Image

യുഎഇ ചൊവ്വാ ദൗത്യം ഹോപ് വിജയകരം

Published on 10 February, 2021
യുഎഇ ചൊവ്വാ ദൗത്യം ഹോപ് വിജയകരം


ദുബായ്: യുഎഇ വിക്ഷേപിച്ച ഹോപ് (എമിറേറ്റ്സ് മാര്‍സ് മിഷന്‍) പേടകം ഇന്നലെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ചു. ചൊവ്വയെ ചുറ്റിക്കൊണ്ട് അന്തരീക്ഷത്തെക്കുറിച്ച് കൂടുതല്‍ പഠനം നടത്തുകയാണ് ലക്ഷ്യം.

അമേരിക്ക, സോവിയറ്റ് യൂണിയന്‍, യൂറോപ്പ്, ഇന്ത്യ എന്നിവ മാത്രമാണ് ഇതിനു മുമ്പ് ചൊവ്വാ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുള്ളത്. ജൂലൈ 19നാണ് ഹോപ് വിക്ഷേപിച്ചത്.

വിജയ സൂചകമായി ദുബായിലെ ബുര്‍ജ് ഖലീഫ കെട്ടിടം ഇന്നലെ ചൊവ്വായുടെ ചുവന്ന നിറം അണിഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക