Image

ഓസ്‌ട്രേലിയയില്‍ നിര്യാതനായ ബേസില്‍ ബാബുവിന്റെ പൊതുദര്‍ശനം വ്യാഴാഴ്ച

Published on 21 February, 2021
 ഓസ്‌ട്രേലിയയില്‍ നിര്യാതനായ ബേസില്‍ ബാബുവിന്റെ പൊതുദര്‍ശനം വ്യാഴാഴ്ച


മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ജീലോംഗില്‍ ഫെബ്രുവരി 17ന് നിര്യാതനായ ബേസില്‍ ബാബു (25) വിന്റെ മൃതദേഹം മതപരമായശുശ്രൂഷകള്‍ക്കും പൊതുദര്‍ശനത്തിനുമായി 25 വ്യാഴാഴ്ച വൈകുന്നേരം 5 മുതല്‍ 6 വരെ മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (419 Centre Dandenong Rd, Heatherton, VIC-3202, Australia) ചടങ്ങുകള്‍ നടത്തുന്നതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാവുന്നതാണ്. ചടങ്ങുകള്‍ തത്സമയം വീക്ഷിക്കുന്നതിന് സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

https://youtu.be/ojH6iFyZmr8

ബേസില്‍ നാട്ടില്‍ പെരുന്പാവൂര്‍ വേങ്ങൂര്‍ സ്വദേശി കല്ലറക്കല്‍ ബാബുവിന്റെ മകനാണ്. ബല്ലാരാത്ത് ഫെഡറേഷന്‍ യുണിവേഴസിറ്റിയിലെ വിദ്യാര്‍ഥിയായിരുന്നു. മെല്‍ബണിന് അടുത്തുള്ള ജീലോംഗില്‍ ആയിരുന്നു താമസം. ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ശനിയാഴ്ച കേരളത്തിലേക്ക് കൊണ്ടുപോകുവാന്‍ ഉള്ള ക്രമീകരണങ്ങള്‍ നടന്നു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി നവോദയ ഓസ്‌ട്രേലിയയുമായോ (എബി പൊയ്കാട്ടില്‍: 0430 959 886) ബി. കെ. എഫ്. എ. (സിനോ തോമസ്: 0470 375 030) യുമായോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: എബി പൊയ്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക