-->

fokana

ഫൊക്കാന പൊളിറ്റിക്കല്‍ ആന്‍ഡ് ഇമ്മിഗ്രേഷന്‍ ഫോറം: കുര്യന്‍ പ്രക്കാനം (കാനഡ) ചെയര്‍; സാജന്‍ കുര്യന്‍ (ഫ്‌ലോറിഡ) കോ.ചെയര്‍

ഫ്രാന്‍സിസ് തടത്തില്‍

Published

on

ന്യൂജേഴ്സി: ഫൊക്കാനയുടെ പൊളിറ്റിക്കല്‍ ആന്‍ഡ് ഇമ്മിഗ്രേഷന്‍ ഫോറം  ചെയര്‍മാന്‍ ആയി കാനഡയില്‍ നിന്നുള്ള പ്രമുഖ നേതാവ് കുര്യന്‍ പ്രക്കാനത്തെ നിയമിച്ചു. സാജന്‍ കുര്യന്‍ (ഫ്‌ലോറിഡ) യാണ് കോ.ചെയര്‍.പൊളിറ്റിക്കല്‍ ആന്‍ഡ് ഇമ്മിഗ്രേഷന്‍ കോര്‍ഡിനേറ്ററാമാരായി ഡോ. ജേക്കബ് ഈപ്പന്‍ (കാലിഫോര്‍ണിയ), ടോം നൈനാന്‍ (ന്യൂയോര്‍ക്ക്), സതീശന്‍ നായര്‍ (ചിക്കാഗോ), എന്നിവരെയും നിയമിച്ചതായി ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് അറിയിച്ചു.

കാനഡയിലെ പ്രമുഖ മലയാളി അസോസിയേഷന്‍ ആയ ബ്രാംപ്ടണ്‍ മലയാളി അസോസിയേഷന്റെ തുടര്‍ച്ചയായി പന്ത്രണ്ടാം തവണ  പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട കുര്യന്‍ കാനഡ മലയാളികളുടെ ഇടയില്‍ ഏറെ അറിയപ്പെടുന്ന സംഘടനാ പ്രവര്‍ത്തകനാണ്. ഫൊക്കാനയുടെ 2020-2022 ഭരണസമിതിയിലേക്ക് നടന്ന തെരെഞ്ഞടുപ്പ് പ്രക്രിയയുടെ ചുക്കാന്‍ പിടിച്ച തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന കുര്യന്‍ പ്രക്കാനം ഫൊക്കാനയുടെ മുന്‍ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ കൂടിയായിരുന്നു. കേരള ലോക് സഭ മെമ്പര്‍ കൂടിയായ അദ്ദേഹം  നോര്‍ക്ക കാനഡ ഹെല്‍പ്ല് ലൈന്‍ കോഓര്‍ഡിനേറ്റര്‍ കൂടിയാണ്.

മലയാള മയൂരം എന്ന നോര്‍ത്ത് അമേരിക്കയിലെ ആദ്യ ഓണ്‍ലൈന്‍ ചാനല്‍ സ്ഥാപകന്‍. കാനഡയിലെ ചെറുതും വലുതുമായ സംഘടനകളെ കൂട്ടിയിണക്കി നാഷണല്‍ ഫെഡറേഷന്‍ ഓഫ് മലയാളീ അസോസിയേഷന്‍ ഇന്‍ കാനഡ എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ , പ്രവാസിയുടെ അവകാശം സംരക്ഷിക്കാനന്‍ ചരിത്രത്തില്‍ ആദ്യമായി നോര്‍ത്തമേരിക്കയില്‍ നിന്നും ആറന്മുളയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നോമിനേഷന്‍ നല്‍കി അങ്കപ്പുറപ്പാട് നടത്തി ചരിത്രം കുറിച്ച നേതാവുകൂടിയാണ് കുര്യന്‍ പ്രക്കാനം. പ്രവാസി ലോകത്തെ ഏറ്റവും വലിയ വള്ളംകളിയായ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയെ ഇക്കഴിഞ്ഞ 11 വര്‍ഷമായി കുര്യന്റെ നേതൃത്വത്തിലാണ് നടന്നു വരുന്നത്.

ഫൊക്കാനയുടെ പൊളിറ്റിക്കല്‍ ആന്‍ഡ് ഇമ്മിഗ്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ആയി നിയമിക്കപ്പെട്ട സൗത്ത് ഫ്‌ലോറിഡയില്‍ നിന്നുള്ള സാജന്‍ കുര്യന്‍ അമേരിക്കന്‍ രാഷ്ട്രീയ രംഗത്തും സാമൂഹിക സംഘടനാ തലത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞ വ്യക്തിയാണ്. ഗോവയില്‍ ജനിച്ചു വളര്‍ന്ന സാജന്‍ മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയ ശേഷം ഉപരിപഠനത്തിനായി 1991 ലാണ് അമേരിക്കയില്‍ എത്തിയത്.ഫിലാഡല്‍ഫിയയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ സ്‌ക്കൂള്‍ ഓഫ് റേഡിയോളജിയില്‍ നിന്നും കാത്ത് സ്‌കാന്‍ ടെക്‌നോളോജിസ്റ്റ് ബിരുദം നേടിയ ശേഷം ആരോഗ്യരംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ്.

സിറ്റി ചാര്‍ട്ടര്‍ മെമ്പര്‍ ആയി സ്തുത്യര്‍ഹമായ സേവനം ചെയ്തുവരുന്ന സാജന്‍ കോക്കനട്ട് ക്രീക്ക് സിറ്റി റിവ്യൂ ബോര്‍ഡ്, കൗണ്ടി സ്‌ക്കൂള്‍ ബോര്‍ഡ് ഫസിലിറ്റി ടാസ്‌ക്ക് ഫോഴ്‌സ്,പേര്‍ക്ക്‌സ് ആന്‍ഡ് റേക്രീയേഷന്‍ അഡൈ്വസറി ബോര്‍ഡ്,ഹോം ഓണേഴ്സ് അസോസിയേഷന്‍ ബോര്‍ഡ്,(HOA),ഡിയര്‍ഫീല്‍ഡ് ഡെമോക്രറ്റിക്ക് ക്ലബ് പ്രസിഡണ്ട്,ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്‌സ്ഓ ര്‍ഗനൈസഷന്‍ ബോര്‍ഡിന്റെ ചാപ്റ്റര്‍ പ്രസിഡണ്ട്, ബ്രോവാര്‍ഡ് കൗണ്ടി കോക്കസ് ബോര്‍ഡ്, കരീബിയന്‍ കോക്കസ് ഡെമോക്രറ്റിക്ക് ബോര്‍ഡ്, സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ ഡെമോക്രറ്റിക്ക് കോക്കസ് -സ്ഥാപകന്‍, ഹോളിവുഡ് കൊളംബിയന്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ബോര്‍ഡ് തുടങ്ങിയ നിരവധി പൊതു പ്രവര്‍ത്തന മേഖലയില്‍ അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്

ഫ്‌ലോറിഡയിലെ ഡേവിസ് മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച സാജന്‍ മഹാത്മാ ഗാന്ധി സ്‌ക്വയര്‍ ഫൗണ്ടേഷന്‍ ബോര്‍ഡിലും അംഗമാണ്. ഇന്ത്യന്‍ -അമേരിക്കന്‍ സമൂഹത്തിന്റെ കെട്ടുറപ്പിനും വ്യാവസായിക ഉന്നതിക്കും മുന്‍തൂക്കം നല്‍കുന്ന ഇന്‍ഡോ -അമേരിക്കന്‍ ഫെസ്റ്റിവലിന്റെ കോര്‍ഡിനേറ്റര്‍ കൂടിയാണ് സാജന്‍ കുര്യന്‍.സൗത്ത് ഫ്ളോറിഡയിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറ സാന്നിധ്യമായാ സാജന്‍
മലയാളികളുടെ ഇമ്മിഗ്രേഷന്‍ തുടങ്ങിയ  കാര്യങ്ങളില്‍ എല്ലാ സഹായങ്ങളും  ചെയ്യാന്‍ സര്‍വ്വസന്നദ്ധനായ പൊതുപ്രവര്‍ത്തകനാണ്.
ഫ്ളോറിഡയിലെ ഏല്ലാ മലയാളി സംഘടനകളുമായും വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന അദ്ദേഹം  ഒരു മികച്ച സംഘാടകന്‍ കൂടിയാണ്.

ഫൊക്കാനയുടെ പൊളിറ്റിക്കല്‍ ആന്‍ഡ് ഇമ്മിഗ്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ആയി നിയമിക്കപ്പെട്ട തോമസ് നൈനാന്‍ ഫൊക്കാനയുടെ മുന്‍ യൂത്ത് കമ്മിറ്റി കണ്‍വീനര്‍ കൂടിയാണ്. രണ്ടു തവണ ന്യൂസിറ്റി ലൈബ്രറി ബോര്‍ഡ് പ്രസിഡണ്ട് ആയിരുന്ന ടോം നൈനാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ന്യൂസിറ്റി കമ്മിറ്റി മെമ്പര്‍ ആണ്. മികച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ ടോം ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് കൂടിയാണ്.

ഫൊക്കാനയുടെ പൊളിറ്റിക്കല്‍ ആന്‍ഡ് ഇമ്മിഗ്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ആയി നിയമിക്കപ്പെട്ട സതീശന്‍ നായര്‍ ഫോക്കനയുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍ കൂടിയാണ്. ചിക്കാഗോയില്‍ നിന്നുള്ള പ്രമുഖ സംഘടനാ നേതാവും ചിക്കാഗോ  മിഡ്വെസ്‌റ് റീജിയണില്‍  രാഷ്ട്രീയ- സാമൂഹിക രംഗത്ത് തനതായ  വ്യക്തിമുദ്ര പതിപ്പിച്ച സതീശന്‍ നായര്‍ ആദ്യത്തെ കേരള ലോക്സഭാ അംഗമായിരുന്നു.

മിഡ്വെസ്‌റ് മലയാളീ അസോസിയേഷനെ  പ്രതിനിധീകരിക്കുന്ന അദ്ദേഹം അസോസിയേഷന്റെ മുന്‍ പ്രസിഡണ്ടും ട്രസ്റ്റീ  ബോര്‍ഡ്  ചെയര്മാന്‍, ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കേരള ഹിന്ദു അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്. എന്‍.എ) മുന്‍ വൈസ് പ്രസിഡണ്ടായിരുന്ന അദ്ദേഹം ഇപ്പോള്‍ ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ ആണ്. എ വി ഏവിയേഷനില്‍ സീനിയര്‍ എഞ്ചിനീയര്‍ ആയ സതീശന്‍ നായര്‍ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയാണ്. ഫൊക്കാനയുടെ മുന്‍ അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ആയ വിജി എസ്. നായര്‍ ആണ് ഭാര്യ.

ഫൊക്കാനയുടെ പൊളിറ്റിക്കല്‍ ആന്‍ഡ് ഇമ്മിഗ്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ആയി നിയമിക്കപ്പെട്ട ഡോ. ജേക്കബ് ഈപ്പന്‍ കാലിഫോര്‍ണിയയിലെ ആതുര സേവന രംഗത്തു തനതായ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖ ശിശുരോഗ വിദഗ്ദ്ധന്‍കൂടിയാണ്. ഫൊക്കാനയുടെ കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡണ്ട് കൂടിയാണ്. മികച്ച സാമൂഹിക സേവകനായ ഡോ. ജേക്കബ് ആഫ്രിക്കയിലെ നൈജീരിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലെ നിരാലംബരായ നിരവധിപേരിലേക്കും ലാഭേഛ കൂടാതെ സേവനം ചെയ്തിട്ടുണ്ട്.

അലമെഡാ ഹെല്‍ത്ത് സിസ്റ്റം മെഡിക്കല്‍ ഡയറക്ടര്‍ ആയ ഡോ.ജേക്കബ് ബെര്‍ക്കിലി, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് മെഡിക്കല്‍ സ്‌കൂള്‍ പഠനവും ഉപരിപഠനവും പൂര്‍ത്തിയാക്കിയ ശേഷം  തന്റെ സേവനം നിരാലംബരായ രോഗികള്‍ക്കുള്‍പ്പെടെ സമര്‍പ്പിക്കുകയായിരുന്നു. യുണൈറ്റഡ് നേഷന്‍ റെഫ്യൂജി ഹൈക്കമ്മീഷണറുടെ  (യു.എന്‍.എച്ച്.സി.ആര്‍.) അഡ്വസര്‍ ആയി സേവനം ചെയ്തിട്ടുള്ള അദ്ദേഹം ഫിലിപ്പീന്‍സില്‍ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. നിലവില്‍ വാഷിംഗ്ടണ്‍ ഹോസ്പിറ്റല്‍ അല്‍മേഡ കൗണ്ടി ഡയറക്ടര്‍  ബോര്‍ഡിലെ (ട്രിസിറ്റി) ഇലക്റ്റഡ് അംഗമായ ഡോ.ജേക്കബ് യു. എസ്. ബെര്‍കീലി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ അഡ്വസറി ബോര്‍ഡ് അംഗവുമായും പ്രവര്‍ത്തിക്കുന്നു.

അസോസിയേഷന്‍ ഓഫ് കാലിഫോര്‍ണിയ ഹെല്‍ത്ത് കെയര്‍ ഡിസ്ട്രിക്ടിന്റെ ബോര്‍ഡിന്റെ ബോര്‍ഡ് മെമ്പറും കാലിഫോര്‍ണിയ ഹോസ്പിറ്റല്‍ അസോസിയേഷന്‍ (സി. എച്ച്.എ) ന്റെ ഗവേര്‍നസ് ഫോറത്തിലും ലോക്കല്‍ ഹെല്‍ത്ത് കെയര്‍ സെന്റെര്‍ മെഡിക്കല്‍ ഡയറക്ടര്‍ ,ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഓഫ് കിടാന്‍ഗോ (Kidango), അല്‍മേഡ കൗണ്ടിയുടെ എവെരി ചൈല്‍ഡ് കൗണ്ട്‌സ് കമ്മീഷന്റെ അഡ്വസര്‍ എന്നീ  നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫൊക്കാന പൊളിറ്റിക്കല്‍ ആന്‍ഡ് ഇമ്മിഗ്രേഷന്‍ കമ്മിറ്റി ഭാരവാഹകളായി തെരെഞ്ഞെടുക്കപ്പെട്ട കുര്യന്‍ പ്രക്കാനം, സാജന്‍ കുര്യന്‍, ഡോ. ജേക്കബ് ഈപ്പന്‍ , ടോം നൈനാന്‍ , സതീശന്‍ നായര്‍ എന്നിവരെ   ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി ഡോ. സജിമോന്‍ ആന്റിണി, ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു, വൈസ് ചെയര്‍മാന്‍ തോമസ് തോമസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജു, അഡിഷണല്‍ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണല്‍ അസോസിയേറ്റ്  ട്രഷറര്‍ ബിജു ജോണ്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ദോ. കല ഷഹി,  കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍,  നാഷണല്‍ കമ്മിറ്റി മെമ്പര്‍മാര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാര്‍, കണ്‍വെന്‍ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍  അനുമോദിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഖം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ജനറൽ കൗൺസിലുമായി ഔദ്യോഗിക സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല: ഫൊക്കാന ഭാരവാഹികൾ

ഫൊക്കാനയ്ക്ക് എതിരെ നൽകിയ സ്റ്റേ ഓർഡർ കോടതി തള്ളി

ഫൊക്കാന ഭരണഘടന ഭേദഗതി ചെയ്തു; ശല്ല്യക്കാരായ വ്യവഹാരികൾക്കെതിരെ ശക്തമായ നടപടി

വാക്‌സിൻ ചലഞ്ചിൽ ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പിള്ളിൽ ഒരു ലക്ഷം രൂപ നല്കി

ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു 

ഫൊക്കാന രാജഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഹെല്‍ത്ത് കാര്‍ഡ് സ്റ്റുഡന്റ് എന്‍റീച്ച്‌മെന്റ് പ്രോഗ്രാം ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

ഫോക്കാന ടടെക്സാസ് റീജിയന്‍ യൂത്ത് വിംഗ് ഉദ്ഘാടനവും, രക്തദാന സേന രൂപീകരണവും നാളെ ഹ്യുസ്റ്റന്‍ കേരള ഹൌസ്സില്‍

ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 13 മുതല്‍ ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യും

വുമൺഹുഡ്: സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ വികാരഭരിതമായ ചിത്രീകരണം (ഫ്രാൻസിസ് തടത്തിൽ)

ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം

യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

കേരളത്തിലെ വിജയം കോൺഗ്രസിന് അനിവാര്യം: സാം പിട്രോഡോ; സഹകരണം വേണം: ഉമ്മൻ ചാണ്ടി

ഫൊക്കാന ന്യൂജേഴ്‌സി കൺവൻഷന്റെ രജിസ്‌ട്രേഷൻ തുക പൂർണ്ണമായും മടക്കി നൽകി

ഫൊക്കാന വിമൻസ് ഫോറത്തിലേക്ക് വനിതകളുടെ ഒഴുക്ക്; 120 അംഗ കമ്മിറ്റി; 'സ്നേഹ സാന്ത്വനം' ഇന്ന്

പ്രവാസി ദ്രോഹം: കേരളത്തിലെ എംപിമാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട്  ഫൊക്കാന നിവേദനം നൽകി 

ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം 'സ്‌നേഹ സാന്ത്വനം' മാര്‍ച്ച് 13 ന്

ഫൊക്കാന ടുഡേ രണ്ടാം പതിപ്പ് പുറത്തിറങ്ങി 

മുത്തൂറ്റ് എം. ജി. ജോർജിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു 

കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍

ഫൊക്കാന സംഘടിപ്പിക്കുന്ന ലോക വനിതാദിനാഘോഷങ്ങള്‍ മാര്‍ച്ച് 06 ശനിയാഴ്ച

ഫൊക്കാന അനുശോചിച്ചു

ഫൊക്കാന ടുഡേ പുതിയ ലക്കം പ്രസിദ്ധീകരിച്ചു

ജോയൻ കുമരകത്തിന്റെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

ഫൊക്കാന വിമന്‍സ് ഫോറം: നോര്‍ത്ത് അമേരിക്കന്‍ മലയാളി ചരിത്രത്തിലെ ഏറ്റവും വനിത നേതൃത്വം

കോവിഡിന്റെ മറവില്‍ പ്രവാസി യാത്രക്കാരെ പീഡിപ്പിക്കുന്ന നിയമം പിന്‍വലിക്കണം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ജോമോന്‍ ഇടയാടി ഫൊക്കാന ടെക്‌സസ് റീജിയന്‍ കോര്‍ഡിനേറ്റര്‍, ലിഡ തോമസ് റീജിയണല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സന്‍

ഫെബ്രുവരി 21 മാതൃഭാഷ ദിനം; ഫൊക്കാന മലയാളം അക്കാഡമിയുടെ ആശംസ

ഫൊക്കാനയുടെ തുടര്‍സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. മന്ത്രി ഇ.പി.ജയരാജന്‍

ഫൊക്കാന ഭവനം പദ്ധതി രണ്ടാം ഘട്ടം താക്കോൽ ദാനം നടത്തി 

View More