Image

മലയാളത്തിന്റെ ഭാവി (ഡോ. ശ്രീവത്സൻ)

Published on 16 February, 2021
മലയാളത്തിന്റെ ഭാവി (ഡോ. ശ്രീവത്സൻ)
ലോകമെങ്ങുമുള്ള ഭാഷാസ്നേഹികളെല്ലാം ആശങ്കപ്പെടുന്ന ഒരുപ്രധാനവസ്തുതയാണ് ഭാഷയുടെഭാവി. വംശനാശഭീഷണി നേരിടുന്ന ജീവികളെ അടയാളപ്പെടുത്തുന്ന "റെഡ്ബുക്കി"ൽഇന്നുനാംഭാഷയേയും ചേർത്തിരിക്കുന്നു. ഓരോ രണ്ടാഴ്ചകൂടുമ്പോഴും ലോകഭാഷകളിൽ ഓരോന്നുവീതം മരണപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന നടുക്കുന്നവസ്തുത നാംഅംഗീകരിക്കേണ്ടിയിരിക്കുന്നു. ഈസന്ദർഭത്തിൽ നമ്മുടെനിലനിൽപ്പും ചൈതന്യവുമായ മലയാളഭാഷയുടെ നിലഎന്തെന്ന് ഓർക്കുന്നത്നന്ന്. തീർച്ചയായുംഭാഷാനാശഭീഷണി അടുത്തകാലത്തൊന്നും നേരിടാൻപോകുന്ന ഒരുഭാഷയല്ല മലയാളം. സമ്പന്നമായ ഒരുലിഖിതപാരമ്പര്യവും വിപുലമായവാമൊഴി വഴക്കങ്ങളുംലോകമെമ്പാടുമുള്ളവിതരണവുമുള്ള ഈഭാഷയെക്കുറിച്ച് അശുഭാപ്തിവിശ്വാസത്തിന് യാ തൊരു സ്ഥാനവുമില്ല. മാത്രവുമല്ല, ആയിരത്തഞ്ഞൂറിലധികം വർഷത്തെസമ്പന്ന പൈതൃകമുള്ളഭാഷകൾക്കു മാത്രംഅവകാശപ്പെട്ട "ശ്രേഷ്ഠഭാഷാപദവി" (Classical Language) മലയാളത്തിന്ലഭിക്കുകയും ചെയ്തിരിക്കുന്നു. ആനന്ദലബ്ധിക്കിനിയെന്തു വേണം?

പക്ഷേ ഭാഷാസ്നേഹികൾ മുഴുവൻഅത്രയൊന്നും സംതൃപ്തരല്ലാത്ത ചിലമേഖലകൾ മലയാളഭാഷയ്ക്കുണ്ട്. അവ ഏതൊക്കെയെന്ന് അന്വേഷിക്കുകയും അത്തരംപ്രശ്നങ്ങളെ എങ്ങനെസമീപിക്കണമെന്ന് ഭാഷാശാസ്ത്രത്തിന്റെ വെളിച്ചത്തിൽനിർദ്ദേശിക്കുകയുമാണ്ഈയൊരുചെറിയകുറിപ്പിന്റെലക്ഷ്യം. ഒരുജീവൽഭാഷയെന്ന നിലയിൽമലയാളം അഭിമുഖീകരിക്കുന്ന ഒരുപ്രധാനപ്രശ്നം പുതിയ ആവശ്യങ്ങൾക്കനുസരിച്ച്ഭാഷവളരുന്നില്ല എന്നതാണ്. ആവശ്യങ്ങൾ എന്നതുകൊണ്ട്ഇവിടെ ഉദ്ദേശിക്കുന്നത്സാങ്കേതികവും വൈജ്ഞാനികവുമായമണ്ഡലങ്ങളിലെ അതിവേഗത്തിലുള്ള വളർച്ചയ്ക്കനുസരിച്ച് മലയാളംഓടിയെത്താൻ പാടുപെടുന് സാഹചര്യമാണ്. ഇന്ന്ഏറെചൂടുപിടിച്ചചർച്ചനടന്നു കൊണ്ടിരിക്കുന്നഒരുവിഷയമാണിത്. യുനെസ്ക്കോപോലുള്ള പരമോന്നതസ്ഥാപനങ്ങൾ വർഷങ്ങളായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരുനിർദ്ദേശംപ്രാഥമികവിദ്യാഭ്യാസം മാതൃഭാഷയിൽത്തന്നെയായിരിക്കണം എന്നതാണ്. കുട്ടിയുടെമാനസിക വളർച്ചയ്ക്കും സർഗ്ഗാത്മകവികാസത്തിനുംഅത്അനുപേക്ഷണീയമാണ്. അതേസമയം മറ്റൊരു ഭാഷാശാസ്ത്രനിരീക്ഷണമനുസരിച്ച് ഏഴുവയസ്സിനുള്ളിൽ ഒരുമനുഷ്യശിശുവിന്ബഹുഭാഷകളിലുള്ള എല്ലാശേഷികളും (LSRW-is the four skills of language learning. These skills are Listening, Speaking, Reading, and Writing.) നേടിയെടുക്കാനാവുമെന്നാണ്. ഇതുരണ്ടുംപരസ്പരവിരുദ്ധമായി തോന്നാമെങ്കിലും അവതമ്മിൽ അന്യോന്യംബന്ധപ്പെട്ടിരിക്കുന്നുവെന്ന് കുറേക്കൂടിസൂക്ഷ്മമായി പരിശോധിച്ചാൽ ബോധ്യമാവും. പ്രൈമറിക്ലാസ്സുകളിൽ കുട്ടി വിഷയങ്ങൾ പഠിക്കുന്നതുംഭാഷകൾ പഠിക്കുന്നതും രണ്ടുംരണ്ടാണ്. ഒരുമലയാളികുട്ടി, ഹിന്ദിയിലോ ഇംഗ്ലീഷിലോ ശാസ്ത്രവും സാമൂഹ്യപാഠവും പഠിച്ചാൽഅവന് അല്ലെങ്കിൽഅവൾക്ക് പുതിയൊരുഭാഷയും പുതിയൊരു ആശയവും ഒന്നിച്ചുപഠിക്കേണ്ടിവരും. പഠിച്ചകാര്യം ആവിഷ്ക്കരിക്കാനുള്ളഭാഷഅവന്റെ കൈവശമില്ല എന്നസ്ഥിതിവരും.
പക്ഷേഇതല്ല ഉന്നതവിദ്യാഭ്യാസ രംഗത്തെത്തുമ്പോൾ സംഭവിക്കുന്നത്.

സാങ്കേതികവിഷയങ്ങളും മെഡിക്കൽ, ലീഗൽ, എഞ്ചിനീയറിംഗ് മേഖലകളും മലയാളത്തിൽത്തന്നെ കൈകാര്യംചെയ്യേണ്ടിവരുമ്പോൾ നേരത്തേകുട്ടിക്കാലത്ത് അനുഭവിച്ചഅതേഭാരംമുതിരുമ്പോഴും അനുഭവിക്കേണ്ടസ്ഥിതിയുണ്ടാവും. തമിഴിലുംമറ്റ്അനേകംഭാഷകളിലുംഈപ്രശ്നംപരിഹരിക്കപ്പെട്ടിട്ടുണ്ട്. അവർഅതതുഭാഷകളിൽത്തന്നെയാണ് സർവ്വ വിജ്ഞാനമേഖലകളുംപഠിക്കുന്നതും പ്രയോഗിക്കുന്നതും. വൈദ്യശാസ്ത്രംതമിഴിൽ പഠിച്ച ഒരുഡോക്ടർക്ക്ഗ്രാമീണ സേവനംചെയ്യേണ്ടി വന്നാൽഅത് എത്രഅനായാസമാവും എന്നോർത്തുനോക്കുക. കോടതിവ്യവഹാരം മലയാളത്തിലായാൽഅതിന്റെ മെച്ചംലക്ഷക്കണക്കിന്നിരക്ഷരർക്കായിരിക്കും. അവിടെനടക്കുന്ന തർക്കങ്ങളുംവാദങ്ങളും മനസ്സിലാവുമെന്നുമാത്രമല്ല, സ്വയംവാദിക്കാൻവരെ ഈസ്ഥിതിവിശേഷം
സാധാരണക്കാരെ പര്യാപ്തരാക്കും. ഇതിനൊക്കെനിയമനിർമ്മാണവും  അതിന്ഇച്ഛാശക്തിയുള്ളഭരണ നേതൃത്വവുംഅത്യാവശ്യമാണ്. കോർപ്പറേറ്റുകളുടെയും മാധ്യമഭീമന്മാരുടെയുംതാളത്തിന്തുള്ളുന്ന പാവഭരണകൂടങ്ങൾക്ക് ഇതിനുള്ളചങ്കുറപ്പുണ്ടാവുമെന്ന്പ്രതീക്ഷിക്കാനാവില്ല.

മറ്റൊരു പ്രധാനപ്രശ് നംഭാഷയിലുള്ള മാധ്യമങ്ങളുടെ ദുസ്സ്വാധീനമാണ്. ഭാഷയുടെ നിലവാരപ്പെട്ടരൂപങ്ങൾ  പ്രത്യക്ഷപ്പെടേണ്ടമേഖലയാണ്മാധ്യമങ്ങൾഎന്നോർക്കണം. പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും  ഇന്നുപ്രയോഗിക്കപ്പെടുന്നഭാഷ എത്രകൃത്രിമവും വികലവുമാണെന്നു തിരിച്ചറിയുമ്പോൾ നാം ലജ്ജിക്കേണ്ടിവരും. വേണ്ടത്രയോഗ്യതയോ ശിക്ഷണമോ ഇല്ലാത്തപത്രപ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും കയ്യിലാണ് ഇപ്പോൾ മലയാളഭാഷയുടെഭാവി! ഓരോപത്രത്തിനുംഅതതിന്റേതായസ്റ്റൈൽബുക്കുണ്ട്. അതിനനുസരിച്ചാണ്അവർഭാഷാപ്രയോഗങ്ങൾ നടത്തുക. അക്ഷരങ്ങളുംപദങ്ങളുംതൊട്ട്, വാക്യഘടനവരെ ഈശൈലീമാതൃക അനുസരിച്ചാണ് അവർ പ്രയോഗിക്കുക. ലോകനേതാക്കളുടെയും സ്ഥലങ്ങളുടെയുംപേരുവരെഓരോപത്രവുംവ്യത്യസ്തമായരീതിയിലാണ് അച്ചടിക്കുക (അത്അവരുടെ വ്യക്തിത്വമാണത്രേ!). ഇത്ഫലത്തിൽ ബാധിക്കുന്നത്ഭാഷയുടെ മർമ്മത്തെയാണെന്ന് ഭാഷാസ്നേഹംപ്രസംഗിച്ചുനടക്കുന്ന ഈമാധ്യമക്കാർതിരിച്ചറിയുന്നില്ല. ടി.വി. അവതാരകരുടെയും ന്യൂസ്റീഡർമാരുടെയും ഭാഷയും ഉച്ചാരണവുംപുതിയതലമുറയെശക്തമായിസ്വാധീനിക്കുന്നുണ്ട്. ഭാഷാപ്രയോഗംമാത്രമല്ല, അവരുടെമലയാളത്തോടുള്ള മനോഭാവവുംഏറെ അപകടകരമായിബാധിക്കുന്നു വെന്ന് വൈകി യാണ്നാം തിരിച്ചറിയുന്നത്.

ഏറ്റവുംകൂടുതൽഗവേഷണം നടക്കേണ്ട ഒരുമേഖലയാണ് വിദ്യാഭ്യാസം. കേവലംഅറിവിന്റെ കൈമാറ്റം മാത്രമല്ല, കുടുംബത്തിനുംസമൂഹത്തിനും രാഷ്ട്രത്തിനുതന്നെയുംമുതൽക്കൂട്ടായിമാറാവുന്ന പ്രതിഭാശാലികളെ വളർത്തിയെടുക്കേണ്ടവലിയ ഉത്തരവാദിത്തമാ
ണ് വിദ്യാഭ്യാസത്തിനുള്ളത്. നല്ലമനുഷ്യരായിവളരാനും ജീവിക്കാനുമുള്ളഒരുനിർദ്ദേശവും നമ്മുടെ വിദ്യാഭ്യാസപദ്ധതിയിലില്ല. വൈജ്ഞാനികരംഗത്തെ ഏറ്റവുംപുതിയകണ്ടെത്തലുകൾ വരെപഠനവിഷയമാക്കുന്ന നമ്മുടെ പാഠ്യപദ്ധതിയിൽധാർമ്മികമൂല്യങ്ങൾ ക്കോപെരുമാറ്റശീലങ്ങൾക്കോ ഒരുസ്ഥാനവുമില്ലെന്നത് തികച്ചും ശോചനീയമായഅവസ്ഥയാണ്. കേവലംഭൗതികമായ നേട്ടങ്ങൾക്കുമാത്രമായി കുട്ടികളെപരിശീലിപ്പിക്കുകയും ലാഭത്തിനുംമത്സരത്തിനുമായിഅവരെ പ്രേരിപ്പിക്കുകയുംചെയ്യുന്ന വിദ്യാഭ്യാസം നല്ലഒരുതലമുറയെ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുകതന്നെചെയ്യും. ഈഘട്ടത്തിലാണ് ഭാഷയും സാഹിത്യവുംനമുക്ക് സഹായത്തിനെത്തുക. മഹാന്മാരായ വ്യക്തിത്വങ്ങളെയും ജീവിതപ്രതിസന്ധികളെഅവർ തരണംചെയ്തവിധത്തെയുംപരിചയപ്പെടുകവഴി, കരുത്തുറ്റഒരുജീവിതം നയിക്കാൻകുട്ടികൾക്ക് കഴിവുണ്ടാകുന്നു. മാതൃഭാഷയിലുള്ള ആവിഷ്ക്കാരങ്ങളെപ്രോത്സാഹിപ്പിക്കുന്നതോടെ സ്വന്തംഅനുഭവങ്ങളെസർഗ്ഗഭാവനയുടെവെളിച്ചത്തിൽമനോഹരകലാശില്പമായിപ്രത്യക്ഷപ്പെടുത്താൻഅവർക്ക്കഴിയുന്നു. ആത്മഹത്യയിലേക്കു പോലും നയിക്കുന്നഏകാന്തതയുംവിഷാദവും തരണംചെയ്യാൻഈ ഭാഷാവിഷ്ക്കാരങ്ങൾകുട്ടികളെ തീർച്ചയായും സഹായിക്കും.

മാധ്യമങ്ങൾഭാഷയിൽ ചെലുത്തുന്നസ്വാധീനംപോലെ ത്തന്നെപ്രധാനമാണ്പരസ്യങ്ങൾ. ഭാഷകൊണ്ടും ദൃശ്യവശ്യതകൊണ്ടുംനമ്മെകീഴ്പ്പെടുത്തുന്നസൃഷ്ടികളാണല്ലോപരസ്യങ്ങൾ. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെകലഎന്നുവിശേഷിപ്പിക്കപ്പെട്ടഒന്നാണത്. സെക്കന്റുകളുടെമാത്രം ദൈർഘ്യമുള്ളഈസൃഷ്ടികൾ ധാരാളംതവണആവർത്തിച്ചുകാണുന്നനമ്മുടെമനസ്സിൽ ആഴത്തിൽഅതിന്റെമുദ്രപതിപ്പിക്കുന്നു. ഉല്പന്നങ്ങൾതിരഞ്ഞെടുക്കുന്നകാര്യത്തിൽമാത്രമല്ല, ജീവിതത്തെയുംബന്ധങ്ങളെയും സമൂഹത്തെയുംകുറിച്ചൊക്കെയുള്ള ധാരണകളെനിയന്ത്രിക്കാൻതക്കശക്തി ഇപ്പോഴത്തെപരസ്യങ്ങൾക്കുണ്ട്. അവരഹസ്യമായി, പരോക്ഷമായി, പതുക്കെനമ്മുടെയൊക്കെഉള്ളിൽപ്രവർത്തിച്ചുകൊണ്ടിരിക്കും. പരസ്യവാചകങ്ങളുടെശക്തിഅതിശയകരമാണ്.നിത്യജീവിതവ്യവഹാരങ്ങളിൽപ്പോലുംനാംപരസ്യവാചകങ്ങൾഉദ്ധരിക്കാറുണ്ടല്ലോ ( വന്നല്ലോവനമാല...., വിശ്വാസംഅതല്ലേഎല്ലാം..., എപ്പോഴുംഒരുപണത്തൂക്കംമുന്നിൽ... തുടങ്ങിഎത്രയെത്രപരസ്യങ്ങൾ!).
ഭാഷകൊണ്ടുകളിക്കുന്ന മറ്റൊരുതീക്കളിയാണ് "ട്രോൾ". പുതിയകാലത്തിന്റെ ആവിഷ്ക്കാരമാധ്യമമാണ്ട്രോളുകൾ. എന്തിനുംഏതിനുംചെറിയകുട്ടികൾ വരെഇന്ന്ട്രോളുകളുപയോഗിക്കുന്നു. പ്രശസ്തമായസിനിമയിലെ ഒരുസന്ദർഭമോരാഷ്ട്രീയക്കാരുടെ പ്രസ്താവനകളോഒക്കെസന്ദർഭം മാറ്റിഉപയോഗിക്കുമ്പോൾ അതിന്റെവിമർശനാത്മകശക്തിഅപാരമാണ്. നിശ്ചലചിത്രങ്ങളായുംവീഡിയോകളായുംഇപ്പോൾടൺകണക്കിന്ട്രോളുകൾനിത്യവുംപ്രത്യക്ഷപ്പെടുന്നുണ്ട് ICU പോലുള്ളനിരവധി സംഘങ്ങളായിചെറുപ്പക്കാർഎത്രയോസമയംട്രോളിനായിചെലവഴിക്കുന്നു. ഭാഷയുടെമാരകപ്രഹരശേഷിതിരിച്ചറിയുന്നതുകൊണ്ടാണ്ഈപ്രതിഭാസംഇത്രയ്ക്കുജനപ്രിയമാവുന്നത്. എങ്കിലുംക്രമത്തിൽഭാഷാപ്രയോഗത്തിലെഅശ്രദ്ധയുംഅനവധാനതയുംഅതിന്റെആസ്വാദകരായആയിരക്കണക്കിന്... എന്തിന്ലക്ഷക്കണക്കിന്പ്രേക്ഷകരെമോശമായിസ്വാധീനിക്കുകതന്നെചെയ്യും.

വർത്തമാനകാല മലയാളഭാഷയെനേരിട്ടും അല്ലാതെയുംസ്വാധീനിക്കുകയും അതിനോടുള്ളഭാഷകരുടെ മനോഭാവത്തെ നിർണ്ണയിക്കുകയും ചെയ്യുന്നചിലമേഖലകൾ ചൂണ്ടിക്കാണിച്ചുവെന്നേയുള്ളൂ. ലോകമെമ്പാടുമുള്ളമലയാളികൾഇന്ന്ഒന്നിക്കുന്നത്ഭാഷഎന്നവികാരംകൊണ്ടുതന്നെയാണ്. ഭാഷഅവർക്ക്ജീവവായുവാണ്. അതിനുസംഭവിക്കുന്ന ബാധകൾഭാഷകരെത്തന്നെ പ്രതികൂലമായിബാധിക്കുമെന്നു തിരിച്ചറിയുന്നനിമിഷംനാംജാഗരൂകരാവുന്നു. പുതിയതലമുറയിൽ മാതൃഭാഷയോടുംമലയാളിസംസ്ക്കാരത്തോടുമുള്ളആഭിമുഖ്യംവളർത്താൻരണ്ടുവഴിയാണുള്ളത്. ഒന്നുകിൽഅവർഏറ്റവും ഇഷ്ടപ്പെടുന്നസിനിമകളും പരസ്യങ്ങളുംട്രോളുകളും നിർമ്മിക്കുന്നവർ ഭാഷാപ്രയോഗത്തിൽകുറേ ക്കൂടികൃത്യതപാലിക്കുക. അല്ലെങ്കിൽമേൽപ്പറഞ്ഞ മേഖലകളിലെഭാഷാപ്രയോഗങ്ങളിലെ ചതിക്കുഴികളെക്കുറിച്ച് അവബോധംസൃഷ്ടിക്കുക. ഇവയിൽപ്രായോഗികമായത്ആദ്യംപറഞ്ഞതുതന്നെയാണ്. അതിന്ഇച്ഛാശക്തിയുംഭാവനാശേഷിയും സാമൂഹ്യപ്രതിബദ്ധതയുമുള്ളകുറച്ചുപേർആമേഖലകളിൽഇടപെടണം. അവർപ്രയോഗിക്കുന്ന ഭാഷയുടെവ്യാപ്തി എത്രത്തോളമുണ്ടെന്ന്അവരെത്തന്നെആദ്യംബോധ്യപ്പെടുത്തണം. ധാരണകളിൽചിലതിരുത്തലുകൾവരുത്താൻനമ്മളുംതയ്യാറാവണം. വള്ളത്തോളിന്റെസുപ്രസിദ്ധമായആവരികളുണ്ടല്ലോ, "മറ്റുള്ളഭാഷകൾകേവലംധാത്രിമാർ, മർത്ത്യന്നുപെറ്റമ്മതൻഭാഷതാൻ" ഇവിടെമറ്റുഭാഷകളെതള്ളിക്കളഞ്ഞിട്ടുവേണ്ട നമുക്ക്മാതൃഭാഷയോട്സ്നേഹംകാണിക്കാൻ. പെറ്റമ്മയോടുള്ളകടമതീർക്കുന്നതു പോലെനാംമലയാളത്തെ സ്നേഹിക്കേണ്ടകാര്യമില്ല. വാസ്തവത്തിൽ പെറ്റമ്മയോട്നാംകൃത്രിമമായി സ്നേഹപ്രകടനങ്ങളൊന്നുംകാണിക്കാറില്ലല്ലോ. അമ്മയ്ക്കുംനമുക്കുംആസ്നേഹത്തെക്കുറിച്ചറിയാം. ഇതുതന്നെയാണ്ഭാഷയുടെയുംകാര്യം. ഈനൂറ്റാണ്ടുകഴിയുമ്പോഴേക്കും ലോകഭാഷകളിൽപകുതിയോളംവംശനാശംസംഭവിക്കുമെന്നാണ് കണക്കുകൾസൂചിപ്പിക്കുന്നത്. പക്ഷേമലയാളത്തിന്റെ ഭാവിഎന്തൊക്കെയായാലും സുദൃഢകരങ്ങളിൽ ഭദ്രമായിരിക്കും, നൂറ്റാണ്ടുകളോളം.
(ഡോ. ശ്രീവത്സനുവേണ്ടി മലയാളംസൊസൈറ്റി, ഹ്യൂസ്റ്റണിന്റെ ഫെബ്രുവരിമാസ സമ്മേളനത്തിൽ അല്ലിനായർ അവതരിപ്പച്ചലേഖനം)

(ഡോ. ശ്രീവത്സൻ, അസോഷിയേറ്റ്. പ്രൊഫസ്സർ, മലയാളം, ഗവണ്‍മെന്റ്‌  വിക്ടോറിയ കോളേജ്, പാലക്കാട്)

Join WhatsApp News
G. Puthenkurish 2021-02-16 14:37:53
മലയാളത്തിന്റെ ഭാവിയെക്കുറിച്ചു ആശങ്കപെടുന്നവർ വായിച്ചിരിക്കേണ്ട ഒന്നാണ് ഡോ. ശ്രീവത്സൻറെ ഈ ലേഖനം. പാലക്കാട ഗവണ്മെന്റ് വിക്ടോറിയ കോളേജിലെ മലയാള വിഭാഗത്തിന്റെ തലവനായ ഇദ്ദേഹം ഒരു ഭാഷ ശാസ്ത്രകാരനും (ലിങ്ഗ്വസ്റ്റ) കൂടിയാണ്. ഏകദേശം മൂന്നരക്കൊടി ജനങ്ങളുള്ള കേരളത്തിൽ ഭാഷ നശിക്കുമെന്നുള്ള ആശങ്ക അദ്ദേഹത്തിനില്ല. എന്നാൽ ഭാഷ ആധുനിക യുഗത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ച് വളരുന്നില്ല എന്ന ആശങ്ക അദ്ദേഹത്തിനുണ്ട്. അതുപോലെ മലയാള ഭാഷയെ വികലമാക്കികൊണ്ടിരിക്കുന്ന മാധ്യമങ്ങളുടെ കടന്നു കയറ്റവും. ഇങ്ങനെ ഒരു ലേഖനം മലയാളം സൊസൈറ്റി, ഹ്യൂസ്റ്റണിന്റെ മീറ്റിങ്ങിൽ വായിക്കാൻ അവസരം ഒരുക്കി തന്ന അദ്ദേഹത്തോടുള്ള നന്ദിയും അറിയിക്കുന്നു.
Surendran Nair 2021-02-16 17:20:18
എല്ലാ ഭാഷാ സ്നേഹികളും വായിച്ചിരിക്കേണ്ട ആനുകാലിക മലയാള ഭാഷാ ഭൂമിക. ഭാഷയുടെ കരുത്തും പോരായ്മകളും ഹൃസ്വയമായും സര്ഗാത്മകമായും എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ
John, NY 2021-02-16 22:13:34
A very though provoking article.
പന്മന 2021-02-16 22:22:27
"കരിയര്‍ മാഗസിനില്‍ എഴുതിയ ഈ ലേഖനത്തിലൂടെ മലയാളികൾ ഭാഷയോട് കാട്ടുന്ന ‘ക്രൂരത’ എടുത്തുകാട്ടുകയാണ് പന്മന. പത്രങ്ങള്‍ക്കും റേഡിയോയ്ക്കും പുറകെ നമുക്ക് ലഭിച്ച അതിവിശിഷ്ട മാദ്ധ്യമമത്രേ ടെലിവിഷന്‍. ടി വി യില്‍ വര്‍ണ്ണഭംഗിയാര്‍ന്ന ലിപികള്‍ കൊണ്ട് എഴുതിക്കാണിക്കുന്നതിനാൽ പ്രേക്ഷകമനസ്സിൽ ഭാഷ വളരെ ശക്തിയോടെ പതിയുന്നു. അതിനാല്‍, ശരി എന്ന പോലെ തെറ്റും നന്നായി പ്രചരിക്കും എന്നത് നടത്തിപ്പുകാര്‍ പ്രത്യേകം ഓര്‍ക്കണം. ദൂരദര്‍ശനിൽ കാണുകയും കേള്‍ക്കുകയും ചെയ്ത ഭാഷാപരമായ തെറ്റുകളെക്കുറിച്ചു പുസ്തകങ്ങളിലും ലേഖനങ്ങളിലുമായി പല തവണ എഴുതിയിട്ടുണ്ട് ഈ ഗ്രന്ഥകാരന്‍. മലയാളികളുടെ സംഭാഷണങ്ങളിലും റേഡിയോപരിപാടികളിലും കേള്‍ക്കാൻ കഴിഞ്ഞ ഇംഗ്ലീഷ് കലര്‍ന്ന വികൃത മലയാളത്തെക്കുറിച്ച് ഇരുപതുകൊല്ലം മുൻപ് ഒരു പുസ്തകത്തിൽ എഴുതിയപ്പോൾ മലയാളം + ഇംഗ്ലീഷ് എന്നതിന് മംഗ്ലീഷ് എന്നാണ് തലക്കെട്ടു നല്‍കിയത്. ഇയ്യിടെ വന്ന ടി. വി.കളിലെ മംഗ്ലീഷ് ഭാഷയാകട്ടെ, വളരെ വളരെ അസഹ്യം എന്നേ പറയാവൂ. മലയാളത്തനിമയാകെ കളഞ്ഞു കുളിക്കുന്ന കൃത്രിമമലയാളക്കാരെ ക്കുറച്ചെങ്കിലും നല്ല മലയാളത്തിലേക്കു നയിക്കുന്നതാവണ്ടേ, ഇവയിലെ പരിപാടികള്‍? എന്നാല്‍, പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള പ്രേക്ഷകരെ ഈ ലക്ഷ്യത്തിലേക്ക് എന്നതിനെക്കാൾ എതിര്‍ദിശയിലേക്ക് നയിക്കുന്നവയാണ് പരിപാടികളില്‍ പലതും. ഈ ദുരവസ്ഥയില്‍ ഏറെ ദുഃഖിക്കുന്നവരത്രേ സംസ്കാര സമ്പന്നരായ എല്ലാ പ്രേക്ഷകരും. ഒരു വീട്ടമ്മയോട് സംസാരിക്കുമ്പോള്‍ ‘അഭിമുഖ’ക്കാരന്‍ പയ്യൻ ചോദിക്കുന്നു. ‘ടൈം പാസ്സൊക്കെ’? എന്ന്. ‘നേരം പോവാനൊക്കെ ?’ എന്ന് ചോദിച്ചാല്‍ മലയാളമായിപ്പോവില്ലേ? സിനിമാപ്പാട്ടുകളവതരിപ്പിക്കുന്ന സുന്ദരിയായ പെണ്‍കുട്ടി പ്രേക്ഷകരോടു പറയുന്നു: ‘ ആ പാറ്റ് വലരെ ഇസ്റ്റമായി എന്നരിയുന്നതില്‍ സന്തോഷം.’ ഈ വിധത്തിലുള്ള കൊഞ്ഞ മലയാളം കേള്‍പ്പിക്കുന്നതിലും പുതിയ ടി വി കൾ തമ്മിൽ മത്സരമുണ്ടോ എന്ന് സംശയിച്ചുപോകുകയാണ്. ‘കൊഞ്ഞ’ + ‘മലയാളം’ എന്നതിനെ ‘കൊലയാളം’ എന്ന് വിളിച്ചുകൂടെ? മലയാള ഭാഷയുടെയും മലയാളികളുടെയും നേരെ ഇത്ര നിര്‍ദ്ദയമായ കടന്നാക്രമണം നടത്തിക്കാന്‍, ഉന്നത വിദ്യാഭ്യാസം നേടിയമിടുക്കന്മാരായ നടത്തിപ്പുകാര്‍ക്ക് ഒരു അറപ്പുമില്ലല്ലോ ഏന്നു അത്ഭുതപ്പെട്ടു പോവുകയാണ്.- അതും ആധുനിക ശാസ്ത്ര സംസ്കാരത്തിന്‍റെയും ജനസേവനത്തിന്‍റെയും മറ പിടിച്ചു കൊണ്ട്! സാധാരണക്കാരായ മലയാളികളുടെ ഭാഷാഭിമാനവും ഭാഷാശുദ്ധിതാത്പര്യവും എത്രയേറെ പ്രശംസാര്‍ഹമാണെന്ന് ഇവരാരുമറിയുന്നില്ല. മാതൃഭാഷാനിന്ദനത്തെ ഏറെ വെറുപ്പോടെയാണ് ഇവർ വീക്ഷിക്കുന്നത്. ഇവിടെ അല്പം സ്വാനുഭവം പറഞ്ഞു കൊള്ളട്ടെ. ‘കരിയര്‍ മാഗസിനി’ല്‍ വായനക്കാരുടെ ഭാഷാപരമായ സംശയങ്ങള്‍ക്കു മറുപടി പറയുന്ന ഏക പംക്തി 1986 സെപ്റ്റംബറിലാണ് ആരംഭിച്ചത്. മലയാള ഭാഷയില്‍ കുറെ അവഗാഹം നേടിയവരെയും മലയാളം ഐച്ഛിക വിഷയമാക്കിയ ബിരുദാനന്തരബിരുദ വിദ്ധ്യാര്‍ത്ഥികളെയും ഉദ്ദേശിച്ചുള്ളതാണ് ആ പംക്തിയെന്നു സാധാരണക്കാര്‍ പൊതുവേ ധരിച്ചു. അവരുടെ ധാരണ ഉറക്കാന്‍ പാകത്തിൽ നിലവാരം കൂടിയ ചോദ്യങ്ങളാണ് ആദ്യമാസങ്ങളില്‍ കൂടുതലായി കിട്ടിയിരുന്നതും. എന്നാല്‍ അവ ഏറെ പ്രസിദ്ധപ്പെടുത്താതെ, സാധാരണക്കാരുടേതെന്നു നിസ്സംശയം തോന്നുന്ന ചോദ്യങ്ങൾ കൂടുതലായി പ്രസിദ്ധപ്പെടുത്തുകയും, പംക്തിയുടെ ലക്‌ഷ്യം നേരിട്ട് തന്നെ വിവരിക്കുകയും ചെയ്തതോടെ, സാമാന്യ മലയാളിയുടെ പംക്തി എന്ന അംഗീകാരം ഉറപ്പിച്ചെടുക്കാൻ കഴിഞ്ഞു. നൂറോളം ചോദ്യങ്ങള്‍ മാസം പ്രതി കിട്ടിയിരുന്നു. പ്രസിദ്ധപ്പെടുത്താൻ കഴിഞ്ഞവ ശരാശരി ഇരുപത്തഞ്ചു മാത്രം. സാഹിത്യ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമൊക്കെ ചോദ്യകർത്താക്കളുടെ കൂട്ടത്തിലുണ്ടായിരുന്നു എങ്കിലും സാമാന്യരായിരുന്നു ബഹുഭൂരിപക്ഷം. മാസം തോറുമുള്ള സമ്മാനം നേടിയവരിൽ അധികവും സാധാരണക്കാരായിരുന്നു. അനുഭവം വച്ചുകൊണ്ട്പറയട്ടെ, സംശയം തീര്‍ക്കാനുള്ള ശ്രമത്തെക്കാള്‍ ഈ ഗ്രന്ഥകാരനെ ആകര്‍ഷിച്ചത് ഉത്തരവാദിത്വം പുലര്‍ത്തേണ്ടവരായ മാദ്ധ്യമ ഭാരവാഹികളും അദ്ധ്യാപകരും മറ്റും പ്രകടിപ്പിക്കുന്ന ഉദാസീനതയോടുള്ള കഠിനമായ പ്രതിഷേധമാണ്. ഈ പ്രസ്ത്താവത്തിനു തെളിവ് നല്‍കുന്ന എത്രയോ കാര്യങ്ങളുണ്ട്! മലയാള ഭാഷയെ മാത്രമല്ല, മാതൃഭാഷയെ പെറ്റമ്മയായിക്കരുതുന്ന സാധാരണക്കാരായ മലയാളി ലക്ഷങ്ങളെയും സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ദ്രോഹിച്ചുകൊണ്ടിരിക്കുന്ന മാദ്ധ്യമക്കാർ മാപ്പര്‍ഹിക്കാത്ത കൊടും പാപമാണ് ചെയ്യുന്നത്. അറിയാതെ തെറ്റ് ചെയ്യുന്നവര്‍ക്കല്ലേ മാപ്പുള്ളൂ ? അറിഞ്ഞു കൊണ്ട് ആയാലോ? ചുരുക്കിപ്പറയട്ടെ, മലയാള ഭാഷയുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. ഈ അവസ്ഥ മാറ്റിയെടുക്കാന്‍ ഓരോ മലയാളിയും ബോധപൂര്‍വ്വം ശ്രമിക്കേണ്ടിയിരിക്കുന്നു. മാതൃഭാഷാഭിമാനവും അതില്‍ നിന്നുളവാകുന്ന ഭാഷാശുദ്ധി നിഷ്ഠയും ചേര്‍ന്നാലേ ആ ശ്രമം വിജയിക്കുകയുള്ളൂ. ഭാഷാശുദ്ധിനിഷ്ഠ ഒരു ഒറ്റപ്പെട്ട മനോഭാവമല്ല, ആകെകൂടിയുള്ള സാംസ്ക്കാരിക വിശുദ്ധിയുടെ ഭാഗമാണത്. മലയാളിയുടെ മൊത്തത്തിലുള്ള സംസ്കാരനിലവാരം എത്ര വേഗത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത്, അഥവാ താണുകൊണ്ടിരിക്കുന്നത്! ദിനചര്യ, ആഹാരരീതി, ആഘോഷങ്ങൾ കലാസ്വാദനം തുടങ്ങിയവയിലെല്ലാം മലയാളത്തനിമയില്‍ നിന്നും നാം അകന്നുകൊണ്ടേ ഇരിക്കുന്നു. സന്താപത്തിലും സന്തോഷത്തിലും മദ്യപിക്കുന്ന വിഡ്ഢിക്കഥാപത്രങ്ങളെയും, ഒരറപ്പും കൂടാതെ കുത്തും കൊലയും നടത്തുന്നഭീകര നായകന്മാരെയും തിരശീലയിൽ കാട്ടി കൈയ്യടിപ്പിക്കുന്നവരാണല്ലോ നമ്മുടെ ചലച്ചിത്രകലാസ്രഷ്ടാക്കൾ! പത്തോ പതിനഞ്ചോ കൊല്ലം മുന്‍പ് തികച്ചും ‘അസഭ്യ’ മായിരുന്ന എത്രയെത്ര വാക്കുകളാണ് ഇവര്‍ നമ്മെ കേള്‍പ്പിച്ചു കൊണ്ടിരിക്കുന്നത്! നമ്മുടെ കുട്ടികള്‍ കോപം വരുമ്പോൾ, ഇഷ്ടതാരങ്ങള്‍ പറഞ്ഞ അതേ ചീത്ത വാക്കുകള്‍ ആവര്‍ത്തിക്കുന്നു.! ഇങ്ങനെ എന്തെല്ലാം പറയാനുണ്ട്! ഭാഷാശുദ്ധിയുടെ സംരക്ഷണത്തില്‍ മാദ്ധ്യമങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്‌. അവ കാലത്തിനൊത്ത കോലങ്ങളാവാതെ ഉത്തരവാദിത്വബോധത്തോടെ കർത്ത വ്യനിര്‍വഹണത്തിലേര്‍പ്പെടുകയാണെങ്കിൽ വിയജം നിസ്സംശയമായിരിക്കും." (Posted by G. Puthenkurish)
ഭാഷാ സ്‌നേഹി 2021-02-18 16:38:29
എഴുതിയതിൽ ആത്മാർത്ഥതയുടെ തരിയെങ്കിലുമുണ്ടെങ്കിൽ, മലയാള ഭാഷയോട് കുറച്ചെങ്കിലും ആദരവുണ്ടെങ്കിൽ, ട്രംപിനെ എതിർക്കുന്നവരുടെ മലയാളത്തെ തള്ളിപ്പറഞ്ഞേ മതിയാവൂ. നാലക്ഷരം കൂട്ടിയെഴുതാൻ അറിയാത്ത അവർ മലയാളം ഭാഷയെ കൊന്നു കൊല വിളിക്കുന്നത് കാണുമ്പോഴും, അറിവുള്ള പലരുടേയും അസാധാരണമായ മൗനം ഇത്തരം ലേഖനങ്ങൾക്കുള്ള സമ്മതമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിജയം മാറി വിയജം തുടങ്ങിയ അക്ഷരതെറ്റുകൾ സാരമില്ല, എന്നിരുന്നാലും ഗഭീരം അല്ല ഗംഭീരം, ലേഘകൻ അല്ല ലേഖകൻ, പ്രതീഷിക്കുന്നു അല്ല പ്രതീക്ഷിക്കുന്നു.
ഒരു നീരീക്ഷണം 2021-02-18 18:22:13
" ആത്മാർത്ഥതയുടെ തരിയെങ്കിലുമുണ്ടെങ്കിൽ" -ആത്മാർത്ഥതയിൽ എങ്ങനെയാണ് ഭാഷാ സ്‌നേഹി തരി ഉണ്ടാകുന്നത് ? ആത്മാർത്ഥ എന്ന് പറയുന്നത് ഒരു വികാരമല്ലേ ? കാണാവുന്ന വസ്തുവല്ലല്ലോ ? തരി എന്ന് പറയുന്നത് ഭൗതികമായ ഒന്നും, അപ്പോൾ നിങ്ങൾ തരി ചേർക്കേണ്ടതില്ലായിരുന്നു .വെറും ആത്മാർത്ഥത എന്ന് പറഞ്ഞാൽ മതിയായിരുന്നു. പിന്നെ ഭാഷയും ട്രമ്പുമായി എന്ത് ബെന്ധം? ട്രമ്പിന് മനസിലാകുന്ന ഭാഷയിൽ ചിലർ എഴുതുന്നു .അതിൽ എന്താണ് തെറ്റ് ? സാഹിത്യ ഭാഷ അദ്ദേഹത്തിന് വശമില്ലല്ലോ? അദ്ദേഹത്തിന്റ പിൻഗാമികൾ ഭാഷശരിക്ക് കൈകാര്യം ചെയ്യുന്നവരോ ചിന്തിക്കുന്നവരോ അല്ലെന്നുള്ള സത്യം അറിയാൻ വയ്യാത്ത ആരാണുള്ളത് ? നിങ്ങളുടെ ഭാഷ കണ്ടിട്ട് തരക്കേടില്ലാത്തതാണ് . അതിന്റ ഇടക്ക് ട്രമ്പിനെ കയറ്റി എന്തിനാണ് നടിക്കുന്നത് ? വെറുതെ പല്ലിന്റെ ഇട കുത്തി മണക്കുന്നതെന്തിന് എന്ന് ചുരുക്കം.
ഇടിയോടിടി, എടുത്തിട്ടിടി 2021-02-18 21:40:32
കലക്കി.. അങ്ങനെ ചോദിക്ക് "ഒരു നീരീക്ഷണം", മണ്ടൻ ചോദ്യങ്ങൾ നിറുത്തരുത്. "മലയാളം ഭാഷയെ കൊന്നു", ഭാഷക്ക് കൈയും കാലുമില്ലല്ലോ, ശ്വസിക്കാത്ത ഒന്നിനെ എങ്ങനെ കൊല്ലും? "മഴക്കാർ", മഴയത്തു കാർ ഓടിക്കുന്നതിനെ മഴക്കാറെന്ന് വിളിക്കുന്നു; "പള്ളിക്കൂടത്തിൽ" പോയില്ല, അവിടെ ചെന്നാൽ കൂടം കൊണ്ട് തലക്ക് കിട്ടുമോ എന്ന് പേടിച്ചു. വാൽകഷണം: വെറുതെയല്ല ലോക്കൽ പിള്ളാര് എടുത്തിട്ടമ്മാനമാടിയത്, അവരെ കുറ്റം പറയാൻ പറ്റില്ല.
നാരദർ 2021-02-18 23:14:47
ഭാഷാസ്‌നേഹി എവിടെ പോയി ? കയ്യിലിരുന്ന കാശു കൊടുത്ത് പത്തും രണ്ടും പലിശക്ക് കടവാങ്ങുന്നത്‌പോലെയുണ്ട് . അടിപോയി മേടിക്കുന്ന വിധമേ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക