-->

EMALAYALEE SPECIAL

ക്യാപിറ്റോളും ചെങ്കോട്ടയും - ഇത് കറുത്ത ചരിത്രമാണ്. (സനൂബ് ശശിധരൻ)

Published

on

2021 ജനുവരി മാസം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രവും ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യരാഷ്്ട്രവും ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത, എന്നാല്‍ മറക്കാനുമാവാത്ത മാസമാണ്. ഭരണകൂടങ്ങളുടെ തെറ്റായ നടപടികള്‍, അധികാരത്തിനുവേണ്ടിയുള്ള അത്യാര്‍ത്തി അവയെല്ലാം ഒരു രാജ്യത്തെ എത്രമാത്രം ലജ്ജിപ്പിക്കുമെന്ന് ബോധ്യപ്പെടുത്തിയ മാസമാണ് കടന്നുപോയത്.

ജനുവരി 6.

അക്രമാസക്തമായ ഒരു വലിയ ആള്‍ക്കൂട്ടം തിരഞ്ഞെടുപ്പില്‍ ജനത തള്ളിയ നേതാവിന്റെ വാക്ക്‌കേട്ട് നടത്തിയ പേക്കൂത്താണ് ഈ ദിനത്തെ ചരിത്രത്തിലെ കറുത്തദിനമാക്കിയത്. ജനധിപത്യമെന്നത് അക്രമാധിപത്യത്തിലേക്ക് മാറ്റിയെഴുതിയ ദിനം അപഹരിച്ചത് ചില ജീവനനുകള്‍ മാത്രമല്ല, നൂറ്റാണ്ടുകളുടെ ജനാധിപത്യപാരമ്പര്യം കൂടിയാണ്.
 
അമേരിക്കയുടെ നിയമനിര്‍മാണ സഭകളുടെ ആസ്ഥാനമായ ക്യാപിറ്റോളിലേക്ക് നടന്നത് കലാപശ്രമം തന്നെയായിരുന്നു. നേതൃത്വം വഹിച്ചത് രാജ്യത്തിന്റെ പ്രസിഡന്റും. തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കില്ലെന്ന വാശിയാണ് അനുയായികളെ വിട്ട് ക്യാപിറ്റോള്‍ സെന്റര്‍ ആക്രമിക്കുന്നതിലേക്ക് നയിച്ചത്. ഇലക്ടൊറല്‍ വോട്ടുകളിലും പരാജയപ്പെട്ട്, കോടതി വ്യവഹാരങ്ങളിലും രക്ഷയില്ലെന്ന് കണ്ടപ്പോഴാണ് ഡൊണാള്‍ഡ് ട്രംപ് അനുയായികളെ ഇളക്കിവിട്ടത്. തിരഞ്ഞെടുപ്പിന് മുമ്പേ പരാജയപ്പെട്ടാല്‍ അധികാരകൈമാറ്റം അമേരിക്കയില്‍ സുഖമമായിരിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതെല്ലാം വെറും ഭഊഹാപോഹങ്ങള്‍ മാത്രമല്ലെന്ന് തെളിയിക്കുന്നതായി ക്യാപിറ്റോള്‍ ആക്രമണം. പരാജയം അംഗീകരിക്കില്ലെന്നും ജോ ബൈഡന്റെ വിജയം അംഗീകരിക്കരുതെന്നുമുള്ള ട്രംപിന്റെ നിര്‍ദേശം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് നിരസിച്ചതോടെയാണ് അനുയായികളോട് മാര്‍ച്ച് നടത്താനും ക്യാപിറ്റോളിലേക്ക് മാര്‍ച്ച് നടത്താന് ട്രംപ് ട്വീറ്റിലൂടെ ആഹ്വാനം ചെയ്തത്. മാര്‍ച്ചായെത്തിയ അനുയായികള്‍ ക്യാപിറ്റോള്‍ സെന്റര്‍ ആക്രമിച്ച് ഹൗസിന്റെ പ്രവര്‍ത്തനം അലങ്കോലപ്പെടുത്തി. സ്പീക്കറുടെ കസേരയില്‍ ഇരുന്നും സെനറ്റര്‍മാരുടെ മുറികള്‍ നശിപ്പിച്ചും കലാപം അഴിച്ചുവിട്ടു. ആക്രമണത്തില്‍ 5 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ലോകം തന്നെ ഞെട്ടിതരിച്ച് ആക്രമണത്തെ അപലപിച്ചപ്പോഴും ട്രംപ് അതിന് തയ്യാറായില്ലെന്നതാണ് വിചിത്രം. ആക്രമണത്തെ ന്യായീകരിച്ച ട്രംപിനെ സോഷ്യല്‍മീഡിയ ഒന്നടങ്കം ബഹിഷ്‌ക്കരിച്ചു. ട്രംപിന്റെ ട്വിറ്റര്, ഫെയ്‌സ് ബുക്ക്, യുടൂബ അക്കൗണ്ട് തുടങ്ങിയവയെല്ലാം റദ്ദാക്കി. എന്നിട്ടും ട്രംപിന്റെ കലിയടങ്ങിയില്ലെന്നതിന്റെ തെളിവായി അധികാരകൈമാറ്റ ചടങ്ങില്‍ പങ്കെടുക്കാതെ വൈറ്റ് ഹൗസ് വിട്ടത്.

ജനുവരി 26

രാജ്യത്ത് ഭരണഘടന നിലവില്‍ വന്നതിന്റെ വാര്‍ഷികം ആഘോഷിക്കാനായി ത്രിവര്‍ണ പതാക വീശി ഒരു ജനത നിരത്തിലിറങ്ങുന്ന ദിനം. പക്ഷെ ഇത്തവണ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വേദനയായി. അന്നമൂട്ടുന്ന കര്‍ഷകരുടെ സമരം അടിച്ചമര്‍ത്താന്‍ ഭരണകൂടം നോക്കിയപ്പോള്‍, അവരുടെ ക്ഷമ പരീക്ഷിച്ചപ്പോള്‍ ലോകത്തിന് മുന്നില്‍ തകര്‍ന്ന് വീണത് അഭിമാനമാണ്. ചെങ്കോട്ടയെന്ന ഇന്ത്യയുടെ ചരിത്രത്തില്‍ തലയെടുപ്പോടെ നിന്ന ചുവന്ന വര്‍ണം പൂശിയ കോട്ട പ്രതിഷേധത്തിന്റെയും അക്രമത്തിന്റേയും കേന്ദ്രമായി മാറി. റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര് പരേഡിനിറങ്ങിയ കര്‍ഷകരുടെ പ്രതിഷേധം അക്രമാസക്തമായപ്പോള്‍ ചങ്കോട്ടയിലെ കൊടിമരത്തില്‍ സിഖ് പതാകവരെ പാറി. ജവഹര്‍ലാല്‍ നെഹ്രു എവിടെയാണോ ത്രിവര്‍ണപതാകയുയര്‍ത്തി രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത് അവിടെ സിഖ് പതാകയുയര്‍ന്നത് കര്‍ഷകരുടെ സ്വാതന്ത്ര്യപ്രഖ്യാപനമായി. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യങ്ങളോട് മുഖം തിരിച്ച സര്‍ക്കാരിന് റിപ്പബ്ലിക്ക് ദിനത്തിലെ സംഘര്‍ഷം ക്ഷീണം ചെയ്യുമെന്നുറപ്പ്.

രാജ്യത്തെ ഊട്ടുന്ന കര്‍ഷകരുടെ ആവശ്യം തികച്ചും അന്യായമാണെന്ന് ഭരണകക്ഷിയായ ബിജെപി അല്ലാതെ ബിജെപിക്കൊപ്പമുള്ള സഖ്യകക്ഷികളാരും തന്നെ അഭിപ്രായപ്പെടുന്നില്ല. ഹരിയാനയിലേയും പഞ്ചാബിലേയുമെല്ലാം ബിജെപിയുട സഖ്യകക്ഷികളായ ഇന്ത്യന്‍ നാഷണല്‍ ലോക്ദളും ശിരോമണി അകാലിദളുമെല്ലാം കര്‍ഷക സമരത്തിനൊപ്പമാണ്. കര്‍ഷകരുടെ ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് അവര്‍ തുറന്നുസമ്മതിക്കുന്നുമുണ്ട്. നിയമം നടപ്പാക്കുന്നത് നീട്ടിവെക്കാമെന്നതല്ലാതെ പിന്‍വിക്കില്ലെന്ന നിലപാടിലാണ് മോദി സര്‍ക്കാര്‍. പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകരും. മറ്റ് സമരങ്ങളെ നേരിട്ടത് പോലെ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും മോദി സര്‍ക്കാരിന് കര്ഷകരുടെ മുന്നില്‍ വിജയിക്കാനായിട്ടില്ല. അഥവാ അവരുടെ സമരം പൊളിക്കാനായിട്ടില്ല. കര്‍ഷകരുടെ ട്രാക്ടറിന് ഇന്ധനം നിഷേധിച്ചും വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചിട്ടും അവരുടെ ഇച്ഛാശക്തിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഷ്ടപ്പെടുന്നുണ്ട് മോദി സര്‍ക്കാര്‍. സമരക്കാരെ ഖലിസ്ഥാന്‍ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നുമെല്ലാം വിളിച്ച് ദേശിയവാദികളെ ഇവര്‍ക്കെതിരെ തിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമവും ബിജെപി നടത്തുന്നുണ്ട്.

ചെങ്കോട്ടയിലെ അക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്നത് സംബന്ധിച്ച് പലവാദങ്ങളും ഉണ്ട്. അവിടേക്ക് കര്‍ഷകരെ നയിച്ചത് പഞ്ചാബി ഗായകനു നടനുമായ ദീപ് സിദ്ദുവാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇദ്ദേഹം ബിജെപിയുമായി അടുപ്പമുള്ളയാളാണെന്നത് സംബന്ധിച്ചും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇ്ത സംബന്ധിച്ച ചിത്രങ്ങളും പുറത്തുവിട്ടു. ഇതിനുശേഷം കര്‍ഷകസമരത്തിനെതിരെ പ്രദേശവാസികളെന്ന പേരില്‍ ഒരുസംഘം സമരം നടക്കുന്ന സിംഘ്, തിക്രി, ഗാസിപൂര്‍ അ്തിര്‍ത്തികളിലേക്ക് നടത്തിയ മാര്‍ച്ചും അതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമെല്ലാം പ്രശ്‌നം കൂടുതല്‍ വഷളാക്കി. ഈ സംഘവും ബിജെപി നേതാക്കളുടെ നേതൃത്വത്തിലായിരുന്നുവെന്നത് വെറെ കഥ.

രണ്ട് സംഭവത്തിനും - ക്യാപിറ്റോള്‍ ആക്രമണത്തിനും ചെങ്കോട്ട ആക്രമണത്തിനും - ഒരു സമാനതയുണ്ട്. ആക്രമിക്കപ്പെട്ട ഇടം തന്നെയാണ് അത്. വഴിതെറ്റിയോ തെറ്റിച്ചോ എത്തിയ വലിയ ആള്‍ക്കൂട്ടമാണ് രണ്ടിടത്തും ആക്രമണം നടത്തിയത്. ചെങ്കോട്ടയിലെ സംഘര്‍ഷത്തോടെ സമാധാനപരമായി മാത്രം നടന്നുവന്നിരുന്ന കര്‍ഷകസമരത്തിന് പേരുദോഷമായി. അത്രയും നാള്‍ ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നും പിന്തുണച്ചവരില്‍ ചെറുതായെങ്കിലും സംശയം ജനിപ്പിച്ചു. അതേസമയം ക്യാപിറ്റോളിലെ കലാപകാരിളോട് ഒരുഘട്ടത്തില്‍ പോലും അവര്‍ക്കല്ലാത മറ്റാര്‍ക്കും സിംപതി തോന്നിയിരുന്നില്ല. ഫാഷിസത്തിന്റെ മുഖം മാത്രമായിരുന്നു ക്യാപിറ്റോളിലേത്. ചെങ്കോട്ടയില്‍ ഫാഷിസത്തിന്‍രെ അജ്ഞാതമായ കൈകള്‍ തന്നെയാണ് കലാപത്തിലേക്കും സംഘര്‍ഷത്തിലേക്കും നയിച്ചത് എന്നത് നിഷേധിക്കാനാവാത്ത രഹസ്യമാണ്. റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യമെങ്ങും കനത്ത സുരക്ഷാവലയത്തിലിരിക്കെ, തന്ത്രപ്രധാനമായ ചെങ്കോട്ടയില്‍ എങ്ങനെ സുരക്ഷ ബലഹീനമായി എന്നത് ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യമാണ്. ട്രാക്ടര്‍ പരേഡ് കര്‍ഷകര്‍ നടത്തുമെന്ന് മുന്നേ അറിഞ്ഞിട്ടും എന്തുകൊണ്ടാണ് രാജ്യതലസ്ഥാനത്ത് വേണ്ടത്ര സുരക്ഷയൊരുക്കാഞ്ഞത് എന്നതിന് ഉത്തരം പറയേണ്ടത് അമിത് ഷായുടെ ആഭ്യന്തരമന്ത്രാലയമാണ്. ഇന്റലിജന്‍സ് സംവിധാനങ്ങള്‍ പരാജയപ്പെട്ടത് ബോധപൂര്‍വ്വമായിരുന്നുവോയെന്നതും അന്വേഷിക്കപ്പെടാനിടയില്ല. അവിടേക്ക് സമരത്തെ വഴിതിരിച്ച് വിട്ടത് ബിജെപിയുടെ തന്ന അനുയായി ആണ് എന്നതും ബോധപൂര്‍വ്വമായ നീക്കമായിരുന്നുവോയെന്നും സംശയിക്കാം. തീരുന്നില്ല, ട്രാക്ടറുകളുടെ ടയറുകളില കാറ്റ് അഴിച്ചുവിട്ടും അവര്‍ക്കെതിരെ പ്രകോപനപരമായി കണ്ണീര്‍ വാതകഷെല്ല് പ്രയോഗിച്ചതും എന്തിനെന്ന ചോദ്യവും ഉയര്‍ന്നുകൊണ്ടേയിരിക്കും.

നടന്ന അക്രമങ്ങളെ വെറുതെ അപലപിച്ച് നടന്നുപോകാനുള്ളതല്ല. നടന്ന  രക്തചൊരിച്ചിലും സംഘര്‍ഷാവുമെല്ലാം വെറും ആള്‍ക്കൂട്ടത്തിന്റെ മനശാസ്ത്രമായി മാത്രം കാണാനാവില്ല. അതിലേക്ക് നയിച്ച മൂലകാരണത്തിന് വേണം ചികിത്സ. അമേരിക്കയില്‍ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടി ആരംഭിച്ചുകഴിഞ്ഞു. അമേരിക്കയുടെ ചരിത്രത്തില്‍ രണ്ട് തവണ ഇംപീച്ചമെന്റ് നടപടി നേരിടുന്ന ആദ്യത്തെ പ്രസിഡെന്റെന്ന ചീത്തപേരോടെയാണ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് ഹെലികോപ്ടര്‍ കയറിയത്. പക്ഷെ ഇന്ത്യയില്‍ ഇപ്പോഴും എല്ലാം ഇരുട്ടിലാണ്. കര്‍ഷകരുടടെ സമരം തുടരുന്നു. അവര്‌ക്കെതിരെ രാജ്യദ്രോഹകുറ്റമടക്കം ചുമത്തിയിരിക്കുന്നു. അവരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചുകൊണ്ടിരിക്കുന്നു. അന്നം തരാന്‍ ചേറിലിറങ്ങിയവരുടെ സമരത്തിന് അവര്‍ നട്ട വിളകളുടെ വേരോളം തന്നെ ഉറപ്പുംകാണും. സമരം എത്രനാള്‍ നീളുമോയെന്നതല്ല, വിജയംകാണുമോയെന്നതുമല്ല, കൂട്ടത്തില്‍ നൂറിലേറെ പേര്‍മരിച്ചിട്ടും വീറോടെ പൊരുതുന്ന അവരുടെ നിശ്ചയദാര്‍ഢ്യം തന്നെയാണ് ഭരണകൂടത്തെ അലോസരപ്പെടുത്തുന്നത്. അത് തന്നെയാണ് ചെങ്കോട്ടവരെ ചരിത്രത്തില്‍ വീണ്ടും ഇടംപിടിച്ചതും.

Facebook Comments

Comments

 1. The Murderer of Police

  2021-02-27 10:28:05

  FBI pinpoints a single suspect in the death of US Capitol Police Officer Brian Sicknick. Federal investigators have a suspect in the killing of Capitol Police Officer Brian Sicknick. The probe was narrowed after video footage showed the suspect attacking officers with bear spray. The assailant has not yet been publicly named by federal investigators.

 2. Stephen Mathew

  2021-02-27 03:01:25

  A former actor from Dallas has been charged on multiple counts for his participation in the riots at the U.S. Capitol on Jan. 6. Luke Coffee, 41, has been identified by the FBI as the man photographed wielding a crutch as a weapon near the entrance of the Lower Terrace tunnel, the Daily Beast reported Friday.

 3. ANOTHER JAN.6th?

  2021-02-25 20:25:39

  The Capitol Police is keeping its security posture high in response to intelligence that indicates some extremists who joined the Jan. 6 insurrection have discussed plans to attack the building during the State of the Union, Acting Capitol Police Chief Yogananda Pittman revealed Thursday. The chatter among extremists about trying to blow up the Capitol during the still-unscheduled presidential address, Pittman said, has prompted the Capitol Police to maintain the elevated presence it has kept since last month's riot. Any decrease in the police's posture, she said, would come after the threat passes and other gaps identified in the aftermath of the Capitol siege are resolved. "We know that members of the militia groups that were present on Jan. 6 have stated their desire that they want to blow up the Capitol and kill as many members as possible, with a direct nexus to the State of the Union," Pittman said during testimony to a House Appropriations subcommittee. "Based on that information," she added, it's "prudent that Capitol Police maintain its enhanced security posture until we address those issues going forward." Pittman said existing intelligence has underscored that insurrectionists who stormed the Capitol "weren’t only interested in attacking members and officers. They wanted to send a symbolic message to the nation as to who was in charge of that legislative process." While authorities are aware of future attacks being discussed by the militia groups that attacked the Capitol on Jan. 6, it's unclear how developed or serious the intelligence around those plans may be. President Joe Biden's first State of the Union address to a joint session of Congress is not expected to be scheduled until after approval of his pandemic relief package. Pittman, who took over the force after her predecessor resigned, raised the issue after she was pressed by multiple lawmakers as to when fencing, razor wire and National Guard units would be removed from the Capitol security posture. Rep. Jamie Herrera Beutler (R-Wash.) said the enhanced measures “makes the seat of democracy look like a military base.

 4. Capitol attack updates

  2021-02-25 16:54:21

  U.S. CAPITOL ATTACK updates. Federal judges asked Congress earlier this month for around $113 million in special funding to prevent court buildings from being the target of a “hostile incursion” similar to the Jan. 6 attack, it was disclosed at a House Appropriations subcommittee hearing yesterday. Josh Gerstein reports for POLITICO. A close ally of Rep. Majorie Taylor Greene (R-GA) was involved in the attack, who themselves admitted to being among the rioters who stormed the building. Andrew Kaczynski and Em Steck report for CNN. Acting U.S. Capitol Police Chief Yogananda Pittman wrote in her prepared statement for a House hearing today that officers in her department were “unsure of when to use lethal force” during the Capitol attack. “We have provided guidance to officers since January 6th as to when lethal force may be used consistent with the Department’s existing Use of Force policy. The Department will also implement significant training to refresh our officers as to the use of lethal force,” Pittman wrote, adding, “We also learned that the Department’s less lethal munitions were not as successful in dispersing insurrectionists in the attack, and we have already begun to diversify our less lethal capabilities.” Ursula Perano reports for Axios. Intelligence officials from the FBI, Pentagon and Homeland Security will testify before senators Wednesday during the second hearing focused on law enforcement’s response to the attack. Officials will testify before a joint session of the Senate Rules and Administration Committee and the Homeland Security and Governmental Affairs. Rebecca Beitsch reports for The Hill. Over $30 million has already been spent repairing the damage caused during the Capitol attack and on related security expenses, Architect of the Capitol J. Brett Blanton told lawmakers yesterday. Bill Chappell reports for NPR. Sen. Ron Johnson (R-WI) has received bipartisan rebuke for his claims that those responsible for the Jan. 6 attack were not Trump supporters but instead “agent provocateurs” and “fake Trump protesters,” adding further that, the “great majority” of those at the Capitol had a “jovial, friendly, earnest demeanor.” “In fact, more than 200 rioters have been criminally charged by federal prosecutors, including many who have self-identified as Trump supporters and who have documented ties to far-right extremist groups. Federal officials have said there is no substantial evidence of left-wing provocation or that anti-fascist activists posed as Trump supporters during the riot,” reports Katie Shepherd for the Washington Post.

 5. SLEEP BETTER

  2021-02-25 16:30:16

  He hated blacks, so he declared an executive order to jail BLM protesters. Now it came backbiting his a...; rump rioters could face up to 10 years in prison because of an executive action signed by their leader meant to target BLM protesters. MAGA Couple Who Boasted About Storming The Capitol Arrested By FBI. The FBI has arrested a Kentucky couple for their alleged involvement in last month’s Capitol riots after the woman boasted in a TV interview that she “would do it again tomorrow”.Federal officials say that Lori Ann Vinson, along with her husband Thomas Roy Vinson, were arrested in connection to the violence that happened at the U.S. Capitol on January 6. Finally, they will catch up with their leader. Now I can sleep better as he is gone. I will rejoice when he goes to jail. He will be in Jail by 2024.

 6. News & FACTS in brief

  2021-02-25 11:59:57

  1-U.S. to release inteligence report that concludes Saudi crown prince approved Khashoggi killing. trump is furious, his son-in-law kushner has connections to Saudis. 2-President Biden lifts Visa bans by trump as Supreme court ruled it as illegal. 3- ted cruz became the worst known senator. another typical texan. He proved the good old saying, 'nothing good comes from Texas'. 4-republicans are a party of white extremists but why brown men hang around worshiping & imitating them like the indian flag bearer. 5- what is all the rotten stuff in foma & fokana, now the foul smell spread even to Kerala. 6-false fox news is looking for the 'big foot'. 7-A close associate of Rep. Marjorie Taylor Greene participated in the Capitol riots, 8-WHO FUNDED THE CAPITOL ATTACKERS? any trumpan can answer.

 7. കാപ്പിറ്റൽ ആക്രമണത്തെപ്പറ്റി അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കണം എന്നതിനെ മിച്ചു മക്കോണൽ എതിർക്കുന്നു. പല റിപ്പപ്ലിക്കൻസും കുടുങ്ങും എന്ന് വ്യക്തം. തീവ്രവാദം ഒരു മനോരോഗം ആണ്. സാദാരണ മനുഷർ കാണുകയും, കേൾക്കുകയും, മനസ്സിലാക്കുകയും ചെയ്യുന്നതുപോലെ അല്ല ഇവരുടെ തലച്ചോർ ഡാറ്റ പ്രോസസ്സ് ചെയ്യുന്നത്. മയക്കു മരുന്നുകൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന പോലെയുള്ള വിഭ്രാന്തി ഇവരെ ഭരിക്കുന്നു. അസഹിഷ്ണത ഇവരിൽ കൂടുതൽ തോതിൽ ഉണ്ടായിരിക്കും. അവർ പറയുന്നത് മാത്രമാണ് ശരി എന്നവർ വിശ്വസിക്കുകയും വാദിക്കുകയും ചെയ്യും. അവരെ എതിർക്കുന്നവരെ അവർ ചീത്ത വിളിക്കും, ഭീഷണിപ്പെടുത്തും തക്കം കിട്ടിയാൽ ഉപദ്രവിക്കുകയും ചെയ്യും. ഇവർ പൊതുവേ ഒരു കൾട്ട് ലീഡറെ ഫോള്ളോ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ആണ്. ഇവരിൽ അപകർഷത കൂടുതൽ ആയി കാണാം, അതാണ് അവർ ഒരു കൂട്ടത്തോട് കൂടി നിൽക്കുന്നത്. ഐ സി സ്, ട്രംപിസം, ഒക്കെ ഇത്തരം കൾട്ടുകൾ ആണ്. ഇവരിൽനിന്നും അകലുക. ബൈ പോളർ, പി റ്റി സ് ഡി -ഉള്ളവരെപ്പോലെ ഇവർ പെട്ടെന്ന് പ്രകോപിതരും അപകടകാരികളും ആണ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!- ചാണക്യൻ ''We found parallels between how those with extreme views perform in brain games and the kind of political, religious and dogmatic attitudes they adhere to''.- {സൈക്കോളജി}

 8. സെനറ്റർ റോൺ ജോൺസൺ എന്ന ട്രംപ്ലിക്കൻ പറയുന്നത് കാപ്പിറ്റൽ അക്രമിച്ചവർ ട്രംപ് അനുയായികൾ അല്ല എന്നാണ്. ഇയാളും കുറെ മലയാളികളും കൊക്കയിൻ ജൂനിയറുടെ പറ്റു പടിക്കാർ ആണെന്ന് തോന്നുന്നു. 'Ron Johnson claimed that the rioters that stormed the Capitol on January 6 were actually "fake Trump protestors" disguised as Trump supporters.' *Trump May Have To Answer Rape Allegations Under Oath… Very Soon. Donald Trump may soon have to answer rape allegations under oath, according to a new report from Reuters. The impending deposition of the former president is part of a case brought against him by writer E. Jean Carroll, who accused him of raping her during a visit to New York City in the mid-1990s. ട്രംപിനെ സപ്പോർട്ട് ചെയ്യുന്ന ടി ഷർട്ടുമിട്ട് പോപ്‌കോണുമായി കോടതിയിൽ പോകാൻ ട്രംപ്ലിക്കൻസ് റെഡിയാവുക. നേതാവിൻറ്റെ ബലാത്സംഗ കേസ്സ് കേൾക്കേണ്ടേ? . *"The trade war with China hurt the US economy and failed to achieve major policy goals."- ട്രംപ് വീമ്പ് അടിച്ച ചൈന താരിഫ് കൊടുക്കുന്നത് ചൈന അല്ല നമ്മൾ ആകുന്ന ഉപഭോക്താക്കൾ ആണ്. നിങ്ങളുടെ വീട്ടിൽ ഷോപ്പിംഗിനു പോകുന്ന സ്ത്രീകളോട് ചോദിക്കു.

 9. NYPD retired

  2021-02-23 21:51:44

  ARRESTED: Thomas Webster AKA #EyeGouger is a retired NYPD Cop accused of attacking Capitol Police with a pipe and gouging out their eyes. Webster's attorney, James Monroe, declined to comment Tuesday. When is trump, cruz, hawly, cocaine jr, juliyani going to be arrested?.

 10. March 4th?

  2021-02-23 21:46:40

  Why do trumplicans want to remove National Guard from Capitol before March 4th. QAnon is declaring March 4th as trump inauguration. According to Mary trump, trump will keep on spreading lies that he is running again in 2024 so he can collect as much as to pay his debts from super PAC and ignorant supporters.

 11. The ignorant 46%

  2021-02-23 20:09:45

  Republican senator defends pro-Trump protesters who stormed Capitol, falsely blaming insurrection on ‘fake supporters’. At a high-profile hearing on the insurrection at the US Capitol earlier this year, Senator Ron Johnson on Tuesday claimed the mood of pro-Trump protesters who eventually stormed the Capitol had been “festive” before police fired a tear gas canister at them. The Wisconsin Republican has been one of the chief promoters in Congress of discredited conspiracy theories that it was not supporters of the former president who perpetrated the attack on the legislature, but rather a small set of imposters. Mr Johnson’s theories have been widely debunked and disproven by federal records on those who have been arrested for their roles in the riots. There are Several Idiots like this in the republican party.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

വിഷുക്കണി (മിനി ഗോപിനാഥ്)

ജയ് വിളിക്കാം, ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

മഹാമാരിയിലും കൊന്ന പൂക്കുന്നു; വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

View More