരുന്നു. ജൂണിയർ ബുഷ് ഭരണം വിടുമ്പോൾ ഉണ്ടായിരുന്ന 9% unemployment റേറ്റ് ഒബാമായുടെ ഭരണകാലത്ത് 4.5% ആക്കി എന്നത് ആർക്കും ഓർമിക്കാൻ അത്ര താല്പര്യമില്ല. ഒബാമാ കെയർ എന്നു വിളിപ്പേരുള്ള Affordable Care Act, ഒബാമ നടപ്പിലാക്കിയതു കൊണ്ട് അത് അത്ര സ്വീകാര്യമല്ല. എല്ലാ ഭരണ വൈകല്യങ്ങൾക്കും കാരണം ഒബാമ. കൊട്ടും കുരവയുമായി കഴിഞ്ഞ നാലു വർഷം ഭരിച്ച ട്രoബിന്റെ തോൽവിയിൽ ഞാനും കിന്നരനാണ്. അടുത്ത നാലു വർഷം ഞാൻ കാത്തിരിക്കും ട്രംബിന്റെ തിരിച്ചു വരവിനായി.

 2. Nebu K Cherian

  2021-01-22 01:35:47

  This kinds of people really need to update their operating systems! So obsolete cave ones !

 3. ഡിങ്കൻ

  2021-01-21 15:10:01

  വിശദമായ പഠനം നടത്തി ലേഖനം പ്രസിദ്ധീകരിക്കുന്ന കൂന്തറയാണ് താരം!! ഒന്നാലോചിച്ച് നോക്ക്... നിങ്ങളെയോ എന്നെയോ നിശ്ശബ്ദരാക്കാൻ Facebookനും Twitterനും കഴിയും, എത്ര നല്ല കാര്യമാണെങ്കിലും ലോകത്തോട് വിളിച്ചു പറയുന്നത് ആർക്കും കേൾക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എന്ത് കാര്യം? നാലോ അഞ്ചോ മാധ്യമ/Social media ഭീമൻമാർ ലോകം നിയന്ത്രിക്കുന്നു, സ്വന്തമായ വ്യക്തിത്വം ഇല്ലാത്ത ചില മലയാളി മണ്ടന്മാരും അതിനെ കണ്ണടച്ച് വിശ്വസിക്കുന്നു. കണ്ണുള്ളപ്പോഴേ അതിൻറെ വിലയറിയൂ, എന്താണ് വരാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാം.

 4. J K thara

  2021-01-21 14:18:53

  ഭരണാധി കാരിയെ പുകഴ്ത്തുന്ന നിങ്ങൾ ആഭ്യന്തര ത്രീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ട്രംപിന്റെ ഭരണത്തിന് മുമ്പ് വന്ന നിങ്ങൾ വിടും കാറും മറ്റു സുഖസകാര്യങ്ങൾ സ്വന്തമാക്കിയത് 2017 നും 2021 ആണോ? അമേരിക്കൻ നിയമത്തെ സ്വന്തം താല്പര്യത്തിനായി വളച്ചൊടിച്ച ട്രംപിനെ ചരിത്രത്തിൽ എഴുതപ്പെടും.

 5. mk

  2021-01-21 14:07:58

  Trump nte koode florida yil pokarutho? Lokam muzhuvan kandu nanam kettu irangi poyitu, oru prasnavumillathe adhikaram mariyirikunnu ennu parayan ningalku nanamille manushya? Stay home and do something else. So happy to America's new president- a person with dignity, education and common sense.

 6. CID Mooosa

  2021-01-21 14:07:41

  Immediately release that Vaccine that he has some in store and mask is only for Federal employees and other people are non citizens.What a tragedy.All the terrorists will enter and another world trade center attack!

 7. True man

  2021-01-21 12:02:22

  Eyal aruva. Setta, nallathu vhinthikku. Biden will be ok. Any doubt?

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കുട്ടികളെ കോവിഡ് ബാധിക്കാത്തതിനു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)

ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

View More