Image

എസ് ഹരീഷിന്റെ 'മീശ' മികച്ച നോവല്‍; സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Published on 15 February, 2021
എസ് ഹരീഷിന്റെ 'മീശ' മികച്ച നോവല്‍; സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം ; കേരളാ സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. എസ്.ഹരീഷിന്റെ 'മീശ'നോവല്‍ വിഭാഗത്തില്‍ പുരസ്ക്കാരത്തിന് അര്‍ഹമായി. സാഹിത്യ അക്കാദമിയുടെ 2019 ലെ വിശിഷ്ടാംഗത്വത്തിന് പി.വല്‍സലയും വി.പി.ഉണ്ണിത്തിരിയും അര്‍ഹരായി. 50,000 രൂപയും സ്വര്‍ണ്ണപതക്കവും ഫലകവുമാണ് സമ്മാനം. 

എന്‍ കെ ജോസ്, പാലക്കീഴ് നാരായണന്‍, പി അപ്പുക്കുട്ടന്‍, റോസ്മേരി, യൂ കലാനാഥന്‍, സി പി അബൂബക്കര്‍ എന്നിവര്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടി.

അവാര്‍ഡുകള്‍ കവിത-പി രാമന്‍ (രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്, എം ആര്‍ രേണുകുമാര്‍ (കൊതിയന്‍) ചെറുകഥ -വിനോയ്​ തോമസ്​ (രാമച്ചി), നാടകം -സജിത മഠത്തില്‍ (അരങ്ങിലെ മത്സ്യഗന്ധികള്‍), ജിഷ അഭിനയ (ഏലി ഏലി മാ സബക്താനി), സാഹിത്യ വിമര്‍ശനം -ഡോ. കെ.എം. അനില്‍ (പാന്ഥരും വഴിയമ്ബലങ്ങളും), വൈജ്ഞാനിക സാഹിത്യം -ജി. മധുസൂദനന്‍ (നഷ്​ടമാകുന്ന നമ്മുടെ സ്വപ്​നഭൂമി), ഡോ. ആര്‍.വി.ജി. മേനോന്‍ (ശാസ്​ത്ര സാ​ങ്കേതിക വിദ്യകളുടെ ചരിത്രം), ജീവചരിത്രം/ആത്മകഥ എം.ജി.എസ്​. നാരായണന്‍ (ജാലകങ്ങള്‍: ഒരു ചരിത്രാന്വേഷിയുടെ വഴികള്‍, കാഴ്​ചകള്‍) യാത്രാവിവരണം -അരുണ്‍ എഴുത്തച്ഛന്‍ (വിശുദ്ധ പാപങ്ങളുടെ ഇന്ത്യ) വിവര്‍ത്തനം -കെ. അരവിന്ദാക്ഷന്‍ (ഗോതമബുദ്ധ​െന്‍റ പരിനിര്‍വാണം), ഹാസസാഹിത്യം- സത്യന്‍ അന്തിക്കാട്​ (ഈശ്വരന്‍ മാത്രം സാക്ഷി

മാതൃഭൂമി വാരികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നതിനിടെ സംഘ്പരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാതിവഴിയില്‍ പ്രസിദ്ധീകരണം നിര്‍ത്തിയ നോവലാണ് ഹരീഷിന്റെ 'മീശ'.



എസ് ഹരീഷിന്റെ 'മീശ' മികച്ച നോവല്‍; സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക