റോയല്‍ വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ് ഫൈനല്‍ ഞായറാഴ്ച

Published on 21 February, 2021
 റോയല്‍ വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ് ഫൈനല്‍ ഞായറാഴ്ച

പെര്‍ത്ത് : വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പെര്‍ത്ത് റോയല്‍ വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആറാഴ്ചകളിലായി നടത്തിവരുന്ന പന്ത്രണ്ടോളം മലയാളി ക്രിക്കറ്റ് ക്ലബുകള്‍ പങ്കെടുത്ത പെര്‍ത്ത് മലയാളികളുടെ ക്രിക്കറ്റ് മത്സരം AICE RCL T20-2021 ടൂര്‍ണമെന്റിലെ ഫൈനല്‍ മത്സരം ഫെബ്രുവരി 21 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഫോറസ്റ്റ് ഫീല്‍ഡിലുള്ള ഹാര്‍ട്ട് ഫീല്‍ഡ് പാര്‍ക്കില്‍ നടക്കും. സെമി ഫൈനലില്‍ ലയണ്‍സ് ഇലവണ്ണിനെ പരാജയപ്പെടുത്തിയ റോയല്‍ വാരിയേഴ്‌സും കേരള സ്‌ട്രൈക്കേഴ്‌സ് ലെജന്‍സിനെ പരാജയപ്പെടുത്തിയ സതേണ്‍ സ്പാര്‍ട്ടനും തമ്മിലാണ് ഫൈനല്‍ മത്സരം,

പെര്‍ത്തിലെ എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും മലയാളികളെയും ഫോറസ്റ്റ് ഫീല്‍ഡിലെ ഹാര്‍ട്ട് ഫീല്‍ഡ് പാര്‍ക്കിലേക്ക് സ്വാഗതം ചെയ്യുന്നതായി ടൂര്‍ണമെന്റിനു നേതൃത്വം കൊടുക്കുന്ന റോയല്‍ വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ് അറിയിച്ചു വിജയികള്‍ക്കുള്ള ട്രോഫികളും കാഷ് അവാര്‍ഡുകളും കാലമാണ്ട സിറ്റി കൗണ്‍സില്‍ മെമ്പര്‍ ലെസ്ലി ബോയ്ഡും അര്‍മമഡേല്‍ സിറ്റി കൗണ്‍സില്‍ മെമ്പര്‍ പീറ്റര്‍ ഷാനവാസും ചേര്‍ന്ന് വിജയികള്‍ക്ക് വിതരണം ചെയ്യും

റിപ്പോര്‍ട്ട്: ബിജു നാടുകാണി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക