കുവൈറ്റ് സിറ്റി: കൃപേഷ്-ശരത് ലാല്‍ എന്നിവരുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് കാസര്‍ഗോഡ് പടന്ന സ്നേഹസദനത്തില്‍ സഹായഹസ്തങ്ങളുമായി കുവൈത്ത് ഒഐസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി. ഭക്ഷണവിതരണം നടത്തിയും ഫര്‍ണിച്ചറുകളും മറ്റു സാധനസാമഗ്രികളും എത്തിച്ചുനല്‍കിയുമാണ് സംഘടന മണ്മറഞ്ഞ സഹപ്രവര്‍ത്തകരെ മാതൃകാപരമായി അനുസ്മരിച്ചത്.
ജില്ല പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജോമോന് ജോസ്, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളായ നിതീഷ് കടയങ്ങാട്, ഷനുപ് കട്ടാമ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല