Image

ഫൊക്കാന ന്യൂയോര്‍ക്ക് റീജയന്റെ കോവിഡ് വാക്‌സീന്‍ സെമിനാര്‍ ഫെബ്രുവരി 6 ന്

ഫ്രാന്‍സിസ് തടത്തില്‍ Published on 04 February, 2021
 ഫൊക്കാന ന്യൂയോര്‍ക്ക് റീജയന്റെ കോവിഡ് വാക്‌സീന്‍  സെമിനാര്‍ ഫെബ്രുവരി 6 ന്
ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് ട്രൈസ്റ്റേറ്റ് മേഖലയിലെ അമേരിക്കന്‍ മലയാളികള്‍ക്കായി കോവിഡ് വാക്‌സീന്‍ സംബന്ധിച്ച് ബോധവല്‍ക്കരണ വെര്‍ച്ച്വല്‍ സെമിനാര്‍ സംഗഢിപ്പിക്കുന്നു. ഫെബ്രുവരി 6 നു ശനിയാഴ്ച്ച  ന്യൂയോര്‍ക്ക് സമയം രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയില്‍ ഫൈസര്‍ വാക്‌സീന്‍ ക്ലിനിക്കല്‍ ട്രയല്‍സില്‍ പങ്കെടുത്ത മലയാളിയായ ശാസ്ത്രജ്ഞന്‍ ബിനു സാമുവല്‍ കൊപ്പാറ, ന്യൂജേഴ്‌സിയിലെ  പ്രമുഖ ഹോസ്പിറ്റലില്‍ ഐ. സി.യുവില്‍ ഡോക്ടര്‍ ആയി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കെ കോവിഡ് ബാധിച്ച ഡോ.ജൂലി ജോണ്‍ എന്നിവരാണ് കോവിഡ് വാക്സിന്‍ സംബന്ധമായ വിഷയത്തിലുള്ള  ബോധവല്‍ക്കരണ ക്ലാസുകള്‍ നയിക്കുന്നത്. നോര്‍ത്ത് കരോലിനയിലെ ബ്ലൂ ക്രോസ് ബ്ലൂ ഷീല്‍ഡ്  ഇന്‍ഷുറന്‍സ് കമ്പനിയില്‍ സീനിയര്‍ ഹെല്‍ത്ത് അഡൈ്വസര്‍ ആയ മെറില്‍ പോത്തന്‍ ആയിരിക്കും മോഡറേറ്റര്‍.

കോവിഡ് വാക്‌സീന്‍ പോതുജനങ്ങളിലേക്ക് എത്തിയതിനു ശേഷം വാക്‌സീന്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് നിരവധി സംശയങ്ങളാണ് സമൂഹത്തില്‍ പൊതുവെ നിലനില്‍ക്കുന്നത്. വാക്‌സീന്‍ ആര്‍ക്കൊക്കെ സ്വീകരിക്കാം ,എപ്പോള്‍ സ്വീകരിക്കാം, വാക്സിന് ലഭ്യമാക്കാന്‍ ആരെ സമീപിക്കണം,  മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്ക് വാക്‌സീന്‍ സ്വീകരിക്കാന്‍ കഴിയുമോ, വാക്‌സീന്റെ പാര്‍ശ്യ ഫലങ്ങള്‍ എന്തൊക്കെ തുടങ്ങിയ പൊതു ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ എന്തുകൊണ്ടും യോഗ്യരായ പാനലിസ്റ്റുകളാണ് ഈ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുക്കുന്നത്. 

ലോകത്ത് ആദ്യം നിലവില്‍ വന്ന ഫൈസര്‍ വാക്സിന്റെ നിര്‍മ്മാണത്തില്‍ ഭാഗഭാക്കായ അമേരിക്കന്‍ മലയാളിയും പത്തനംതിട്ട സ്വദേശിയുമായ  ബിനു സാമുവേല്‍ കോപ്പറാ എന്ന റീസേര്‍ച്ച് സയന്റിസ്റ്റ് ഫൈസര്‍ വാക്സിന്‍ നിര്‍മാണത്തിലെ  അവസാന ഘട്ടത്തിലെ  ക്ലിനിക്കല്‍ ട്രെയ്ല്‍സില്‍ പങ്കെടുത്ത അനുഭവ സമ്പത്തുള്ള വ്യക്തിയാണ്. വാക്‌സീന്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനു മുന്‍പായി മനുഷ്യരില്‍ നടത്തുന്ന പരീക്ഷണമാണ് ക്ലിനിക്കല്‍ ട്രെയ്ല്‍സ്. ഇതില്‍ പങ്കെടുത്ത ഫെയ്സറിലെ മുതിര്‍ന്ന ഗവേഷകന്‍ കൂടിയായ ബിനു ഉള്‍പ്പെടെയുള്ള നിരവധി പേരില്‍ പരീക്ഷണം നടത്തിയ ശേഷമാണ് വാക്സിന് അംഗീകാരം ലഭിച്ചത്. 

വാക്‌സീന്റെ ഗവേഷണത്തിലും ക്ലിനിക്കല്‍ ട്രെയ്ല്‍സിലും പങ്കെടുത്ത ബിനുവിന് ഫെയ്സറിന്റെ കോവിഡ് വാക്‌സീനെകുറച്ച് ആഴമായ അറിവും ഇതു സംബന്ധിച്ച സംശയങ്ങള്‍ക്ക് ആധികാരികമായി മറുപടി പറയാനും കഴിയുന്ന ശാസ്ത്രജ്ഞനാണ്. ഫൈസറിനു പുറമെ മെര്‍ക്കില്‍ അസോസിയേറ്റ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഫ്രണ്ടേജ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സയന്റിഫിക്ക്  ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ആണ്. കഴിഞ്ഞ 25  വര്‍ഷമായി അമേരിക്കയില്‍ റിസേര്‍ച്ച് സയന്റിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന ബിനു കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാന്തരബിരുദം നേടിയ ശേഷം ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്‌സും കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ: ബീന സാമുവേല്‍ ന്യൂയോര്‍ക്കില്‍ ഫര്‍മസിസ്റ്റാണ്. രണ്ടു മക്കളുണ്ട്. 

കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരി അമേരിക്കയില്‍ പടര്‍ന്നു പിടിച്ച സമയത്ത് ന്യൂജേഴ്‌സിയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ സ്വന്തം സുരക്ഷ പോലും കണക്കിലെടുക്കാതെ  എല്ലാ ദിവസവും മണിക്കൂറുകളോളം ഐ സി യു കളില്‍ മരണവുമായി മല്ലടിച്ചു കഴിയുന്ന രോഗികളെ പരിചരിച്ച യുവ ഡോക്ടര്‍ ജൂലി ജോണിനെ അറിയാത്തവര്‍ ചുരുക്കമാണ്. കോവിഡ് രോഗികള്‍ മാത്രമുള്ള ഐ സി യു വില്‍ ഉറ്റവരും ഉടയവരുമില്ലാതെ ദയനീയ അവസ്ഥയിലായി കോവിഡ് രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച ഈ യുവഡോക്ടര്‍ക്ക് ഒടുവില്‍ കോവിഡ് ബാധിച്ച് തീരെ അവശതയിലായിരുന്നു. ഡോ. ജൂലിയുടെ നിസ്വാര്‍ത്ഥ സേവനങ്ങളെക്കുറിച്ചു സി എന്‍.എന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍  അക്കാലത്ത് വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. കോവിഡിനെ അതിജീവിച്ച് ശേഷം ഡോ.ജൂലി തിരികെ കോവിഡ് രോഗികളെ പരിചരിക്കാന്‍ മടങ്ങിയെത്തിയതും ശ്രദ്ധേയമായ വാര്‍ത്തയായിരുന്നു. ഒരു ഡോക്ടര്‍ എന്ന നിലയിലും കോവിദഃ രോഗി എന്ന നിലയിലും ഡോ ജൂലി തന്റെ അനുഭവങ്ങള്‍ ഈ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കു വയ്ക്കും. 

ബ്ലൂ ക്രോസ് ബ്ലൂ ഷീല്‍ഡ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനിയില്‍ സീനിയര്‍ ഹെല്‍ത്ത് അഡൈ്വസര്‍ ആയ മെറില്‍ പോത്തന്‍  നോര്‍ത്ത് കരോലിനയിലെ ഡ്യൂക്ക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക്ക് പോളിസിയില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടിയിട്ടുണ്ട്.

 ഫെബ്രുവരി 6 നു രാവിലെ 10 നു സൂം മീറ്റിംഗിലൂടെ ആരംഭിക്കുന്ന ബോധവല്‍ക്കരണ പരിപാടിയില്‍ ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡണ്ട് തോമസ് കൂവള്ളൂര്‍  അധ്യക്ഷനായിരിക്കും .   കോവിഡ് ബോധവല്‍ക്കരണപരിപാടിയുടെ പ്രോഗ്രാം കോര്‍ഡിനേറ്ററും ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് സെക്രെട്ടറിയുമായ സജി എം. പോത്തന്‍ പാനലിസ്റ്റുകളെ പരിചയപ്പെടുത്തും. ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, സെക്രെട്ടറി ഡോ. സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ ആശംസ നേരും.

ന്യൂയോര്‍ക്കിലെയും ട്രൈസ്റ്റേറ്റ് മേഖലയിലിയും എല്ലാ മലയാളികളും ഈ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഫൊക്കാന ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടരക്കര, ഓഡിറ്റര്‍ വര്‍ഗീസ് ഉലഹന്നാന്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ അപ്പുക്കുട്ടന്‍ പിള്ള, ഫൌണ്ടേഷന്‍ സെക്രട്ടറി റെനില്‍ ശശീന്ദ്രന്‍, കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, ന്യൂയോര്‍ക്ക് റീജിയണല്‍ ട്രഷറര്‍ ജോര്‍ജ്കുട്ടി ഉമ്മന്‍, ജോയിന്റ് ട്രഷറര്‍ മത്തായി പി ദാസ്, ജോയിന്റ് സെക്രെട്ടറി മാത്യു ജോഷ്വ, ,കേരള സമാജം പ്രസിഡണ്ട് വിന്‍സെന്റ് സിറിയക്ക്, കെ.സി.സി.എന്‍.എ. പ്രസിഡണ്ട് റെജി കുര്യന്‍, ലിംകാ പ്രസിഡണ്ട് ബോബന്‍ തോട്ടം, ഐ.എ.എന്‍.സി.വൈ. പ്രസിഡണ്ട് അജിത്ത് നായര്‍, എച്ച്. വി.എം.എ പ്രസിഡണ്ട് ജിജി ടോം,നവരംഗ് റോചെസ്റ്റര്‍ പ്രസിഡണ്ട് മാത്യു വര്‍ഗീസ്, എന്‍.വൈ.എം.എ പ്രസിഡണ്ട് ജയ്ക്ക് കുര്യന്‍, ഫൊക്കാന വിമന്‍സ് ഫോറം നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗംങ്ങളായ ലത പോള്‍, മേരി ഫിലിപ്പ്, നാഷണല്‍ കമ്മിറ്റി അംഗംങ്ങളായ ഉഷ ചാക്കോ, ഡെയ്സി തോമസ്,മേരിക്കുട്ടി മൈക്കിള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

 ഫൊക്കാന ന്യൂയോര്‍ക്ക് റീജയന്റെ കോവിഡ് വാക്‌സീന്‍  സെമിനാര്‍ ഫെബ്രുവരി 6 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക