ഗുരുതര രോഗവും സാമ്പത്തിക ബുദ്ധിമുട്ടും ഒരുപോലെ വിഷമത്തിലാക്കിയ കൊല്ലം സ്വദേശി സുധീര്‍ അസനാരുകുഞ്ഞിന് കൊല്ലം പ്രവാസി അസോസിയേഷന്‍ റിഫാ ഏരിയ കമ്മിറ്റി തുണയായി. ശസ്ത്രക്രിയയ്ക്കായി നാട്ടില്‍ പോകുന്നതിനു കൊല്ലം പ്രവാസി അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.പി.എ റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച ധനസഹായവും, നാട്ടിലേക്കു പോകാനുള്ള വിമാന ടിക്കറ്റും ഏരിയ ഭാരവാഹികള്‍ കൈമാറി. ഏരിയ കോ-ഓര്‍ഡിനേറ്റര്‍മാരായ അനോജ് മാസ്റ്റര്‍, കോയിവിള മുഹമ്മദ് കുഞ്ഞു, റിഫ ഏരിയ പ്രസിഡന്റ് ജിബിന്‍, സെക്രട്ടറി അന്‍ഷാദ് അഞ്ചല്‍, ട്രെഷറര്‍ അനില്‍ കുമാര്‍ , ജോ. സെക്രട്ടറി ഷിബു സുരേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.


അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല