Image

കമലാ ഹാരിസ് സാൻ ഫ്രാൻസിസ്കോയിലെ വീട് എന്തുചെയ്തു?

Published on 24 February, 2021
കമലാ ഹാരിസ് സാൻ ഫ്രാൻസിസ്കോയിലെ വീട് എന്തുചെയ്തു?

പ്രസിഡന്റ് ജോ ബൈഡന്റെ വസതിയായ വൈറ്റ് ഹൗസിന് തൊട്ടടുത്ത് ബ്ലെയർ ഹൗസിലാണ് വൈസ് പ്രസിഡന്റ് കമല ഹാരിസ് താൽക്കാലികമായി താമസിക്കുന്നത്.  യുഎസ് വൈസ് പ്രസിഡന്റിന്റെ  പരമ്പരാഗത വസതിയായ നേവൽ ഒബ്സർവേറ്ററിയിൽ നവീകരണങ്ങൾ നടക്കുകയാണ്.

ഹാരിസിന്റെ ഗോൾഡൻ സിറ്റിയിലെ അപ്പാർട്ട്മെന്റ് എന്തുചെയ്തു എന്നാണ് ആളുകൾക്ക് അറിയേണ്ടത്. 56 കാരിയായ വൈസ് പ്രസിഡന്റ് ഹാരിസ് സാൻ ഫ്രാൻസിസ്കോയിലെ വീട്ടിലാണ് ഏറെക്കാലമായി താമസിച്ചിരുന്നത്. 2004 ൽ 4,89,000 ഡോളറിന് സ്വന്തമാക്കിയ ആ വീട്ടിൽ നിന്നാണ് അവർ പടിപടിയായി ഉയർന്നത്. സാൻ ഫ്രാൻസിസ്കോ സുപ്പീരിയർ കോർട്ട് ഹൗസിൽ നിന്ന് അര മൈൽ ദൂരം നടന്നാൽ എത്തിച്ചെരാം എന്നതാണ് ഡിസ്ട്രിക്ട് അറ്റോർണി ആയിരിക്കെ തന്റെ വസതിയിൽ ഹാരിസ് കണ്ടിരുന്ന പ്ലസ്‌പോയിന്റ്.  

ഹാരിസിന്റെ പോർട്ട്‌ഫോളിയോയിൽ ഉണ്ടായിരുന്ന വസ്തുവകകളിൽ ഒന്ന് മാത്രമാണിത്.  വാഷിംഗ്ടൺ ഡിസിയിൽ മറ്റൊരു കോണ്ടോയും ലോസ് ഏഞ്ചൽസിലെ ബ്രെന്റ്വൂഡിൽ ഒരു വീടും ഹാരിസിന്റെ ഉടമസ്ഥതയിലുണ്ട്.

സാൻ ഫ്രാൻസിസ്കോയിലെ  വളരെ വിശാലമായ വീട്ടിലിരുന്നാണ് പല അഭിമുഖങ്ങളിലും ഹാരിസിനെ ആളുകൾ കണ്ടിട്ടുള്ളത്. 

1998 ൽ നിർമ്മിച്ച 1,069 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഒരു കിടപ്പുമുറി, രണ്ട് കുളിമുറി എന്നിങ്ങനെ സൗകര്യങ്ങളുള്ള വീട്ടിൽ നിന്ന് ഫ്രീവേകളിലേക്കും  ഡൗൺ‌ടൗണിലേക്കും ഹോൾ‌ ഫുഡ്‌സ് സ്റ്റോറിലേക്കും എളുപ്പത്തിൽ പ്രവേശിക്കാമെന്ന ‌സവിശേഷതയുമുണ്ട്. ഒരു ബോട്ടിക് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ സ്ഥിതിചെയ്യുന്ന ഈ അപ്പാർട്ട്മെന്റ് ഏറെ ആകർഷകമാണ്.

 പ്രധാന ലെവലിൽ ഉയരുന്ന മേൽത്തട്ടുള്ള ഒരു ഓപ്പൺ ഫ്ലോർ പ്ലാൻ ഉണ്ട്. ഒരു ഷെഫിന് സമാനമായ വഴക്കത്തോടെ  പാചകപരീക്ഷണങ്ങൾ നടത്താറുണ്ടെന്ന് കമല ഹാരിസ് പലപ്പോഴും പറയാറുള്ള ഗ്യാസ് അടുപ്പുള്ള സുസജ്ജമായ അടുക്കള ഈ  ഫ്ലോറിലാണ്. കൂടാതെ ഒരു ഓഫീസ്മുറി , ഫയർപ്ലേസ്, കുളിമുറി എന്നിവയും അടങ്ങുന്നു. 

 കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിലാണ്  പുതിയ മേൽക്കൂര, ഗാരേജ് വാതിൽ, ഇന്റർകോം സംവിധാനം എന്നിവ സ്ഥാപിച്ചത്.
16 വർഷമായി തന്റെ സുഖങ്ങൾക്കും ദുഃഖങ്ങൾക്കും സാക്ഷ്യം വഹിച്ച ആ വസതി, ഫെബ്രുവരി 17 ന് 799,000 ഡോളറിന് ഹാരിസ് വിറ്റതായാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്.

Join WhatsApp News
ഛോട്ടാ നേതാവ് 2021-02-25 15:26:59
കറുത്തവർക്കു വേണ്ടി മുതലക്കണ്ണുനീർ പൊഴിക്കുന്ന ഈ സ്ത്രീ സാൻ ഫ്രാൻസിസ്‌കോ തെരുവുകളിൽ കഴിയുന്ന ഹോംലെസ്സ്നു ഒരുഡോളറെങ്കിലും കൊടുത്തോ????????????????????????സാൻഫ്രാൻസിക്കോയിലെ വിശാലമായ മുറിയിൽ ഇരുന്നു ആധുനിക സുഖ സൗകര്യത്തോടെയാണ് ഹോംലെസ്സിന്റെ കാര്യങ്ങൾ ലോകത്തോട് പറയുന്നത്. ഹോം ലെസ്സിനോട് എന്തൊരു സ്‌നേഹം??????????????????????????
സാധാരണക്കാരൻ 2021-02-25 16:20:52
അടിപൊളി.. ഛോട്ടാ നേതാവ് അങ്ങ് കലക്കുകയാണല്ലോ. ദയവായി ഛോട്ടാ നേതാവ് ഇത്തരം ചോദ്യങ്ങൾ ചോദിക്കരുത്, കാരണം ട്രംപിനെ എതിർക്കുന്ന ആ പാവങ്ങൾക്ക് ഒന്നിനും ഉത്തരം ഉണ്ടാകില്ല. "അത്താഴം തന്നെ പൊത്തും പിടിം എന്നിട്ടല്ലേ പഴംചോറ്", വാക്കും പ്രവർത്തിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കുന്നത്? തുമ്പിയെക്കൊണ്ട് വലിയ കല്ലെടുപ്പിക്കല്ലേ ഛോട്ടാ നേതാവേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക