-->

Sangadana

സൂം പഴങ്കഥ, ഇതാ വരുന്നു ഹോളോഗ്രാം (ജോര്‍ജ് തുമ്പയില്‍)

Published

on

ഇത് ഇനിയും ഉത്തരം ലഭിക്കാത്ത ഒരു ചോദ്യമാണ്: വാക്‌സിനേഷന്‍ വന്നു, കോവിഡിനെ പിടിച്ചു കെട്ടി, ഈ പകര്‍ച്ചവ്യാധി കടന്നുപോയാല്‍, ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ജോലിയിലേക്കുള്ള തിരിച്ചുവരവ് എങ്ങനെയായിരിക്കും? ആളുകള്‍ക്ക് വീട്ടില്‍ നിന്ന് അനിശ്ചിതമായി ജോലി തുടരാമെന്ന് ചില ടെക് കമ്പനികള്‍ പറഞ്ഞു. വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനും ഓഫീസിലേക്ക് പോകാതെയിരിക്കുന്നതിനും ഹൈബ്രിഡ് വര്‍ക്ക്‌സ്‌പെയ്‌സുകളെക്കുറിച്ച് മിക്കവരും ആലോചിക്കുന്നുണ്ടെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു.

 കൊറോണ വൈറസിന് ശേഷമുള്ള സാഹചര്യത്തെക്കുറിച്ച് ഒട്ടുമിക്ക കമ്പനികളും ഇപ്പോഴെ വിഭാവനം ചെയ്യുന്നു. ജീവനക്കാര്‍ എവിടെയായാലും കൂടുതല്‍ സംവേദനാത്മകവും ആകര്‍ഷകവുമായ മാര്‍ഗങ്ങളില്‍ ജോലി ചെയ്യാന്‍ കഴിയുന്ന സംവിധാനത്തെക്കുറിച്ച് അവര്‍ ആലോചിക്കുന്നു. സൂം/ഗൂഗിള്‍ മീറ്റുകളായിരുന്നു ഇതുവരെയുണ്ടായിരുന്ന ആശയം. ഇതു കൂടാതെ പലരും സ്വന്തം നിലയ്ക്ക് ലൈവ് വീഡിയോ കോള്‍ കോണ്‍ഫറന്‍സിനു വേണ്ടി ശ്രമിച്ചു. എന്നാല്‍ ഇതിലും സ്മാര്‍ട്ടാവുകയാണ് കാര്യങ്ങള്‍. ഇനി ഇതുവരെ ഉപയോഗിച്ച സാങ്കേതികവിദ്യകളൊന്നുമാവില്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. സൂം മീറ്റിങ്ങുകളില്‍ വെറും ടൈല്‍ പോലെ പലരെയും ഒന്നിച്ചു കാണുന്ന രീതിയും മാറുന്നു. 3ഡി ഹോളോഗ്രാമുകള്‍ ഉപയോഗിച്ചുള്ള വീഡിയോ പ്രസന്റേഷനാണ് ഇനി വരാന്‍ പോകുന്നത്.

കഴിഞ്ഞ മാസം, കാനഡ ആസ്ഥാനമായുള്ള എആര്‍എച്ച്ടി മീഡിയ ഹോളോപോഡ് എന്ന 3ഡി ഡിസ്‌പ്ലേ സംവിധാനം അവതരിപ്പിച്ചു. മീറ്റിംഗുകളിലേക്കും സമ്മേളനങ്ങളിലേക്കും പങ്കെടുക്കുന്നവരെ മികച്ച വിധത്തില്‍ അവതരിപ്പിക്കുന്ന സാങ്കേതികത്വമാണ്. വാസ്തവത്തില്‍ ഒര്‍ജിനാലിറ്റി അനുഭവപ്പെടുത്തുന്ന രീതി. നിങ്ങള്‍ വീട്ടിലായാലും ഓഫീസിലായാലും നിങ്ങള്‍ ക്യാമറയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മറ്റൊരു രൂപത്തില്‍ സൗന്ദര്യാത്മകമായി വരുന്ന രീതി. ഇതേത്തുടര്‍ന്ന് നിരവധി കമ്പനികള്‍ വരും കാല വെര്‍ച്വല്‍ മീറ്റിംഗ് റൂമുകളില്‍ പ്രാപ്തമാക്കുന്ന ഹോളോഗ്രാം സേഫ്‌റ്റ്വെയറിനായുള്ള അന്വേഷണം തുടങ്ങികഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട ആഗോള ടെക് കോണ്‍ഫറന്‍സായ സിഇഎസില്‍ 3ഡി ഗ്രാഫിക്‌സ് കമ്പനിയായ ഇംവേഴ്‌സ് അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.

കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ മുഖങ്ങളുടെ ടൈലുകളേക്കാള്‍ ഹോളോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ കൂടുതല്‍ ആകര്‍ഷകമാകും എന്നതാണ് ഇപ്പോഴത്തെ വിശ്വാസം. ജീവനക്കാര്‍ വീട്ടിലായാലും ഓഫീസിലായാലും വ്യക്തിഗത മീറ്റിംഗുകള്‍ ഫലത്തില്‍ ജോലിസ്ഥലത്തിനു തുല്യമായി തന്നെ ഹോളോഗ്രാമുകളിലൂടെ പുനഃസൃഷ്ടിക്കാന്‍ സഹായിക്കും. ഇതൊരു ഹൈബ്രിഡ് മോഡലാണ്. പിഡബ്ല്യുസിയുടെ ജനുവരിയിലെ ജോലിസ്ഥലത്തെ സര്‍വേയില്‍ ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ ഇത്തരമൊരു ഹൈബ്രിഡ് സംവിധാനത്തിലൂടെ ജോലിസ്ഥലത്തെ യാഥാര്‍ത്ഥ്യം പുനഃസൃഷ്ടിക്കാന്‍ കഴിയുമെന്നു മിക്ക എക്‌സിക്യൂട്ടീവുകളും ജീവനക്കാരും പ്രതീക്ഷിക്കുന്നു. നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബിസിനസ് ഇക്കണോമിക്‌സിന്റെ ഒരു പ്രത്യേക സര്‍വേയില്‍ 11% ജീവനക്കാര്‍ മാത്രമാണ് അവരുടെ പ്രീപാന്‍ഡെമിക് പ്രവര്‍ത്തന ക്രമീകരണങ്ങളിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നത്. അതു കൊണ്ടു തന്നെ ത്രിഡി ഹോളോഗ്രാമുകള്‍ വന്നാല്‍ വീട്ടിലിരുന്നാല്‍ പോലും വെര്‍ച്വല്‍ കോണ്‍ഫറന്‍സിങ്ങില്‍ ജോലി സ്ഥലത്തിരിക്കുന്നതു പോലെയുള്ള അനുഭവത്തെ കാഴ്ചക്കാര്‍ക്ക് നല്‍കാന്‍ കഴിയുമെന്നു സാരം.

ഹോളോഗ്രാമുകള്‍ എന്നത് വലിയ കാര്യമായിരിക്കില്ല, പക്ഷേ 3ഡി സംവിധാനമാണ് വലിയ സവിശേഷതയായി മാറുക. ത്രിമാന ലൈറ്റ് പ്രൊജക്ഷനുകള്‍ ഉപയോഗിച്ച് ഇപ്പോള്‍ തന്നെ ഇല്ലാത്ത പലരെയും സ്‌റ്റേജുകളിലൊക്കെയും പുനഃസൃഷ്ടിക്കുന്നു. ഈ സമ്പ്രദായമാണ് തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടി കോവിഡാനന്തരം കമ്പനികള്‍ വീടുകളിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ പ്രൊജക്ഷന്‍ ഹാര്‍ഡ്‌വെയര്‍ ഇപ്പോഴും മിക്ക ആളുകള്‍ക്കും താങ്ങാനാവാത്തവിധം ചെലവേറിയതാണ്. പുറമേ, ലാപ്‌ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയുമായി ഇടപഴകുന്നതിനും മറ്റെവിടെയെങ്കിലും പുറപ്പെടുവിക്കുന്ന ഹോളോഗ്രാമുകള്‍ സ്ട്രീം ചെയ്യുന്നതിനും സോഫ്റ്റ്‌വെയര്‍ മുന്നേറ്റങ്ങള്‍ സാധ്യമാകേണ്ടതുണ്ട്.

ഒരു ഇന്നൊവേഷന്‍ ഉച്ചകോടിയില്‍ സംസാരിക്കാന്‍ ലോസ് ഏഞ്ചല്‍സ് മുതല്‍ സിംഗപ്പൂര്‍ വരെ ഒരു എക്‌സിക്യൂട്ടീവിനെ അവതരിപ്പിക്കുമ്പോള്‍ കോണ്‍ഫറന്‍സ് എങ്ങനെയായിരിക്കുമെന്ന് ഡിസംബറില്‍ എആര്‍എച്ച്ടി മീഡിയ കാണിച്ചു. ഇവന്റില്‍ പങ്കെടുക്കുന്നവരുടെ ഒരു 'ചെറിയ ഗ്രൂപ്പ്' ഒരുമിച്ച് കൊണ്ടുവന്ന് ഓണ്‍ലൈനില്‍ വലിയൊരു പ്രേക്ഷകര്‍ക്കായി തത്സമയം പ്രക്ഷേപണം ചെയ്തു. ഹൈഡെഫനിഷന്‍ ഹോളോഗ്രാമുകള്‍ സജ്ജീകരിക്കുന്നതിന് പ്രൊജക്ഷന്‍ ടെക്‌നീഷ്യന്‍മാരുടെ ഒരു ടീം ആവശ്യമാണ്. എങ്കിലും, പ്ലഗ്‌പ്ലേ സിസ്റ്റമായാണ് എആര്‍എച്ച്ടി യുടെ ഹോളോപോഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

എവിടെയിരുന്നാലും മീറ്റിങ്ങില്‍ പങ്കെടുക്കുന്നയാള്‍ ഒരു പച്ച സ്‌ക്രീനിന് മുന്നില്‍ നില്‍ക്കുകയും ക്യാമറകള്‍ എല്ലാ കോണുകളില്‍ നിന്നും അദ്ദേഹത്തിന്റെ ഷോട്ട് പിടിച്ചെടുക്കുകയും ചെയ്യുന്നു. വര്‍ക്ക് സൈറ്റില്‍, മറ്റൊരാള്‍ക്ക് ഒരു ഹോളോപോഡ് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ കണക്ടിവിറ്റിയിലൂടെ ഒരു ലൈവ് സ്ട്രീമിലേക്ക് വരാന്‍ കഴിയും. എആര്‍എച്ച്ടിയുടെ സോഫ്റ്റ്‌വെയര്‍ എല്ലാം ഒരുമിച്ച് ചേര്‍ക്കുന്നു, മാത്രമല്ല അവതാരകരെ ലൈവില്‍ എത്തിക്കാനുമാവും.

വീഡിയോ പ്രകടനങ്ങള്‍ വച്ചു നോക്കിയാല്‍ നിലവില്‍ ഹോളോഗ്രാം സാങ്കേതികവിദ്യയ്ക്ക് ചില പ്രശ്‌നങ്ങളുണ്ട്. ലൈവ് ചെയ്യുമ്പോള്‍ ചില അവ്യക്തതകള്‍ പ്രകടമാണ്. കാഴ്ചക്കാര്‍ക്ക് ഇത് കണ്ടെത്താനും അത് ഒരു യഥാര്‍ത്ഥ വ്യക്തിയല്ലെന്ന് പറയാനും കഴിയും. 'സൂം പോലുള്ള പരമ്പരാഗത സ്ട്രീമിംഗ് സേവനങ്ങള്‍ നിങ്ങള്‍ കാണുമ്പോള്‍, ഇത് സാധാരണ ഒരു ഹെഡ്‌ഷോട്ട് മാത്രമാണെന്നു തിരിച്ചറിയണം. അവരുടെ ശരീരഭാഷയുടെ 50% മാത്രമാണ് നിങ്ങള്‍ക്ക് കാണാനാവുന്നത്. മിക്കപ്പോഴും ഒരു മുഖം മാത്രം. എന്നാല്‍ നിങ്ങള്‍ ഒരു ലൈവ് ഹോളോഗ്രാമില്‍ ഒരാളെ പൂര്‍ണ അര്‍ത്ഥത്തില്‍ തന്നെ കാണാനാവുന്നു.

3ഡി ഇമേജിംഗ് കമ്പനിയായ ഇംവേര്‍സ് ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകളോ വിലകുറഞ്ഞ ഡെപ്ത് ക്യാമറകളോ ഉപയോഗിച്ച് ഹോളോഗ്രാമുകള്‍ വിദൂരമായി സൃഷ്ടിക്കുന്നതിനായുള്ള സോഫ്‌റ്റ്വെയര്‍ വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ്. ഇതു സാധിച്ചാല്‍ ഇതിന്റെ ഉപയോഗം വര്‍ദ്ധിക്കും. 2ഡി വീഡിയോ കോളുകള്‍ 3ഡി വെര്‍ച്വലായി മാറ്റിസ്ഥാപിക്കുക എന്നതാണ് ആശയം. 'നിങ്ങളുടെ സഹപ്രവര്‍ത്തകരെ ഒരേ വെര്‍ച്വല്‍ സ്‌പെയ്‌സുകളില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് സങ്കല്‍പ്പിക്കുക. വെര്‍ച്വല്‍ ഒബ്ജക്റ്റുകളുമായും 3ഡി വൈറ്റ്‌ബോര്‍ഡുകളുമായും നിങ്ങള്‍ക്ക് സംവദിക്കാനോ സഹകരിക്കാനോ കഴിയും,' ഇംവേഴ്‌സിലെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഇവോ പെട്രോവ് പറഞ്ഞു.

ഇവരുടെ സോഫ്റ്റ്‌വെയര്‍ ഡെപ്ത് ക്യാമറകളില്‍ നിന്നുള്ള വിവരങ്ങള്‍ വായിക്കുകയും ലൈവ് ഹോളോഗ്രാമുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന വോള്യൂമെട്രിക് പിക്‌സലുകളായി ചിത്രങ്ങള്‍ പരിവര്‍ത്തനം നടത്തുകയും ചെയ്യും. ഇവരെല്ലാം തന്നെ സോഫ്റ്റ്‌വെയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതേസമയം വലിയ ടെക് കമ്പനികള്‍ ഇത് എങ്ങനെ വിന്യസിക്കണമെന്ന് തീരുമാനിക്കേണ്ടതുണ്ട്; ചിലര്‍ ഇതിനകം താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

അവര്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ ഉപയോഗിക്കുകയാണെങ്കില്‍, അവര്‍ക്ക് ഒരു കമ്പ്യൂട്ടറിലെ സഹപ്രവര്‍ത്തകനുമായി വീഡിയോ ചാറ്റ് ചെയ്യാനും സൂം ഇന്‍ ചെയ്യാനോ അവരുടെ വെര്‍ച്വല്‍ റൂമിന് ചുറ്റും പാന്‍ ചെയ്യാനോ ഒരു മൗസ് ഉപയോഗിക്കാം. അവര്‍ രണ്ടുപേരും വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ ധരിക്കുകയാണെങ്കില്‍, അവര്‍ക്ക് സ്വയം ഒരു വെര്‍ച്വല്‍ ഓഫീസിലേക്കോ അല്ലെങ്കില്‍ ആരുടെയെങ്കിലും സ്വീകരണമുറിയിലേക്കോ പോകാം. വ്യക്തിയുടെ മുഴുവന്‍ ശരീരത്തിന്റെയും 360 ഡിഗ്രി വെര്‍ച്വല്‍ കാഴ്ചകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ മൂന്ന് ക്യാമറകള്‍ കുറഞ്ഞത് വേണ്ടി വരും. സോണിയുടെ ഏറ്റവും പുതിയ സ്‌പെഷ്യല്‍ റിയാലിറ്റി ഡിസ്‌പ്ലേ പോലുള്ള ടിവികളില്‍ നിന്ന് ഹോളോഗ്രാം പുറപ്പെടുവിക്കാനാവും. കഴിഞ്ഞ വര്‍ഷം മൈക്രോസോഫ്റ്റിന്റെ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമില്‍ ചേര്‍ന്ന ഇംവേഴ്‌സ് ഈ വര്‍ഷം അവസാനം ത്രിഡി സേവനം ആരംഭിക്കുമെന്ന് പറയുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കല്‍)

ഫെഡക്‌സ് കേന്ദ്രത്തിൽ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു

ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക്- 4: പെണ്‍കിളികള്‍ ചില്ലറക്കാരികളല്ല (ജിഷ.യു.സി)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

മകളെ പീഡിപ്പിച്ച പ്രതിയുടെ കുടുംബത്തിലെ ആറുപേരെ പിതാവ് വെട്ടിക്കൊന്നു

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ജയ് വിളിക്കാം ഈ ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷന്‍ : വി ടി ബല്‍റാം

ഷാജി രാമപുരം, ജീമോന്‍ റാന്നി - നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയില്‍

എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ പുതിയ പ്രചാരണപരിപാടികളുമായി സ്റ്റാര്‍ ഇന്ത്യ

നേമം കെങ്കേമം, പക്ഷേ ആരേ തുണയ്‌ക്കും (മോൻസി കൊടുമൺ)

ഓരോ മുന്നണിക്കും എത്ര സീറ്റ് വീതം കിട്ടും? നിങ്ങളുടെ പ്രവചനം എങ്ങനെ?

സഹായഹസ്തവുമായി സാന്‍ഹൊസെ കെ.സി.സി.എന്‍.സി.

ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് പരാതി

ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -2 : വജ്രത്തിളക്കമുള്ള കാരുണ്യം (ജിഷ.യു.സി)

നല്ല മലയാളിയായില്ലെങ്കിലും നല്ല മനുഷ്യനായാൽ മതി: സക്കറിയ (പി ഡി ജോര്‍ജ് നടവയല്‍)

ഫോമായുടെ കേരള തെരെഞ്ഞടുപ്പ് ചർച്ച: ഇന്ന് വൈകുന്നേരം 9.30 PM EST ന്

ചിക്കാഗോക്കടുത്ത് വാഹനാപകടം: മലയാളി യുവാവ് മരിച്ചു

ഫോമയുടെ അനുശോചന യോഗം ഇന്ന്

കൊളറാഡോ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം; അക്രമി 21-കാരൻ

കൊളറാഡോ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്പ്: പൊലീസ് ഓഫിസര്‍ ഉള്‍പ്പെടെ പത്തു മരണം

കൊളറാഡോയിൽ ഗ്രോസറി സ്റ്റോറിൽ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം

കേരളത്തില്‍ യുഡിഎഫ് തരംഗം-(ചാരുമൂട് ജോസ്)

ബിജെപി സ്ഥാനാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. …..

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വാക്ശരങ്ങള്‍ പെയ്തിറങ്ങിയ ഇലക്ഷന്‍ ഡിബേറ്റ്. മൂന്നു മുന്നണി നേതാക്കളും നേര്‍ക്കുനേര്‍.

ഏഷ്യാക്കാർക്ക് എതിരായ ആക്രമണം: ഫ്‌ലോറിഡയിൽ പ്രാർത്ഥനയും വിജിലും ഗാന്ധി പ്രതിമക്ക് മുന്നിൽ

പ്രസ്‌ ക്ലബിന്റെ ഇലക്ഷൻ ഡിബേറ്റ് ശനിയാഴ്ച ഉച്ചക്ക് ന്യൂ യോർക്ക് സമയം 12 മണിക്ക്

നായ്ക്കളുടെ ആക്രമണത്തില്‍ മൂന്നു വയസ്സുകാരനു ദാരുണാന്ത്യം

ജോർജിയയിൽ ചൈനീസ്-കൊറിയൻ വംശജർക്ക് നേരെ വെടി; 8 മരണം; അക്രമി പിടിയിൽ

View More