Image

ആമേന്‍ അത് ഞാന്‍ തന്നെയാകുന്നു (പുസ്തക നിരൂപണം: സിന്ധു എസ് )

Published on 06 February, 2021
ആമേന്‍ അത് ഞാന്‍ തന്നെയാകുന്നു (പുസ്തക നിരൂപണം: സിന്ധു എസ് )
അശാന്തിപര്‍വത്തിലേക്ക് ഒരു യാത്ര (ജോംജിയുടെ ആമേന്‍ അത് ഞാന്‍ തന്നെയാകുന്നു എന്ന നോവലിനെപ്പറ്റിയുള്ള പഠനം)     

വായനയുടെ ലോകത്ത് പുതിയ ഇടിമിഴക്കം സൃഷ്ടിക്കുന്ന ഒരു പുസ്തകമാണ് ജോംജിയുടെ ആമേന്‍ അത് ഞാന്‍ തന്നെയാകുന്നു എന്ന നോവല്‍.സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതത്തിന്‍െറ തടവറയില്‍ നിന്നുള്ള മോചനത്തിന്‍െറ ശബ്ദമാണ് ഈ കൃതി. നമ്മള്‍ കണ്ടു മടുത്ത പതിവുരീതികളില്‍ നിന്നും തികച്ചും വ്യത്യസ്തമാകുന്നിടത്താണ് ഈ നോവല്‍ വിജയം വരിക്കുന്നത്. സിസ്റ്റര്‍ ഷെല്ലി ഒരു അഗ്‌നിനാളമായി നമ്മെ ദഹിപ്പിക്കുക തന്നെ ചെയ്യുന്നു. താന്‍ എവിടെ നില്‍ക്കുന്നുവെന്ന്  തിരിച്ചറിയുന്ന ഷെല്ലി, അവിടെ നിന്നുകൊണ്ടുതന്നെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് .പുറത്തുനിന്ന് പ്രതിരോധിക്കുന്നതിനേക്കാള്‍ ശക്തമാണ് അകത്തു നിന്ന് പ്രതിരോധിക്കുന്നത് എന്ന തിരിച്ചറിവാണ് ഈ നിലപാടുകളിലേക്ക് അവരെ നയിക്കിന്നത് എന്ന് കാണാം.

സ്വിച്ചിട്ട് നിറുത്താന്‍ കഴിയുന്നതാണ് ലൈംഗീകത അതിനപ്പുറം തെറ്റാണ്എന്ന് പഠിപ്പിക്കുന്ന സഭാനേതൃത്വത്തിനെതീരെ ഒരു തിരുത്തല്‍ ശക്തിയാകുന്നിടത്താണ് ആമേന്‍ അത് ഞാന്‍ തന്നെയാകുന്നു എന്ന നോവല്‍ ശക്തവും തീവ്രവും ഉദാത്തവും ആകുന്നത്. അധികാരം കയ്യടക്കുന്ന  എല്ലാ വിശ്വാസ സ്ഥാപനങ്ങളിലും ജനാധിപത്യം പുലരുമെന്നും നീതി ലഭിക്കുമെന്നുമുള്ള വിശ്വാസത്തെയാണ് ഈ നോവല്‍ തകര്‍ത്തെറിയുന്നത്. വിശ്വാസത്തില്‍ കേള്‍ക്കലിനും അനുസരിക്കലും മാത്രമല്ല അതിനേക്കാള്‍ തീവ്രമായി അന്വേഷണവും ചോദ്യങ്ങളും ഉത്തരങ്ങളും ആവശ്യമാണെന്ന് ഈ നോവല്‍ നമ്മെ പഠിപ്പിക്കുന്നു. അതിനെല്ലാം അപ്പുറംഎതിര്‍ വായന ആവശ്യമെന്ന  ഒരു വലിയ സത്യം വിശ്വസിക്കുമുന്നില്‍ തുറക്കുന്നു. ഇവിടെയാണ് ഈ നോവല്‍ എല്ലാറ്റിനെയും തകിടം മറിക്കുന്നത്.
 
വാക്കുകള്‍ ജീവിതമായി മാറുമ്പോള്‍ അതില്‍ നഷ്ടങ്ങളുടെ.വീഴ്ചകളുടെ വേലിയേറ്റമുണ്ടാകുമെന്ന് ഷെല്ലി തിരിച്ചറിയുന്നിടത്താണ് ഈ നോവല്‍ വായനക്കാര്‍ക്ക് ഒരു പൊള്ളലായി മാറുന്നത്.സഭ ജീവിതത്തില്‍ സഹനമെന്നത് കീഴടങ്ങുവാന്‍ മാത്രമുള്ളതാണെന്നും, അവിടെ ബുദ്ധിക്കോ യുക്തിക്കോ വെളിച്ചത്തില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ക്കോ പ്രസക്തിയിലെന്ന് തിരിച്ചറിയുമ്പോള്‍ നാം തരിച്ചു നിന്നുപോകുന്നു. അവിടേക്ക് എത്തിച്ചേരാന്‍ മനുഷ്യനാകില്ലെന്നും എന്നാല്‍ എല്ലാം പ്രകൃതിക്കതാകുമെന്നും അവിടേക്കാണ് എല്ലാം എത്തിച്ചേരുന്നതെന്നും അതുകൊണ്ടുതന്നെ തെറ്റിനെതിരെ, പ്രകൃതിയുക്തമല്ലാത്തതിനെതിരെ ശബ്ദിക്കേണ്ടതെന്ന് ആവശ്യമെന്ന് ഈ നോവല്‍ നമ്മോട് പറയാതെ പറയുന്നത്. തളച്ചിടപ്പെടുന്ന സന്യസ്ഥയിടങ്ങളിലെ രോദനങ്ങള്‍ പൊതുയിടങ്ങളില്‍ ഏതുമ്പോഴേ,അത് തിരുത്താനാകു എന്നും എതിര്‍പ്പിന്‍െറ ഭീഷണിയുടെ ശക്തിയാല്‍ ഏതെല്ലാം നിഷ്ക്രിയമാകുമ്പോള്‍ ഇതെല്ലാം വീണ്ടും ആവര്‍ത്തിക്കുപ്പെടുമെന്നുമുള്ള ഉറപ്പില്‍ നിന്നാണ് സിസ്റ്റര്‍ ഷെല്ലിയുടെ നോവലിസ്റ്റ് പ്രതികരിക്കുന്നത് എന്ന് തിരിച്ചറിയുമ്പോഴാണ് ഈ നോവലിന്‍െറ ആഴങ്ങളിലേക്ക് പോകാന്‍ നമുക്കാകുന്നത്.

  സിസ്റ്റര്‍ ഷെല്ലിയുടെ തിരിച്ചറിവ് നോവലിസ്റ്റ് അടിച്ചേല്‍പ്പിക്കുകയല്ല ആ കഥാപാത്രം ഇത്തരം അവസരങ്ങളില്‍ എങ്ങനെ പെരുമാറണമെന്ന് എങ്ങനെ വളരണമെന്നുള്ള സ്വാതന്ത്ര്യം അവര്‍ക്ക് തന്നെ വിട്ടുകൊടുത്തുകൊണ്ട്, കഥാപത്രത്തിന്‍െറ വളര്‍ച്ചക്കായി അവരെ സ്വതന്ത്രരായി വിടുന്നിടത്താണ് ഈ നോവല്‍ വിജയിക്കുന്നത്. മനുഷ്യര്‍ കാലങ്ങളായി വച്ചുപുലര്‍ത്തിയിരുന്ന ആചാരങ്ങളെ, മാറിയ കാലത്തും പിന്തുടരണമെന്ന തെറ്റായ കീഴ്വഴക്കങ്ങളെ മറികടന്നുകൊണ്ട് സമൂഹത്തിന്‍െറ മുന്നോട്ടുപോകലിന് ഊര്‍ജ്ജം പകരുകയും ഇത്രയും കാലം പിന്തുടര്‍ന്നത് വിട്ട്,മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുന്നത് അംഗീകരിക്കുക പ്രയാസ്സമായിരിരിക്കും എന്നു പറഞ്ഞു മാറ്റത്തെ ഉള്‍ക്കൊള്ളാതെ, തെറ്റായ കീഴ്വഴക്കങ്ങള്‍ മറികടക്കാതെ, മുന്നോട്ട് കുതിക്കാന്‍ കഴിയില്ല എന്ന ബോധ്യത്തില്‍ നിന്നാണ് പുതിയ ചിന്തകള്‍ കടന്നുവരുന്നത്. മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സം നില്‍ക്കുന്നതെല്ലാം കാലം തച്ചുതകര്‍ക്കുമെന്ന ഓര്‍മ്മപ്പെടുത്തലായി ഇതിനെ വായിക്കുന്നിടത്താണ് ഈ നോവലില്‍ പ്രസക്തവും ശക്തവുമാകുന്നത്.ശബ്ദമില്ലാത്ത ഒരു ജനതയുടെ ശബ്ദമാകുന്നിടത്താണ് ഈ നോവല്‍ വിജയിക്കുന്നത്. എഴുത്തിനുമപ്പുറം സ്ത്രീയുടെ മാനസികാവസ്ഥയിലേക്ക് നോവലിസ്റ്റ് ആഴ്ന്നിറങ്ങുകയും ആ ജീവിതം അനുഭവമാക്കുകയും ചെയ്യുന്നിടത്താണ് നോവലിസ്റ്റ് സ്വന്തം കഴിവുകളെ ഉന്നതിയിലെത്തിക്കുന്നത്.പഴകിയതിനെ പുറത്തെറിഞ്ഞ് നവീനതയെ പുല്‍കി മുന്നേറുക  എന്ന ജീവിത സത്യം ഈ നോവലില്‍ തെളിഞ്ഞു കാണാം.

ആമേന്‍ അത് ഞാന്‍ തന്നെയാകുന്നു (പുസ്തക നിരൂപണം: സിന്ധു എസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക