Image

ഒമാനില്‍ സന്ദര്‍ശകര്‍ക്ക് നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈന്‍ 15 മുതല്‍

Published on 13 February, 2021
 ഒമാനില്‍ സന്ദര്‍ശകര്‍ക്ക് നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈന്‍ 15 മുതല്‍


മസ്‌കറ്റ്: ഒമാനിലെത്തുന്ന വിദേശ സന്ദര്‍ശകര്‍ക്ക് 7 ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈന്‍ ഫെബ്രുവരി 15 മുതല്‍ നിലവില്‍വരും. ഇതു സംബന്ധിച്ച അറിയിപ്പ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി രാജ്യത്തുനിന്നു സര്‍വീസ് നടത്തുന്ന എല്ലാ വിമാനകന്പനികള്‍ക്കും നല്‍കിക്കഴിഞ്ഞു.

യാത്രക്കാര്‍ സ്വന്തം ചെലവില്‍ കുറഞ്ഞത് ഏഴ് രാത്രികളെങ്കിലും മുന്‍കൂട്ടി ബുക്കു ചെയ്ത ഹോട്ടലുകളില്‍ കഴിയേണ്ടതാണ്. യാത്രക്കാര്‍ മുന്‍കൂട്ടി ഹോട്ടലുകള്‍ ബുക്കു ചെയ്തുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല വിമാനകന്പനികള്‍ക്കാണ്.

യാത്രക്കാര്‍ക്ക് രാജ്യത്തെ ഏത് ഹോട്ടലിലും താമസ സൗകര്യം ബുക്ക് ചെയ്യാം. ഇതിനായി 6 ഹോട്ടലുകളുടെ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വ്യക്തികള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക