ഇരുണ്ട മേഘമാണെനിക്കു
ചുറ്റിലും
കറുത്തമേഘങ്ങളെന്നെ
പൊതിയുമ്പോൾ കണ്ണുനീരിനുമാനന്ദം പുഞ്ചരിക്കുന്നുവോ..?
ഞാനണിയും മുഖാവരണം ഇന്നൊരു രക്ഷാ കവചമാകുന്നു..
കൈവിട്ടു ദൂരേയ്ക്കകന്ന കുടയെക്കുറിച്ചോർത്ത്
നെടുവീർപ്പിതെന്തിനോ...!
എത്ര മൃദുവായി,
ശബ്ദമില്ലാതെനിക്കു കരയുവാൻ കഴിയുന്നു.
ചിരിക്കുവാനും..
മിഴികളിൽ നിന്നടർന്നു വീഴുന്നയോരോ തുള്ളി
കണ്ണുനീരിനും
ശബ്ദംമുണ്ടായിരു-
ന്നെങ്കിൽ...
ഞനാകും മരത്തിൽ കണ്ണീർ കണങ്ങൾ
മഴത്തുളളികളായ്
പതിക്കുമ്പോൾ ..
സങ്കടത്തിൻ കടലോരത്ത് , തിരമാലകൾ അലറുമ്പോൾ ...
എന്നിൽ നുരയിട്ടു പൊങ്ങും വികാരങ്ങളെ,
നിൻ മുൻപിൽ ഞാനതു മറച്ചുപിടിക്കുന്നു..
എല്ലാം, നന്നായിരിക്കുന്നു വെന്ന്, പറയുമ്പോഴും
തകർന്നടിഞ്ഞ ഭൂമിയെ സ്വപ്നഭൂമിയെന്നു പറയുമ്പോഴും
അടരുന്ന കണ്ണുനീർ
പുഞ്ചിരി പൊഴിക്കുന്നു നെടുവീർപ്പുതിരാതെ....i
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല