അബുദാബി : ആഘോഷങ്ങള്‍ക്കും പൊതു സ്വകാര്യ ചടങ്ങുകള്‍ക്കും താല്‍ക്കാലിക നിരോധനം ഉള്പ്പടെകര്ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു . ഞായറാഴ്ച മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിരിക്കുന്നതെന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റി അറിയിച്ചു.
വിവാഹ ചടങ്ങുകള്‍ ഉള്‍പ്പടെയുള്ള കുടുംബ പരിപാടികള്‍ക്ക് പരമാവധി ആളുകളുടെ എണ്ണം 10 ആയി പരിമിതപെടുത്തി. ശവസംസ്കാര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകള്‍ക്കാണ് പങ്കെടുക്കാന്‍ അനുവാദമുള്ളത്. ഷോപ്പിംഗ് മാളകളുടെ പ്രവര്‍ത്തന ശേഷി 40 ശതമാനവും, ജിമ്മുകള്‍, സ്വകാര്യ ബീച്ചുകള്‍ ,നീന്തല്‍ കുളങ്ങള്‍ എന്നിവയുടെ ശേഷി 50 ശതമാനം വരെയും റസ്റ്റോാറന്റുകള്, കോഫീ ഷോപ്പുകള്‍, ഹോട്ടലുകള്‍, പൊതു ബീച്ചുകള്‍,പാര്‍ക്കുകള്‍ എന്നിവയുടെ ശേഷി 60 ശതമാനം വരെയും, ടാക്സികള്‍ 45 ശതമാനവും,ബസുകള്‍ 75 ശതമാനവും ശേഷിയില്‍ പ്രവര്‍ത്തിക്കാനാണ് അനുമതിയുള്ളത്.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല