-->

EMALAYALEE SPECIAL

കറുത്തവരുടെ ജീവനും വിലയുണ്ട് (സുധീർ പണിക്കവീട്ടിൽ)

Published

on

E-malayalee Salutes in honor of Black History Month !!

ജനിച്ചു  വളർന്ന ഭൂമിയിൽ സ്വതന്ത്രരായി കളിച്ചു നടന്നവർ നിനച്ചിരിക്കാത്ത നിമിഷത്തിൽ അടിമകളാക്കപ്പെടുന്നു.  പിന്നെ അവരുടെ ജീവിതം മൃഗങ്ങളെക്കാൾ കഷ്ടം. എന്താണ് തങ്ങൾക്ക് സംഭവിക്കുന്നതറിയാതെ ആ പാവങ്ങൾ ചങ്ങലകൾക്കുള്ളിൽ ബന്ധിക്കപ്പെട്ടു അനന്തമായ മഹാസമുദ്രത്തിലെ അലമാലകളിൽ ഇളകിയാടുന്ന കപ്പലുകളിൽ ഇരുന്നു  കണ്ണീരൊഴുക്കുന്നു. അവരുടെ കൂടെ പിടിക്കപ്പെട്ട പെൺകുട്ടികളുടെ മാനം നീലക്കണ്ണുകളുള്ള പിശാചുക്കൾ, (ഇങ്ങനെയാണ് വെള്ളക്കാരെ കറുത്തവർഗക്കാരായ കുട്ടികൾ വിളിച്ചിരുന്നത്)  കവർന്നെടുക്കുന്നു.  സിഫിലിസും ഗുണോറിയയും പിടിപ്പെടുമ്പോൾ അവരെ നിഷ്ക്കരുണം കടലിലേക്ക് എറിയുന്നു. കടലിന്റെ അഗാധതയിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ നിസ്സഹായരായി പരിഭ്രാന്തരായി പൊട്ടിക്കരഞ്ഞു ജീവന് വേണ്ടി ദയനീയമായി യാചിക്കുന്ന അവരെ നോക്കി ഉത്കൃഷ്ട മനുഷ്യർ എന്നഭിമാനിക്കുന്നവർ ഭ്രാന്തമായി  പൊട്ടിച്ചിരിക്കുന്നു. തന്റെ സൃഷ്ടിയിൽ വന്ന പാകപ്പിഴമൂലം നരകയാതന അനുഭവിക്കുന്ന ഈ കരിനിറക്കാരെ ദൈവം അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ, കണ്ടില്ലെന്നു നടിക്കുന്നു..  ആഫ്രിക്കൻ തീരത്ത് നിന്നും വരുന്ന കപ്പലുക്കളുടെ മണം പിടിച്ച് വമ്പൻ സ്രാവുകൾ അടുക്കുന്നു. കിളുന്തു പ്രായത്തിലുള്ള പെൺകുട്ടികളുടെ ജീവനുള്ള ശരീരം വെട്ടി വിഴുങ്ങി രുചിയറിഞ്ഞ സ്രാവുകൾ. മനുഷ്യർ മനുഷ്യരെ മൃഗീയമായി ഉപദ്രവിക്കുന്ന രംഗങ്ങൾ ചരിത്രത്തിന്റെ കണ്ണുകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു. ഇന്നത്തെ തലമുറക്ക് കണ്ണീരൊഴുക്കാതെ അവയൊന്നും വായിച്ചവസാനിപ്പിക്കാൻ കഴയില്ല.

ആരെങ്കിലും മുട്ടിൽ നിന്നാൽ മാത്രമേ നിങ്ങൾക്ക് ഉയരമുണ്ടാകുകയുള്ളുവെങ്കിൽ നിങ്ങൾക്ക് എന്തോ പ്രശ്നമുണ്ട്. നോബൽ ജേതാവും അമേരിക്കൻ എഴുത്തുകാരിയുമായ ടോണി മോറിസൺ  പറഞ്ഞു. വെളുത്ത വർഗക്കാർക്ക് എന്തോ ഗൗരവതരമായ പ്രശ്നമുണ്ട് അതേക്കുറിച്ച് അവർക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് അവർ ചിന്തിക്കേണ്ടിയിരിക്കുന്നു.  പക്ഷെ വെളുത്ത വർഗ്ഗക്കാർ അവർക്ക് എന്തെങ്കിലും പ്രശ്നമുള്ളതായി കാണുന്നില്ല. അവർ ചെയ്യുന്നതിൽ എല്ലാം വംശീയമായ അധിക്ഷേപങ്ങൾ ഉള്ളതായി മറ്റുള്ളവർക്ക് മനസ്സിലാവുകയും  ചെയ്യുന്നു.

അമേരിക്കയുടെ ദേശീയഗാനത്തിൽ പോലും അതെഴുതിയ മനുഷ്യന്റെ (Francis Scott Key) വംശവെറി പ്രകടമാണെന്നു പലരും അഭിപ്രായപ്പെടുകയുണ്ടായി. 1812 ലെ യുദ്ധമെന്നു അറിയപ്പെടുന്ന ആക്രമണത്തിൽ ബ്രിട്ടീഷ്കാർ വാഷിംഗ്‌ടൺ മുഴുവൻ കൊള്ളയടിച്ച് വൈറ്റ് ഹൗസിനു തീവച്ചു.തടവുകാരായി പലരെയും എടുത്തതിൽ ഒരു ഡോക്ടറുമുണ്ടായിരുന്നു. ഡോക്ടറുടെ സ്നേഹിതൻ ഒരു വക്കീൽ വെള്ളക്കൊടി പാറിച്ചുകൊണ്ട് ഡോക്ടറെ മോചിപ്പിക്കാൻ ബ്രിട്ടീഷ്കാരോട് അനുവാദം ചോദിച്ചുപോയി. സമ്മതം കിട്ടിയെങ്കിലും ഈ വക്കീൽ ഫ്രാൻസിസ്  സ്‌കോട്ട് കെ ബ്രിട്ടീഷ്കാരുടെ ബാൾട്ടിമോർ ആക്രമിക്കാനുള്ള പദ്ധതികളെപ്പറ്റി കേട്ടതിനാൽ  ആക്രമണത്തിന് ശേഷം വിടാമെന്ന കരാറിൽ ബന്ദിയാക്കി വച്ച്. അയാൾ ബ്രിട്ടീഷ്കാരുടെ കപ്പലിലിരുന്നു ആക്രമണം കണ്ട്. പക്ഷെ പൂർണമായി കാണാൻ സാധിക്കാത്തവിധത്തിലായിരുന്നു അദ്ദേഹത്തെ അവർ ഇരിക്കാൻ അനുവദിച്ചത്.  ആര് ജയിച്ചുവെന്നറിയാൻ മാർഗ്ഗമില്ലായിരുന്നു. എന്നാൽ നേരം പുലർന്നപ്പോൾ അമേരിക്കയുടെ പതാക പാറികളിക്കുന്നത്കണ്ട് പെട്ടെന്നുണ്ടായ സന്തോഷത്തിൽ ഒരു കത്തിന്റെ മറുപുറത്ത് കുത്തികുറിച്ചതാണ് ദേശീയഗാനമായി പിന്നീട് അംഗീകരിച്ചത്. ഈ യുദ്ധത്തിൽ ബ്രിട്ടീഷ്കാരുടെ സേനയിൽ കറുത്തവർഗ്ഗക്കാരായ അടിമകൾ ഉണ്ടായിരുന്നു. യുദ്ധത്തിൽ പങ്കുകൊണ്ടാൽ അവർക്ക് സ്വാതന്ത്ര്യം നൽകാമെന്ന് ബ്രിട്ടീഷ്കാർ സമ്മതിച്ചിരുന്നു.

No refuge could save the hireling and slave

From the terror of flight or the gloom of the grave,

And the star-spangled banner in triumph doth wave

O’er the land of the free and the home of the brave. 

ഇവർ കൊളോണിയൽ മറൈൻസ് എന്ന സൈന്യവിഭാഗമായി അറിയപ്പെട്ടിരുന്നു. ഈ വരികൾ കൊളോണിയൽ മറൈൻസിനെ കുറിച്ചാണെന്നു പിന്നീട് പലരും തിരിച്ചറിയുകയുണ്ടായി. അമേരിക്കൻ ഫുട്ബാൾ കളിക്കാരനും പൗരാവകാശ പ്രവർത്തകനുമായ കോളിൻ കോപ്പർനിക്കും ദേശീയഗാനം പാടുമ്പോൾ എഴുന്നേറ്റുനിൽക്കാൻ വിസമ്മതിച്ചത് ഈ ഗാനത്തിൽ ആഫ്രിക്കൻ അമേരിക്കൻകാരേയും, തൊലിയിൽ നിറം കലർന്നവരെയും അവഹേളിക്കുന്ന പരാമർശങ്ങൾ ഉണ്ടെന്നു പറഞ്ഞിട്ടായിരുന്നു. ജോർജ്ജ് ഫ്ലോയ്ഡ് വെളുത്ത തൊലിയുള്ള പോലീസുകാരന്റെ കാല്മുട്ടുകൾക്കിടയിൽ കിടന്നു മരിച്ചപ്പോൾ ക്രുദ്ധനായ ജനക്കൂട്ടം ഫ്രാൻസിസ് സ്‌കോട് കെയുടെ പ്രതിമ താഴെ തള്ളിയിട്ട് പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. കറുത്ത മനുഷ്യരുടെ ജീവന് വിലയില്ലെന്ന് ഉള്ളാൽ കരുതുകയും ആദര്ശവാദികളായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് ഒരു പുതുമയല്ല. സ്വതന്ത്രരുടെ നാട് എന്നെഴുതിയ ഫ്രാൻസിസ് സ്‌കോട് കെ അടിമകളുടെ ഉടമയും അടിമകളെ കൈവശം വയ്ക്കാമെന്ന്    വാദിക്കുന്നയാളുമായിരുന്നു.

കറുത്തവർഗ്ഗക്കാരുടെ ജീവന് വിലയില്ലെന്ന് അവരെ  ഇവിടെ കൊണ്ടുവന്നു അടിമകളാക്കിയ വെള്ളക്കാരൻ  വിശ്വസിച്ചിരുന്നു.മനുഷ്യത്വമില്ലാതെ അവരോട് പെരുമാറിയിരുന്നു, വളരെ ലാഘവത്തോടെ കൊന്നുകളഞ്ഞിരുന്നു. പശുവിൻ തോലുകൊണ്ടുണ്ടാക്കിയ ചാട്ടവാർ അടിമകളെ അടിക്കാൻ ഉപയോഗിച്ചിരുന്നു. ഗർഭിണികളും, കുട്ടികളും, വൃദ്ധരും അതിൽ നിന്നും ഒഴിവായിരുന്നില്ല. ശിശുക്കളെപോലും ചാട്ടവാർ കൊണ്ട് അടിച്ച് കൊന്നിരുന്നു.  നിസ്സഹായരായ ഈ മനുഷ്യരെ തല്ലി ചതക്കുമ്പോൾ വെള്ളക്കാരൻ ബൈബിളിനെപ്പറ്റി അവരെ ബോധവാന്മാരാക്കിയിരുന്നു.  അവർ ബൈബിളിലെ ലൂക്കോസ് അദ്ധ്യായം 12:47  അവരെ വായിച്ച്  കേൾപ്പിച്ചിരുന്നു. യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടു ഒരുങ്ങാതെയും അവന്റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന്നു വളരെ അടികൊള്ളും: (ലൂക്കോസ് അധ്യായം 12 :47)

ഭാര്യഭർത്താക്കന്മാരെ കന്നുകാലികളെപോലെ കലപ്പയിൽ പൂട്ടി പാടം ഉഴുതിരുന്നു. അമേരിക്കയുടെ സ്വാതന്ത്ര്യ വിളംബരത്തിൽ അടിമ എന്ന വാക്ക് ഒരിടത്തുമില്ല. എല്ലാ മനുഷ്യരും തുല്യരായി കരുത്തപ്പെടും എന്നുപറയുമ്പോൾ അടിമകളെ മനുഷ്യരായി കൂട്ടിയിരുന്നില്ല അതുകൊണ്ട് അവരുടെ കാര്യം പരാമർശിക്കേണ്ടെന്നു തീരുമാനിച്ചതാകാം. ആഫ്രിക്കയിൽ നിന്നും അടിമകളെ കൊണ്ടുവന്നുവെന്നു തെറ്റായി ആളുകൾ ഉപയോഗിക്കുന്നുണ്ട്. അവരെ ഇവിടെ കൊണ്ടുവന്നു അടിമകളാക്കുകയാണ് ചെയ്തിരുന്നത്. അന്ന് തൊട്ടേ കറുത്തവർഗക്കാരുടെ ജീവന് ഒരു വിലയും കല്പിച്ചിരുന്നില്ല.

നിസ്സാരക്കുറ്റങ്ങൾക്കുപോലുംപ്രായഭേദമെന്യേ ശിക്ഷ നൽകിയിരുന്നു.  സ്ത്രീകളെയും പെൺകുട്ടികളെയും ലൈംഗികമായി ഉപയോഗിച്ചിരുന്നു. പെൺകുട്ടികൾക്ക് പതിമൂന്നു വയസ്സ് തികയുമ്പോൾ ഉടമകൾ  അവരുമായി ഇണചേർന്നിരുന്നു. പെൺകുട്ടികളുടെ സമ്മതമൊന്നും ചോദിക്കേണ്ട കാര്യമില്ലായിരുന്നു. അങ്ങനെ അവിവാഹിതരായ അമ്മമാരെ സായിപ്പ് സൃഷ്ടിച്ചിരുന്നു. ഒരു പക്ഷെ ആ സ്വാധീനമായിരിക്കാം കറുത്തവർഗ്ഗക്കാരായ പെൺകുട്ടികൾ അവിവാഹിതരായ അമ്മമാർ ആകുന്നതിൽ തെറ്റ് കാണാതിരുന്നത്.

കറുത്തവർഗ്ഗക്കാർ അവിവാഹിതരായ അമ്മമാർ ആകുന്നതിനെ പരിഹസിച്ചുകൊണ്ട്  മലയാളികളിൽ പലരും സംസാരിക്കുന്നത് കേൾക്കാം. അടിമത്വത്തിൽ നിന്നും മോചനം കിട്ടിയിട്ട് നൂറ്റിയമ്പത്തേഴ് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും അവരുടെ അവസ്ഥ പൂർണ്ണമായി പുരോഗമിച്ചിട്ടില്ല. അവരുടെ  മുതുമുത്തശ്ശിമാരിൽ നിർബന്ധമായി സായിപ്പ് അടിച്ചേൽപ്പിച്ച  പാരമ്പര്യം അവരെ സ്വാധീനിക്കുകയായിരിക്കാം. അധികമൊന്നും വസ്ത്രം ധരിപ്പിക്കാത്ത ആൺ അടിമകളുടെ കരിങ്കല്ലുപോലെ ഉറച്ച ശരീരവും അവരുടെ പുരുഷത്വത്തിന്റെ വിജൃംഭണവും കണ്ട് പിമ്പിരികൊണ്ട മദാമ്മമാർ അവരെ അകത്തേക്ക് ക്ഷണിച്ചിരുന്നു. പക്ഷെ പിടിക്കപ്പെട്ടപ്പോൾ  വെളുമ്പിയുടെ കെട്ടിയോൻ അവന്റെ വൃഷണം ഉടച്ചുകളഞ്ഞു. അടിമപ്പെണ്ണിനെ യജമാനന് ഉപയോഗിക്കാം അടിമപുരുഷനെ യജമാനത്തിക്ക് ഉപയോഗിച്ചുകൂടാ. അത് തന്നെ അടിമത്വം.

കറുത്തവർഗക്കാരുടെ ജീവന് വിലയില്ലെന്നും അവർ കുഴപ്പക്കാരാണെന്നും മലയാളികൾ വിശ്വസിക്കുന്നത് അവർ ഈ നാട്ടിൽ വന്നത് അടിമകളായിട്ടല്ലെന്നുള്ളതുകൊണ്ടാണ്. "താരണിമണിമഞ്ചം നീ വിരിച്ചീടുകിൽ പോരാതിരിക്കുമോ കണ്ണൻ" എന്ന് കവി പാടിയപോലെ ഭാര്യമാർ എല്ലാം ഒരുക്കി വച്ച് ഈ നാട്ടിലേക്ക് വിളിച്ചപ്പോൾ കടന്നുവന്നവർക്ക് മറ്റുള്ളവരുടെ പ്രയാസങ്ങളെക്കുറിച്ച് എന്തറിയാം.

അടിമത്വത്തിൽ നിന്നും മോചനം കിട്ടിയിട്ടും കറുത്തവർഗ്ഗക്കാരുടെ ജീവന് ഇന്നും വിലയില്ലാത്തപോലെയാണ് മറ്റു ശ്രെഷ്ഠവംശക്കാർ   കരുതുന്നത്. കറുത്തവർഗ്ഗക്കാരുടെ ജീവിതവും അവരുടെ സംഭാവനകളും അമേരിക്കൻ ചരിത്രത്തിന്റെ ഒരു ഭാഗമാകേണ്ടതാണ്. അത് ഒരു പക്ഷെ അവഗണിക്കപ്പെട്ടുപോകയോ, വിസ്മരിക്കപ്പെട്ടുപോകയോ, അതോ മറച്ചു പിടിക്കുകയോ ചെയ്യുമെന്ന ഭയത്തിൽ  ചരിത്രകാരനും എഴുത്തുകാരനുമായ കാർട്ടർ ജി വൂഡ്‌സൺ 1926 ൽ ബ്ലേക്ക് ഹിസ്റ്ററി വീക്ക് (Black History Week) ആചരിക്കാൻ തീരുമാനിക്കുകയും ആ വാരത്തിൽ കറുത്തവർഗ്ഗക്കാരുടെ നേട്ടങ്ങളും, ചരിത്രവും മറ്റും പ്രതിഫലിക്കപ്പെടണമെന്നും നിർദേശിച്ചു. അമേരിക്കയുടെ അടിമ വിമോചന പോരാളി, ഗ്രന്ധകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച ഫ്രെഡറിക് ഡഗ്ലസിന്റെയും, അമേരിക്കയിലെ മിശിഹാ എന്ന് വിശേഷിപ്പിക്കുന്ന, അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റായിരുന്ന എബ്രാഹം ലിങ്കൺന്റെയും ജന്മമാസമായ ഫെബ്രുവരിയിലാണ് ഇത് കൊണ്ടാടിയിരുന്നത്.  1969 ൽ ഈ ആഘോഷം ഒരു മാസകാലമാക്കി മാറ്റി.അമ്പത് വർഷങ്ങൾക്ക് ശേഷം 1976 ൽ പ്രസിഡണ്ട് ജറാൾഡ് ഫോഡ്  ഫെബ്രുവരി മാസത്തെ കറുത്തവർഗ്ഗക്കാരുടെ മാസമായി അംഗീകരിച്ചു. 

ആഫ്രിക്കൻ അമേരിക്കൻസിന്റെ ചരിത്രം അമേരിക്കയുടെ കൂടെ ചരിത്രമാണ്. ഇത്തരം ഓർമ്മദിവസങ്ങളിൽ  ആ  സമൂഹത്തിന്റെ മുഴുവൻ നേട്ടങ്ങളും, സംഭാവനകളും ചർച്ചചെയ്യുന്നതിലൂടെ പുതിയ തലമുറ അവബോധമുള്ളവരായിരിക്കും. ഓരോ സമൂഹത്തിനോടും മറ്റുള്ളവർ കാണിക്കുന്ന വിവേചനങ്ങളും, പക്ഷപാതങ്ങളും അറിവുകുറവുകൊണ്ടാണെന്നു  മനസ്സിലാക്കാം. ആഫ്രിക്കൻ അമേരിക്കൻ ചരിത്രം ആഘോഷിക്കുന്ന അവസരത്തിൽ ഇ-മലയാളിയും പങ്കുചേരുന്നുവെന്നത് സന്തോഷകരമാണ്.

ആഫ്രിക്കയുടെ പടിഞ്ഞാറേ തീരത്ത് നിന്നും പിടിച്ചുകൊണ്ടുവന്നു അടിമകളാക്കി സ്ത്രീകളെ മാനംഭംഗപ്പെടുത്തിയും, പണി ചെയ്യിച്ചും, പുരുഷന്മാരെ നിർദ്ദയമായി പണിചെയ്യിപ്പിച്ചും ധനികരായവർ ഈ അടിമകൾക്ക് ഒരു സംസ്കാരം നൽകിയില്ല. അവരെയെല്ലാം കൃസ്തുമതത്തിൽ ചേർത്തുവെന്നത് തന്നെ ഈ ഉടമകൾ ചെയ്ത ഒരു സത്കർമ്മം.  മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാവും ഒരു സൗരഭ്യം എന്ന പോലെ ഇവരും കാലാന്തരത്തിൽ അവരുടെ ബുദ്ധിഉപയോഗിച്ച് ജീവിതം രൂപപ്പെടുത്തി. അവരിൽ വളരെ ബുദ്ധിമാന്മാരും, ബുദ്ധിമതികളുമുണ്ടായിരുന്നു. ഒരു അടിമവംശം എന്ന പരിഹാസത്തിനു അവർ അർഹരാകേണ്ടവരല്ല. അവർ വിട്ടുപോന്ന ഭൂമിക്ക് അവരുടേതായ ചരിത്രവും, സംസ്കാരവുമുണ്ടായിരുന്നു. ഇപ്പോൾ പുരോഗമനം വളർന്നതുകൊണ്ട്   അതെല്ലാം എല്ലാവര്ക്കും സുപരിചിതമാണ്. . ചില ആഫ്രിക്കൻ പഴമൊഴികൾ സമാഹരിച്ച് പരിഭാഷപ്പെടുത്തിയത് താഴെ കൊടുക്കുന്നു. 

വളരെ മനോഹരമായി നിർമ്മിച്ച ഒരു ശവപ്പെട്ടി കണ്ടിട്ടു ആരും മരിക്കാൻ ആഗ്രഹിക്കാറില്ല. 

ഭാഗ്യം തേടി ഓടുന്നവർ സമാധാനത്തിൽ നിന്നും അകലുന്നു, 

വയസ്സാകുമ്പോൾ നിങ്ങൾ എവിടെ ഇരിക്കുന്നുവെന്നത് യൗവ്വനത്തിൽ നിങ്ങൾ  എവിടെ നിന്നുവെന്നതിനെ ആശ്രയിക്കുന്നു. 

ചുറ്റിക ആണ് നിങ്ങളുടെ ആയുധമെങ്കിൽ നിങ്ങൾ കാണുന്ന പ്രശ്നങ്ങൾ എല്ലാം ആണിയായിരിക്കും. 

ഒന്നുകിൽ ഒരു പർവതം ആകുക അല്ലെങ്കിൽ അതിൽ ചാരി നിൽക്കയെങ്കിലും  ചെയ്യുക. 

ഓടിപ്പോകുന്ന ഒരുത്തനെ പിന്തുടരരുത്. 

വിവേകം ഒരു രാത്രികൊണ്ട് ഉണ്ടാകുന്നില്ല
ശുഭം

Facebook Comments

Comments

 1. Sumithra Divakaran

  2021-02-27 10:49:51

  Five Black athletes were targeted by the FBI for being Black. In the recent history of the United States, it didn't take much for a Black athlete to get noticed by the FBI. Athletes like Muhammad Ali, Tommie Smith, and John Carlos had FBI files for standing against racism when segregation and subjugation were the norm. It turns out a Black athlete didn't actually have to do much to be considered a potential threat back then. All he had to do was be successful. Here are the stories of five Black athletes who were targeted by the FBI — some without ever knowing it.

 2. JACOB

  2021-02-26 22:11:46

  Please think of ways to help black people. Talking about the past will not help. Obama brought up slavery and erased hundred years of racial reconciliation. To be economically successful in America, a person needs education, skill and motivation. Help children to stay in school. If possible, mentor them. Educate parents and children about the value of education. Teach them to respect authority. Endlessly talking about slavery that happened in the past will not help them. It is the future that is important. Blacks are only people who do not see the opportunities that are in front of them. One reason, they are taught to be suspicious of people of other races. This second class citizenships will continue indefinitely. Unfortunately, this author does not come up with any solutions.

 3. Vimala P.

  2021-02-25 18:20:52

  We cannot ignore or pretend that we don't see it. We owe a lot to African Americans. We are here and we continue to be here because of African Americans. [AA]. Black Americans' net worth is one-seventh of whites. We Indians are far better than them economically. From paying for college to applying for a credit card to securing a job with a high salary, Black Americans face many financial hurdles to building wealth. The result? Their net worth lags that of white Americans. The median net worth of Black families is $142,330 — or just one-seventh of the $980,550 in wealth accumulated by white Americans, according to a new study from LendingTree that draws on data from the Bureau of Labor Statistics, the 2020 Economic Policy Institute report, and various Federal Reserve reports. The difference can have long-lasting impacts. “You can’t ignore the continued racial disparities that affect almost every aspect of wealth creation,” said Vicki Bogan, an associate professor at Cornell University.

 4. JACOB

  2021-02-25 17:17:40

  It has been my observation that most Indians like to work for a white male manager, not a black or another Indian. In personal life, most Indians are conservatives, but liberal in their public utterances. I have not heard of any affluent Malayali who wants to live in a black neighborhood. A lot of hypocrisy.

 5. Sudhir Panikkaveetil

  2021-02-25 14:43:41

  അഭിപ്രായങ്ങൾ എഴുതി പ്രോത്സാഹിപ്പിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ വിനീതമായ പ്രണാമം. പ്രതികരണങ്ങൾ എഴുത്തുകാർക്കുള്ള പ്രചോദനമാണ്. ഇ-മലയാളിക്കും നന്ദി.

 6. Young Black men and teens are killed by guns 20 times more than their white counterparts, CDC data shows. Young Black men and teens made up more than a third of firearm homicide victims in the USA in 2019, one of several disparities revealed in a review of gun mortality data released Tuesday by the Centers for Disease Control and Prevention. The analysis, titled "A Public Health Crisis in the Making," found that although Black men and boys ages 15 to 34 make up just 2% of the nation's population, they were among 37% of gun homicides that year. That's 20 times higher than white males of the same age group. Of all reported firearm homicides in 2019, more than half of victims were Black men, according to the study spearheaded by the Educational Fund to Stop Gun Violence and the Coalition to Stop Gun Violence. Sixty-three percent of male victims were Black. The contrast is even more stark when the rates were compared with white people: Across all ages, Black men were nearly 14 times more likely to die in a firearm homicide than white men, and eight times more likely to die in a firearm homicide than the general population, including women. Black women and girls are also at higher risk. Black females had the highest risk of being killed by a firearm than females of any other race or ethnicity, and they were four times more likely to be victims than white females. "Gun violence has for the longest time been a public health crisis in the Black community," said epidemiologist Ed Clark of Florida A&M University’s Institute of Public Health. After Black males and females, American Indian and Alaska Natives were the next highest-risk group, according to the analysis, followed by Latino and Hispanic people.

 7. ഒരു വിജ്ഞാനിയുമായി വാദ പ്രതികരണം നടത്തിയാൽ കൂടുതൽ വിജ്ഞാനം ലഭിക്കും. ഒരു വിഡ്ഢിയുമായി വാദിച്ചാൽ, നിങ്ങളും ഒരു വിഡ്ഢി എന്ന് വിഡ്ഢിക്കു തോന്നും. ആനയെ കണ്ടാൽ പട്ടി കുരക്കും. ഒരു ആനയും പട്ടിയെ നോക്കി തിരികെ കുരക്കാറുണ്ടോ!- ചാണക്യൻ

 8. വിദ്യാധരൻ

  2021-02-25 03:56:11

  എ .ഡി . 16 -)൦ ശതകത്തിൽ പൊന്നാനിയിൽ ജീവിച്ചിരുന്ന അറബിഭാഷാ പണ്ഡിതൻ ശൈക്ക് സൈനുദ്ദീന്റെ 'തുഹ്‌ ഫത്തൽ മുജാഹിദീൻ " ആണ് ഒരു കേരളീയനെഴുതിയ ആദ്യത്തെ കേരളചരിത്രം (കേരളചരിത്രം -എ ശ്രീധരമേനോൻ ) എന്ന് പറഞ്ഞാൽ ഇന്നത്തെ പല ഹിന്ദുക്കളും ക്രിസ്ത്യാനികളും നെറ്റി ചുളിക്കും കാരണം ഒന്നാമത്തേത് അറിവില്ലായ്‌മകൊണ്ട് മറ്റൊന്ന് ജാതിവർണ്ണവർഗ്ഗ വിവേചനം . കേരളോല്പത്തി കഥകളെ ആസ്പദമാക്കി പരമ്പരാഗതമായ വിശ്വാസങ്ങൾക്കനുരോധമായി കേരളത്തിന്റെ പൂർവ്വ ചരിത്രം വിവരിച്ച മലബാർ മാന്വൽ കർത്താവായ ലോഗൻപോലും ബ്രാഹ്മണർക്ക് ഈ രാജ്യത്തിന്റമേൽ അധികാരവും സ്വാധീനശക്തിയും സുരക്ഷിതമാക്കുക എന്ന ദൃഡലക്ഷ്യത്തോടുകൂടി എഴുതിപിടിപ്പിച്ച കെട്ടുകഥകളുടെ ഒരബദ്ധ പഞ്ചാംഗമാണ് കേരളോല്പത്തി എന്ന് പ്രസ്താവിക്കുന്നുണ്ട്. ഒരു വർഗ്ഗത്തിന്റെമേൽ ആധിപത്യം സ്ഥാപിക്കാനും അവരെ അടിച്ചമർത്തി വാഴാനും എല്ല സമൂഹത്തിലും ഇതുപോലെ ശ്രമങ്ങൾ നടത്തിയിട്ടുണ്ട് നടത്തുന്നുമുണ്ട്. അമേരിക്കയിലെ അടിമത്ത്വ വിമോചനത്തിന് വേണ്ടിയുള്ള സമരം ഒരു തുടർ കഥയാണ് . അമേരിക്കയിൽ ഏകദേശം 35 % വെളുത്തവർഗ്ഗക്കാർ, കേരളത്തിലെ ബ്രാഹ്മണരെപ്പോലെ ഉന്നത ജാതി ചിന്ത നിലനിറുത്തുകയും അതിനെ പ്രമാണിക്കരിക്കാൻ കള്ളക്കഥകളും വോട്ടമർത്തലുകളും, ക്രൂരമായ കൊലപാതകങ്ങളും നടത്തി കറുത്തവർഗ്ഗക്കാരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കാറുണ്ട് . പക്ഷെ ഭക്തരും ഈശ്വരന്റ വലത്തുഭാഗത്ത് ഇരിക്കുന്ന ബ്രാഹ്മണരും യേശുവിനോടൊപ്പം ക്രൂശിക്കപ്പെടാൻ തയാറായി നടക്കുന്നവരോടും കുമാരനാശാൻ ചോദിച്ച ചോദ്യമാണ് ചോദിക്കുന്നത് . "അന്തണനെ ചമച്ചുള്ളൊരു കയ്യല്ലോ , ഹന്ത നിർമ്മിച്ച് ചെറുമനെയും " ? ഇങ്ങനെ ചോദിക്കുമ്പോൾ അവരുടെ മറുപടി ' അടിമത്വം എല്ലാ മതവും അനുവദിച്ചിട്ടുള്ളതാണെന്നാണ് " "എത്ര പെരുമാക്കൾ ശങ്കരാചാര്യന്മാ- രെത്രയോ തുഞ്ചന്മാർ കുഞ്ചന്മാരും ക്രൂരയാം ജാതിയാൽ നൂനമലസിപ്പോയ് കേരളമാതാവേ, നിൻവയറ്റിൽ. തേച്ചുമിനുക്കിയാൽ കാന്തിയും മൂല്യവും വാച്ചിടും കല്ലുകൾ ഭാരതാംബേ. താണുകിടക്കുന്നു നിൻ കുക്ഷിയിൽ ചാണ കാണാതെയാറേഴു കോടിയിന്നും." (ദുരവസ്ഥ -ആശാൻ ) തേച്ചു മിനുക്കിയാൽ കാന്തിയും മൂല്യവുമുള്ള കറുത്ത മുത്തുകളെ കണ്ടെത്താൻ കഴിയും . പക്ഷെ അവസരം കൊടുക്കില്ല. കാരണം ഇവിടെ ഇനി ഒരു ശങ്കരാചാര്യരോ, തുഞ്ചനോ കുഞ്ചനോ ഉണ്ടാകാൻ പാടില്ല .ജാതിവർഗ്ഗവർണ്ണ വിവേചനത്തിൽ ക്രൂരതകൊണ്ട് അത്തരം ചിന്തകളുടെ നാമ്പ് മുളയിലേ നുള്ളുകയാണ്. സാഹിത്യം സാമൂഹ്യ പ്രതിബദ്ധമാകാണെങ്കിൽ ജാതി പിശാചിന്റെയോ അവരുടെ പ്രതിനിധികളെയോ നാറുന്ന കമന്റുകൾ അവഗണിച്ചു ധീരതയോടെ സത്യത്തിന് വേണ്ടി സ്വതന്ത്രമായി എഴുതാൻ എഴുത്തുകാർ തയ്യാറുവുമ്പോൾ മാത്രമാണ് . ലേഖകന് അഭിനന്ദനങ്ങൾ . -വിദ്യാധരൻ

 9. Black Lives Matter

  2021-02-24 21:51:57

  In the first 6 weeks of this year, more than 400 shootings in Chicago alone, which caused the death of about 70 people. Most of the victims as well as shooters are black Americans.

 10. 1-വീണ്ടും പോലീസിൻറ്റെ മുട്ടും നേവിക്കാരൻറ്റെ നെക്കും -SAN FRANCISCO (AP) — A Navy veteran who was going through an episode of paranoia died after a Northern California police officer knelt on his neck for several minutes, his family said Tuesday. 2-*ട്രംപ് ടവറിൽ നിന്നും അനേകം ബിസിനസ്സുകൾ ഒഴിഞ്ഞു പോകുന്നു. കസ്റ്റമേർസ് ഇവയെ ബോയ്‌കോട്ട് ചെയ്യുന്നു. ട്രമ്പിൻറ്റെ പേര് കണ്ട് ആൾക്കാർ അറക്കുന്നു. അതിനാൽ പേര് മാറ്റിയില്ലെങ്കിൽ വില കുത്തനെ ഇടിയുന്നു എന്ന് സാമ്പത്തിക വിദക്തർ. ഇന്ത്യയിൽ പണിയുവാൻ പ്ലാൻ ഇട്ട കോണ്ടമിനിയം പ്ലാൻ ഉപേക്ഷിച്ചു. വാങ്ങാൻ ആളിനെ കിട്ടിയില്ല എന്നതാണ് കാരണം. മോദി ട്രംപ് ബായി ബായി ഇപ്പോൾ ബൈ ബൈ. -Investors say Trump properties are worthless until his name is removed. 3-ഓർക്കുന്നുവോ ' നമ്മൾ തുടരെ തുടരെ ജയിക്കും; ജയം കണ്ടു നിങ്ങൾ മടുക്കും. ട്രംപ് പറഞ്ഞു. ഇതാ കർമ്മ ചക്രം കറങ്ങുവാൻ തുടങ്ങി, ഒന്നിന് പുറകെ മറ്റൊന്ന്, അനേകം കേസ്സുകൾ, കോടതികയറി തോറ്ട്രംറ്പ് മടുക്കും, രാജ്യം വിടും, കാപ്പിറ്റൽ അക്രമിച്ചവരെ ഉപേഷിച്ചതുപോലെ ട്രമ്പൻമ്മാരെ ട്രംപ് ഉപേക്ഷിക്കും. അതുകണ്ട് അരിശം മൂത്തു വായനക്കാരെ തെരുവ് പട്ടി എന്ന് വിളിക്കുന്നു അന്ധൻ ട്രമ്പൻ. New York prosecutors subpoenaed a property tax agency as part of a criminal investigation into Trump's business dealings

 11. Ivan Clement

  2021-02-24 15:42:43

  ഇമലയാളിയുടെ കമന്റ് കോളം രസകരമാണ്. ചാണക്യന്റെ കമന്റുകൾ , വിദ്യാധരൻ സാറിന്റെ കമന്റുകൾ എല്ലാം അറിവു നൽകുന്നു നമ്മെ ചിന്തിപ്പിക്കുന്നു. അതിൽ ചില കമന്റുകൾ മുൻവിധിയോടെ എഴുതുന്ന പോലെയുണ്ട്. സുധീർ എഴുതുന്നു "കറുത്തവരുടെ ജീവനും വിലയുണ്ട്. " വി ജോർജ് എഴുതുന്നു എല്ലാവരുടെ ജീവനും വിലയുണ്ട്." രണ്ടുപേരും എഴുതിയതിൽ അർഥം ഏതാണ്ട് ഒന്നുപോലെ..പിന്നെ പോലീസ്കാർ കൊല്ലപ്പെട്ട വിവരവം ജോർജ്ജ് എഴുതിയിരിക്കുന്നു.. പോലീസുകാർ തിരിച്ചും ചെയ്തിരുന്നല്ലോ. ഒരു ജനതയെ ഇവിടെ കൊണ്ടുവന്നു അടിമകളാക്കി നിരാധാരമാക്കിയ വിവരം അവർക്കായി സമർപ്പിച്ച ഈ മാസത്തിൽ ഓർക്കുന്നത്ന ല്ലത്. ചരിത്രം മുഴുവൻ സത്യമാകണമെന്നില്ല.. നമ്മൾ അന്വേഷിച്ചുകൊണ്ടിരിക്കുക.

 12. Don't DISCRIMINATE

  2021-02-24 13:36:19

  Wisdom & Happiness has many things in common. We earn them ever throughout our long journey of Life. Those who seek them as a target to reach will never find them. Wisdom & Happiness is not a reward we get at the end of the journey of Life or a point we reach. Even if you think you reached a point or received a reward of wisdom & happiness; don't stop there because it is Maya, a deceiver. Seeking wisdom & happiness is like a long journey along the banks of a winding river in the Forest. You learn from what you see & experience in the river, in the banks & in the forest. Sometimes we can be lucky to tread on a lost Diamond. Some are fortunate to be born in a particular family. You never earned it, it is accidental. So; don't develop the false pride that you are something because you are born in a particular family. We Homosapeins originated in Africa. We travelled and settled in different parts of the globe and evolved to have a different skin colour. Again; it was not anyone's choice. So; don't be proud of being white, black, brown; whatever. We all are humans, just humans.-andrew [[email protected]]

 13. Change our way from Ignorance

  2021-02-24 10:52:36

  We can't change the Behavior, Attitude or Mindset of people around us, But what we must try to learn is "Change our way to react to their behaviour". There are several malayalee men who worship trump & hate Africans. They won't change. They were born in ignorant families. They grew up in Ignorance. They will be Ignorant until their death. -Chankyan

 14. മാഷെ, അടിമത്തം എന്നേ പൊയ്‌പോയി. അതിനു ഒരുപാട് വെളുത്ത വർഗ്ഗക്കാർക്കു അവരുടെ ജീവൻ നൽകേണ്ടി വന്നു. റിപ്പബ്ലിക്കൻ പ്രസിഡന്റ എബ്രഹാം ലിങ്കൺ ഉൾപ്പെടെ യൂണിയൻ ആർമിയിൽ നിന്നുള്ള ലക്ഷങ്ങൾ , ഏതാണ്ട് 360, 000 വെളുത്ത വർഗ്ഗക്കാർ കൊല്ലപ്പെട്ടു. ആരെങ്കിലും നന്ദി പറയുന്നുണ്ടോ????കറുത്തവരുടെ മോചനത്തിന് വേണ്ടി ജീവൻ നൽകേണ്ടി വന്നു. എന്നിട്ടും ലിങ്കന്റെ പ്രതിമ വരെ തകർക്കാനും വെളുത്ത വർഗ്ഗക്കാരെ അധിക്ഷേപിക്കാനും, കറുത്തവർ ഒരു മടിയും കാണിക്കുന്നില്ല എന്നതാണ് പരമാർത്തം . കറുത്ത വർഗ്ഗക്കാർ കണ്ടോണ്ടല്ല, താങ്കൾ എവിടേക്കു ചേക്കേറിയത്. താങ്കൾ താമസിക്കുന്ന സ്ഥലവും കറുത്ത വർഗ്ഗക്കാരുടെ ഏരിയായിൽ അല്ല. എന്തൊരു ഹിപ്പോ ക്രസി മാഷേ. എന്തൊരു ഹിപ്പോക്രസി. """""കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേൻ ഉം... ഉം.... ഉം.... ഉം..""""".

 15. G. Puthenkurish

  2021-02-24 04:38:50

  "എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ എനിക്ക് അനുവാദമില്ല എന്ന് ഞാൻ മനസ്സിലാക്കുന്നത് വരെ എനിക്കറിയില്ലായിരുന്നു ഞാൻ ഒരടിമായാണെന്ന് " ഫെഡെറിക് ഡഗ്ലസിന്റെ ഈ വാക്കുകളോട് ചേർത്തു വയ്ച്ചു ചിന്തിക്കാവുന്നതാണ് " മറ്റുള്ളവർക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നവർക്ക് ആ സ്വാതന്ത്ര്യം അനുഭവിക്കാനുളള അവകാശവുമില്ല" എന്ന എബ്രഹാം ലിങ്കന്റെ വാക്കുകൾ. കറുപ്പിന് ഏഴഴക് എന്ന് വിളിച്ചു പറയുന്നവർക്ക് അവരുടെ ആവശ്യം കഴിഞ്ഞാൽ കറുപ്പിനോട് വെറുപ്പാണ് . 'ട്വൽവ് ഇയേഴ്സ് ഓഫ് സ്ലേവ്' എന്ന മൂവിയാണ് സുധീർ പണിക്കവീട്ടിലിന്റ ലേഖനം വായിച്ചപ്പോൾ ഓർമ്മയിൽ വന്നത്. അടിമത്വത്തിന്റെ ക്രൂരതകളെ വരച്ചു കാട്ടുന്ന ഈ ചിത്രം , 1807 ൽ ന്യൂയോർക്കിൽ ( ഇപ്പോൾ മിനിർവ ) സ്വാതന്ത്ര്യത്തിലേക്ക് ജനിച്ചു വീണ സോളമൻ നോർത്തപ്പിന്റ കഥയാണ്. ഒരു കൃഷിക്കാരനും, കൂലിവേലക്കാരനും , സംഗീതജ്ഞനുമായിരുന്ന സോളമനെ തട്ടിക്കൊണ്ടുപോയി ലൂസിയാനയിലെ പ്ലാന്റേഷനിൽ അടിമയായി ജോലി ചെയ്യിപ്പിക്കുന്നതും, അവിടെ നിന്നും രക്ഷപ്പെടുന്നതുമായ കഥയാണ് . അടിമകളോട് കാണിക്കുന്ന ക്രൂരതയുട കരാളമുഖങ്ങൾ നമ്മെ വേദനിപ്പിക്കുകയും അതെ സമയം നാം ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചു ചിന്തിപ്പിക്കുകയും ചെയ്യും, കറുത്തവർ ക്രിമിനൽസാണ്, തിമ്മന്മാരാണ്, കുടുംബമോ കുടുംബ ബന്ധങ്ങളോ അവർക്കില്ല, എല്ലാ കറുമ്പരും കള്ളന്മാരാണ് എന്നൊക്കെയുള്ള പല വിശേഷിച്ച പേരുകളാണ് അവർക്കുള്ളത്. ശരിയാണ് സുധീർ രേഖപ്പെടുത്തിയതുപോലെ എന്ന് ജനിച്ചു , ആർക്ക് ജനിച്ചു എന്നൊക്കയുള്ള ചോദ്യങ്ങൾക്ക് പോലും അടിമകൾക്ക് അര്ഹതയില്ലായിരുന്നു . ഫെഡറിക്ക് ഡഗ്ലസ് പറഞ്ഞതുപോലെ അതറിയാൻ അവകാശമില്ല എന്ന് മനസ്സിലായപ്പോളാണ് പലർക്കും അവർ അടിമയാണെന്ന് മനസ്സിലായത് . നാനൂറു വർഷത്തെ അടിച്ചമർത്തലുകൾ അവരുടെ മനസാക്ഷിയുടെമേലായിരുന്നു. അതിൽ നിന്നുള്ള മോചനത്തിനായി ഒരു വിഭാഗം ഭഗീരഥ പ്രയന്തം നടത്തുമ്പോ മറ്റൊരു കൂട്ടർ നാനൂറു വര്ഷങ്ങളായി അവരുടെ മനസ്സാക്ഷിയുടെ മേൽ അടിച്ചേൽപ്പിച്ച ക്ഷതങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെ ഇന്നും സമൂഹത്തിൽ കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ടു കഴിയുന്നു. ആരോ വച്ച് നീട്ടിയ സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ട്, കറുത്ത വർഗ്ഗക്കാരെന്റെ നേരെ കാർക്കിച്ചു തുപ്പുന്ന നമ്മൾക്ക് എന്തോ കുഴുപ്പമുണ്ട്. ഒരു കറുത്ത മനുഷ്യനെ ട്രക്കിന്റെ പിന്നിൽ കയറുകെട്ടി വലിച്ചുകൊണ്ടുപോയി കൊന്ന ജാസ്പറും , വെളുത്ത പോലീസുകാരന്റെ മുട്ടിനടിയിൽ കിടന്ന് അല്പം ശ്വാസത്തിന് വേണ്ടി യാചിക്കുന്ന ജോർജ്ജ് ഫ്ലോയിഡ്മൊന്നും ആയിരത്തി എണ്ണൂറുകളിലെ അടിമകൾ അല്ല . ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ വർണ്ണ വെറിയുടെ പേരിൽ ചവുട്ടി മെതിക്കപ്പെടുന്ന സഹജീവികളാണ്. 'ഇഫ് യു സീ സം തിങ് സെ സംതിങ്' എന്ന് പറയുന്നതുപോലെ , ഈ ബ്‌ളാക്ക് ഹിസ്റ്ററി മാസത്തിൽ ഇത്തരം ഒരു ലേഖനംകൊണ്ട് മലയാളി വായനക്കാരിൽ 'ഒരു ജാതിയോട് കാണിക്കുന്ന അനീതി എല്ലാ ജാതിയോടും കാണിക്കുന്ന അനീതിയാണെന്ന്' ഓർമ്മിപ്പിക്കുന്ന സുധീർ പണിക്കവീട്ടിലിന് അഭിനന്ദനം.

 16. V. George

  2021-02-24 03:34:36

  DO YOU HAVE ANY IDEA ABOUT THE NUMBER OF POLICE OFFICERS GETTING KILLED BRUTALLY AND SAVAGELY IN THE UNITED STATES YEAR AFTER YEAR. UNSCRUPULOUS POLITICIANS AND SOME NATUARILIZED CITIZENS ARE OF THE OPINION THAT THE BRAVE MEN AND WOMAN WEARING BLUE DESERVE IT BECAUSE SOME WHITE MEN TREATED CERTAIN PEOPLE BAD AROUND 200-300 YEARS AGO. REMEMBER- ALL LIVES MATTER.

 17. ജനിച്ചു വീണ മണ്ണിൽ പൂമ്പാറ്റകളെപോലെ ഓടി നടന്ന കുട്ടികൾ, തീപോലെയുള്ള വെയിലിൽ അധ്വാനിക്കുന്ന കറുത്ത ദൈവങ്ങൾ. പട്ടിണിയിലും ദാരിദ്ര്യത്തിലും, നീണ്ട വേനലിലും സ്വർഗം കണ്ടെത്തി ദിവസേന സായൂജ്യം ആസ്വദിച്ച ഒരു ജനതയെ ആണ് വെളുത്ത വർണ്ണ മേധാവികൾ ആയ കിരാതന്മ്മാർ അടിമകൾ ആയി പിടിച്ചു കൊണ്ടുവന്നത്. യുദൻറ്റെയും, റോമൻറ്റെയും ക്രിസ്തിയാനിയുടെയും മുസ്ലീമിൻറ്റെയും വേദ ഇതിഹാസങ്ങളിൽ നിന്നും ജനിച്ച അമ്പല മതത്തിൻറ്റെയും കിതാബുകളിൽ അടിമത്തം കിരാതമോ ക്രൂരതയോ അല്ല. എന്നാൽ അവക്ക് ഉപരിയായ മാനുഷിക സഹാനുഭൂതിയുടെ കാഴ്ചപ്പാടിൽ അടിമത്തം ക്രൂരതയും ഹിംസയും ആണ്. ഇന്നും ഇ ക്രൂരതക്ക് കൂട്ട് നിൽക്കാൻ കൂതറ മലയാളികൾ പോലും ഉണ്ട് എന്നത് എത്രയോ ഹീനത. ഇന്ന് അമേരിക്കയിൽ നടക്കുന്ന ക്രൂരത കണ്ടു മനസ്സിലാക്കി പ്രതികരിച്ച ശ്രീ. സുധീർ! താങ്കൾ നല്ലൊരു മാനുഷസ്നേഹി. താങ്കൾക്ക് നന്ദി. ഭൂലോക ജനതയെ മൊത്തം നോക്കിയാൽ ഏറ്റവും കൂടുതൽ വിവേചന പുച്ഛം പുലർത്തുന്ന ജനതയാണ് ഇന്ത്യൻസും മലയാളികളും. അമേരിക്കയിൽ വന്നതോടെ പെട്ടെന്ന് സായിപ്പായി മാറിയ ഇ അൽപ്പൻമ്മാർ ആണ് കറുത്തവരോട് വെളുമ്പരേക്കാൾ കൂടുതൽ വിവേചനം കാണിക്കുന്നത്. ഏതോ വിഡ്ഢി പാതിരി തലയിൽ കുത്തിവെച്ച വർണ്ണ വിവേചനവുമായി കറുത്തവരെ വെറുക്കുന്ന കഴുതകൾ ആയി പരിണമിച്ചു മത വിശ്വാസി മലയാളികളും. -andrew

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

വിഷുക്കണി (മിനി ഗോപിനാഥ്)

ജയ് വിളിക്കാം, ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

മഹാമാരിയിലും കൊന്ന പൂക്കുന്നു; വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

View More