Image

ഡാളസ് കൗണ്ടി കോവിഡ് 19 മരണ സംഖ്യയില്‍ ഏകദിന റിക്കാര്‍ഡ് (50 മരണം)

Published on 05 February, 2021
ഡാളസ് കൗണ്ടി കോവിഡ് 19 മരണ സംഖ്യയില്‍ ഏകദിന റിക്കാര്‍ഡ് (50 മരണം)
ഡാളസ്: മഹാമാരി ആരംഭിച്ചതിന് ശേഷം ഡാളസ് കൗണ്ടിയില്‍ കോവിഡ് 19 ബാധിച്ച് ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തില്‍ സര്‍വ്വകാല റിക്കാര്‍ഡ്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ 228 മരണം സംഭവിച്ചു.

ഫെബ്രുവരി 3 വ്യാഴാഴ്ച 50 പേരാണ് ഡാളസ് കൗണ്ടിയില്‍ മാത്രം കോവിഡ് 19 മൂലം മരിച്ചത് 40 മുതല്‍ 100 വയസ്സുവരെയുള്ളവരാണിവര്‍. ഫെബ്രുവരി 2 ന് 39 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മരണ നിരക്ക് കൂടിവരുന്നുണ്ടെങ്കിലും മാര്‍ച്ച് മാസത്തോടെ പാന്‍ഡമിക്കിന്റെ ശക്തി കുറഞ്ഞുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് പറഞ്ഞു. ജനുവരി ഫെബ്രുവരി മാസങ്ങളില്‍ കോവിഡ് കൂടുതല്‍ ദുരന്തം പരത്തുമെന്ന നേരത്തെതന്നെ പ്രതീക്ഷിച്ചിരുന്നതെന്നും ജഡ്ജി അറിയിച്ചു. ഡാളസ് കൗണ്ടിയില്‍ ഇന്ന് സ്ഥിരീകരിച്ച 1356 കേസ്സുകളോടെ ആകെ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം (262738) ആയി ഉയര്‍ന്നിട്ടുണ്ട്. മരിച്ചവരുടെ എണ്ണം 2320 ആയി ഉയര്‍ന്നു.

ഡാളസ് കൗണ്ടിയില്‍ കോവിഡ് 19 വാക്‌സിന്‍ വിതരണം ത്വരിതപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച വരെ 34165 വാക്‌സിന്‍ നല്‍കി കഴിഞ്ഞതായും, 9000 ഡോസ് വാക്‌സിന്‍ ഈ ആഴ്ച ലഭിക്കുമെന്നും ജഡ്ജി പറഞ്ഞു. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ വൃത്തിയായി കഴുകുക എന്നത് തുടര്‍ന്ന് പാലിക്കപ്പെടേണ്ടതാണെന്നും ജഡ്ജി ഓര്‍മ്മിപ്പച്ചു.
ഡാളസ് കൗണ്ടി കോവിഡ് 19 മരണ സംഖ്യയില്‍ ഏകദിന റിക്കാര്‍ഡ് (50 മരണം)ഡാളസ് കൗണ്ടി കോവിഡ് 19 മരണ സംഖ്യയില്‍ ഏകദിന റിക്കാര്‍ഡ് (50 മരണം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക