Image

സീന ജോസഫ് എഴുതിയ 'പറയും ഞാനെങ്ങനെ'; കവിത അവതരിപ്പിക്കുന്നത്  അമ്പിളി തോമസ്.

Published on 13 February, 2021
സീന ജോസഫ് എഴുതിയ 'പറയും ഞാനെങ്ങനെ'; കവിത അവതരിപ്പിക്കുന്നത്  അമ്പിളി തോമസ്.

പറയും ഞാനെങ്ങനെ...

പറയും ഞാനെങ്ങനെ നറുനിലാവായെന്നിൽ
നീ നിറഞ്ഞൊരാ മധുരമാം നിശകളെപ്പറ്റി..
പറയും ഞാനെങ്ങനെ നീയില്ലാക്കയത്തിൽ
പിടഞ്ഞു പൊലിയുമെൻ സാധുവാം ജീവനെപ്പറ്റി...?

അറിയുമോ നീ അരുമയായ്‌ മൂളിയ
ഈണങ്ങളൊക്കെയും തേന്മഴയായെന്നിൽ ഉതിർന്നുവെന്ന്..
ചെറുകാറ്റിൽ, ഇലയിളക്കങ്ങളിൽ
ഞാൻ തിരയുകയാണെന്നും നിന്നെയെന്ന്...?

അറിഞ്ഞുവോ നീ, എന്റെ ജാലകപ്പാളികൾ
നിന്റെ വഴിയിലേക്കെന്നും തുറന്നിരുന്നു
നിൻ കാലൊച്ച കാതോർത്തു കാത്തിരിക്കെ
എന്തിനോ കണ്ണുനീരുറവയിട്ടു...

മറക്കുവതെങ്ങിനെ അരുണരേണുക്കളായ്‌
നീയെന്റെ ജീവൻ ജ്വലിപ്പിച്ച നാളുകളെ..?
മറക്കുവതെങ്ങിനെ ഒരുകുടക്കീഴിൽ നാം
നനയാതെ നനഞ്ഞൊരാ പ്രിയവർഷങ്ങളെ...?

പറയുവതെങ്ങിനെ നീയില്ലാസന്ധ്യകൾ
നിറം മറന്നാകെക്കറുത്തുവെന്ന്...
ഇരുൾവീഴും വീഥിയിൽ മിഴിനട്ടിരിക്കുമ്പോൾ
ഉള്ളിൽ ചെരാതുകളണഞ്ഞുവെന്ന്...?

പറയും ഞാനെങ്ങനെ നറുനിലാവായെന്നിൽ
നീ നിറഞ്ഞൊരാ മധുരമാം നിശകളെപ്പറ്റി..
പറയും ഞാനെങ്ങനെ നീയില്ലാക്കയത്തിൽ
പിടഞ്ഞു പൊലിയുമെൻ സാധുവാം ജീവനെപ്പറ്റി...?

https://www.youtube.com/watch?v=FJ4y4Z0VrZw

Join WhatsApp News
വിദ്യാധരൻ 2021-02-13 22:47:50
തീവ്രമായ പ്രണയത്തിന്റെ അടിയിൽവർത്തിക്കുന്ന ഭാവം വേദനയാണോ? നിങ്ങളുടെ മനോഹരമായ കവിത ഓർമ്മപ്പെടുത്തിയത്, പി ഭാസ്കരൻ ഉണ്ണിയാര്ച്ചക്ക് വേണ്ടി എഴുതിയ ഗാനമാണ്. "അന്നു നിന്നെ കണ്ടതിൽ പിന്നെ അനുരാഗമെന്തെന്നു ഞാനറിഞ്ഞു അതിനുള്ള വേദന ഞാനറിഞ്ഞു അന്നു നമ്മൾ കണ്ടതിൽ പിന്നെ ആത്മാവിലാനന്ദം ഞാനറിഞ്ഞു ആശതൻ ദാഹവും ഞാനറിഞ്ഞു ഓർമ്മകൾതൻ തേന്മുള്ളുകൾ ഓരോരോ നിനവിലും മൂടിടുന്നു ഓരോ നിമിഷവും നീറുന്നു ഞാൻ തീരാത്ത ചിന്തയിൽ വേവുന്നു ഞാൻ അന്നു നിന്നെ കണ്ടതിൽ പിന്നെ അനുരാഗമെന്തെന്നു ഞാനറിഞ്ഞു അതിനുള്ള വേദന ഞാനറിഞ്ഞു കണ്ണുനീരിൻ പേമഴയാൽ കാണും കിനാവുകൾ മാഞ്ഞിടുന്നു വീണയിൽ ഗദ്ഗദം പൊന്തീടുന്നു വിരഹത്തിൻ ഭാരം ചുമന്നീടുന്നു അന്നു നമ്മൾ കണ്ടതിൽ പിന്നെ ആത്മാവിലാനന്ദം ഞാനറിഞ്ഞു ആശതൻ ദാഹവും ഞാനറിഞ്ഞു" കവയിത്രിക്കും ആലപിച്ച അമ്പിളിതോമസിനും അഭിനന്ദനം -വിദ്യാധരൻ
Seena Joseph 2021-02-13 23:09:03
Thank you sir. Means a lot..
പറയൂ 2021-02-14 02:57:54
പറയൂ ഞാനെങ്ങനെ പറയേണ്ടൂ (പറയൂ)/ നീയിന്നുമറിയാത്തൊരെൻ സ്നേഹനൊമ്പരങ്ങൾ/ ഒരു പൂവിൻ ഇതൾകൊണ്ടു മുറിവേറ്റൊരെൻ/ പാവം കരളിന്റെ സുഖദമാം നൊമ്പരങ്ങൾ/ (പറയൂ)/ അകലത്തിൽ വിരിയുന്ന സൗഗന്ധികങ്ങൾ‌തൻ/ മദകര സൗരഭലഹരിയോടെ (അകലത്തിൽ)/ ഇടറുന്ന പദവുമായ് അണയുന്ന കാറ്റിന്റെ/ മധുരമാം മർമ്മരമൊഴികളാലോ.../ (പറയൂ)/ ഒരു മഞ്ഞുതുള്ളിതൻ ആഴങ്ങളിൽ മുങ്ങി-/ നിവരുമെൻ മോഹത്തിൻ മൗനത്താലോ/ ഹൃദയാഭിലാഷങ്ങൾ നീട്ടിക്കുറുക്കുന്ന/ മധുമത്ത കോകിലമൊഴികളാലോ.../ ---ഒ എൻ വി കുറുപ്പ് (ചൈതന്യം)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക