എത്രയോ വര്‍ഷമായ് മാനവരാശിയെ
നിലനിര്ത്തിപോന്നൊരു സന്തോഷത്തെ
ഒറ്റദിവസത്തെ ഒരു ചടങ്ങായി നാം
വെട്ടിക്കുറക്കുന്നതെത്ര കഷ്ടം!
പ്രണയം അപാരം, അനന്തം അനുദിനം
മനതാരില്‍ അലതല്ലും ഒരു കൊച്ചു സാഗരം
മാറ്റിവച്ചീടേണം ഓരോ ദിവസവും
പ്രണയപീയുഷം നമുക്കാസ്വദിക്കുവാന്
പ്രായപരിധിയും നിര്ണയിച്ചീടുന്നു
ഈ ആഘോഷവേളയില്‍ പങ്കുകൊള്ളാന്‍
പ്രണയം തളിരിട്ടു നില്ക്കുന്നു മര്‍ത്യനില്‍
ഇഹലോകവാസം വെടിയുവോളം
വാലന്റയിനെന്നു കൊട്ടിഘോഷിക്കുന്നു
യുവതിയുവാക്കള്‍ ഒരുങ്ങീടുന്നു
ഓര്ക്കുന്നില്ലിക്കൂട്ടര് കാലം കഴിയുമ്പോള്‍
അവരെയും വാര്‍ദ്ധക്യം ബാധിച്ചിടും
ആ ബാലവൃദ്ധം ജനങ്ങളെല്ലാവരും
പങ്കുകൊള്ളേണമീ ആഘോഷത്തില്‍
ഒരു ദിനമാക്കാതെ എല്ലാ ദിവസവും
വാലന്റയിനായി നാം കണ്ടിടേണം

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Sudhir Panikkaveetil
2021-02-12 18:16:15
ശ്രീ വാസുദേവ് സാർ നിത്യയൗവ്വനം ഒരു അനുഗ്രഹമാണ്. അത് താങ്കൾക്ക് നേരുന്നു. കവികൾ മനോരാജ്യക്കാരല്ലേ....സ്വർണ്ണച്ചാമരം വീശിയെത്തുന്ന സ്വപനമായിരുന്നെങ്കിൽ ഞാൻ.. എന്നൊക്കെ അവർക്ക് സങ്കൽപ്പിക്കാമെങ്കിൽ വയസ്സ് ഒരിക്കലും അവരെ അലട്ടുകയില്ല.