-->

FILM NEWS

തലശ്ശേരി: മേളയുടെ രണ്ടാം ദിനത്തില്‍ ചുരുളിയുള്‍പ്പടെ 23 ചിത്രങ്ങള്‍

Published

on

തലശേരി: 25ാമത്‌ രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിലെ രണ്ടാം ദിനത്തില്‍ ചലച്ചിത്ര പ്രേമികള്‍ ആകാംഷാപൂര്‍വ്വം കാത്തിരുന്ന ചുരുളി ഉള്‍പ്പടെ 23 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്‌. ലിജോ ജോസ്‌ പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ചുരുളി തിരുവന്തപുരത്തും കൊച്ചിയിലും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

മേളയുടെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ചിത്രം ഉച്ചയ്‌ക്ക് 2.45 ന്‌ ലിബര്‍ട്ടി ലിറ്റില്‍ പാരഡൈസിലാണ്‌ പ്രദര്‍ശിപ്പിക്കുക.
മോഹിത്‌ പ്രിയദര്‍ശി സംവിധാനം ചെയ്‌ത ഹിന്ദി ചിത്രം കൊസയും മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. അസര്‍ബൈജാനിയന്‍ ചിത്രം ബിലേസുവര്‍, വിയറ്റ്‌നാമീസ്‌ ചിത്രം റോം, ബ്രസീലിയന്‍ ചിത്രം മെമ്മറി ഹൗസ്‌, മെക്‌സിക്കന്‍ ചിത്രം ബേര്‍ഡ്‌ വാച്ചിങ്‌ തുടങ്ങിയവയാണ്‌ രണ്ടാം ദിനത്തിലെ മത്സര ചിത്രങ്ങള്‍. ഡോണ്‍ പാലത്തറ സംവിധാനം ചെയ്‌ത മലയാള ചിത്രം 1956, മധ്യതിരുവിതാംകൂര്‍, ഗിരീഷ്‌ കാസറവള്ളിയുടെ ഇല്ലിലാരെ അല്ലിഗ ഹോഗല്ലാരെ എന്നീ ചിത്രങ്ങളും കലൈഡോസ്‌കോപ്പ്‌ വിഭാഗത്തില്‍ ഇന്ന്‌ പ്രദര്‍ശനത്തിനെത്തുന്നുണ്ട്‌.

ലോക സിനിമാ വിഭാഗത്തില്‍ നോ വെയര്‍ സ്‌പെഷ്യല്‍, ഓസ്‌ട്രേലിയന്‍ ചിത്രം ഹൈ ഗ്രൗണ്ട്‌, സാറ്റര്‍ഡേ ഫിക്ഷന്‍, ദക്ഷിണ കൊറിയന്‍ ചിത്രം ദി വുമണ്‍ ഹൂ റാന്‍ തുടങ്ങിയ ഏഴു ചിത്രങ്ങളും ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ അരുണ്‍ കാര്‍ത്തിക്ക്‌ സംവിധാനം ചെയ്‌ത നാസിറും പ്രദര്‍ശിപ്പിക്കും. മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്‌ത സീ യൂ സൂണ്‍, വിപിന്‍ ആറ്റ്‌ലിയുടെ മ്യൂസിക്കല്‍ ചെയര്‍, കെ പി കുമാരന്റെ ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്നീ ചിത്രങ്ങള്‍ മലയാള സിനിമ വിഭാഗത്തില്‍ ഇന്ന്‌ പ്രദര്‍ശിപ്പിക്കും.
മാജിക്കല്‍ റിയലിസത്തിലൂടെ ഋതുക്കള്‍ ചിത്രീകരിക്കുന്ന കിം കി ഡുക്കിന്റെ സ്‌പ്രിങ്‌, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്‍ഡ്‌ സ്‌പ്രിങ്‌, ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവിന്‌ ആദരം അര്‍പ്പിക്കുന്ന അഗ്രഹാരത്തില്‍ കഴുതൈ,
സംവിധായകനും എഴുത്തുകാരനുമായ സൗമിത്ര ചാറ്റര്‍ജിക്ക്‌ ആദരമായി ചാരുലത എന്നിവയും ഇന്ന്‌ പ്രദര്‍ശിപ്പിക്കും. സത്യജിത്‌ റേ സംവിധാനം ചെയ്‌ത ഈ ചിത്രം ലിബര്‍ട്ടി സ്യൂട്ടില്‍ വൈകിട്ട്‌ ഏഴിനാണ്‌ പ്രദര്‍ശിപ്പിക്കുക.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഞാന്‍ നിസ്സഹായനാണ്'; ഫെയ്സ്ബുക്കിലൂടെ ഓക്‌സിജനുവേണ്ടി യാചിച്ച നടന്‍ കോവിഡ് മരണത്തിന് കീഴടങ്ങി

ഇപ്പോള്‍ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്.. ;കൊവിഡ് അനുഭവം പങ്കുവച്ച്‌ സംവിധായകന്‍ ആര്‍എസ് വിമല്‍

കൊവിഡ് കിച്ചണ്‍ വീണ്ടും തുടങ്ങുന്നു; ബാദുഷ

പ്രേം പ്രകാശ്‌ നിര്‍മ്മിച്ച ഒരൊറ്റ സിനിമയില്‍ പോലും വേഷം ലഭിച്ചില്ല; ആ കാര്യമോര്‍ത്ത് ഇന്നും സങ്കടപ്പെടാറുണ്ടെന്ന് അശോകന്‍

നാണം കെടുത്താതെ ഷേവെങ്കിലും ചെയ്യൂ സർ; മോദിയോട് രാം ഗോപാൽ വർമ്മ

കൊവി‍ഡ് ഒരു സാധാരണക്കാരനല്ല, മോൾക്ക് വന്നത് സാദാ പനി പോലെ; മുന്നറിയിപ്പുമായി സാജൻ സൂര്യ

എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറഞ്ഞു: മഞ്ജു വാര്യർ

കോവിഡ് പ്രതിരോധത്തിന് 2 കോടി നല്‍കി അനുഷ്‌കയും കോലിയും, 7 കോടി ലക്ഷ്യം

25000 സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍

സംഗീത സംവിധായകന്‍ വന്‍രാജ് ഭാട്ടിയ അന്തരിച്ചു

തെലുങ്ക് പിന്നണി ഗായകന്‍ ജി ആനന്ദ് കൊവിഡ് ബാധിച്ച്‌ മരിച്ചു

എല്ലാവര്‍ക്കും എന്റെ മനസ് നിറഞ്ഞ നന്ദി; തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ആദ്യ പ്രതികരണവുമായി ധര്‍മജന്‍

നടി ആന്‍ഡ്രിയക്ക് കോവിഡ്

ഹിന്ദി സംസാരിക്കുന്ന ജനങ്ങള്‍ എന്നെ 'സൗത്തിലെ സ്വര ഭാസ്‌കര്‍' എന്ന് വിളിക്കുന്നുവെന്ന് സിദ്ധാര്‍ത്ഥ്

'രാവണന്‍' മരിച്ചിട്ടില്ല; നമുക്ക് അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിക്കാം'

ഒവ്വൊരു പൂക്കളുമേ' ഫെയിം ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു

കങ്കണ റണ്ണൗട്ട് ആയതില്‍ സന്തോഷം, പക്ഷേ നാളെ ഇത് നമുക്ക് സംഭവിക്കാം: റിമ

നടി അഭിലാഷാ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു

ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു

തമിഴ് ഹാസ്യ താരം പാണ്ഡു അന്തരിച്ചു

മുന്‍കാല ബോളിവുഡ് നടി ശ്രീപ്രദ കൊവിഡ്​ ബാധിച്ച്‌​ മരിച്ചു

ഞങ്ങള്‍ എന്തായിരിക്കണമോ അതാണ് നിങ്ങള്‍; ഹാപ്പി ആനിവേഴ്‌സറി ഉമ്മ, പാ: ദുല്‍ഖര്‍ സല്‍മാന്‍

പിഷാരടി മാന്‍ഡ്രേക്ക് ആണ് പോലും!, ട്രോളുകള്‍ക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

എനിക്ക് ശബ്ദമുയര്‍ത്താന്‍ വേറെയും ഒരുപാട് പ്ലാറ്റ് ഫോമുകളുണ്ട്, അമേരിക്കക്കാരന്റെ സ്വഭാവം ട്വിറ്റര്‍ തെളിയിച്ചു

ജോസ് കെ മാണിയുടെ പാരാജയം ഞെട്ടിക്കുന്നത്, ലീഗ് ആഴത്തില്‍ ചിന്തിക്കണം; സന്തോഷ് പണ്ഡിറ്റ്

ബംഗാളില്‍ എന്താണ് നടക്കുന്നത്? അധികാരത്തോടൊപ്പം ഉണ്ടാകേണ്ട ഉത്തരവാദിത്വം എന്തേ?; പാര്‍വതി ചോദിക്കുന്നു

ഒരു വാടക വീടിന് വേണ്ടി ചെന്നൈയില്‍ നായയെപ്പോലെ അലഞ്ഞിട്ടുണ്ട്: വിജയ് സേതുപതി

ശരണിന്റെ വിയോഗത്തില്‍ കുറിപ്പ് പങ്കുവച്ച്‌ മനോജ് കെ ജയന്‍

കൊവിഡ് ; തമിഴ് സംവിധായകന്‍ വസന്തബാലന്‍ ആശുപത്രിയില്‍

ലോക തൊഴിലാളി ദിനത്തില്‍ മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും എതിരെയുള്ള ട്രോള്‍ : ബോബി ചെമ്മണ്ണൂര്‍ മാപ്പു പറഞ്ഞു

View More