Image

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹിയിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Published on 24 February, 2021
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹിയിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ന്യൂഡല്‍ഹി : കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടി–പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഡല്‍ഹിയും നിര്‍ബന്ധമാക്കുന്നു. കോവിഡ് ബാധ കൂടുതലുള്ള മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ചണ്ഡിഗഡില്‍ നിന്നും എത്തുന്നവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത്.

തിങ്കളാഴ്ച ചേര്‍ന്ന ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി യോഗം ഇക്കാര്യം ചര്‍ച്ചചെയ്തു. അന്തിമ ഉത്തരവ് ഉടനുണ്ടാവും. ഉത്തരവ് ആദ്യഘട്ടത്തില്‍ ശനിയാഴ്ച മുതല്‍ മാര്‍ച്ച് 15 വരെ ഇതു നടപ്പാക്കും. യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പുള്ള സര്‍ട്ടിഫിക്കറ്റ് വേണം ഹാജരാക്കാന്‍. വിമാനത്താവളത്തിലും വിവിധ റെയില്‍വേ  സ്‌റ്റേഷനുകളിലും ഇതിനു പരിശോധനാ  കൗണ്ടറും ക്രമീകരിക്കും.

രാജ്യത്തെ 10 സംസ്ഥാനങ്ങളിലേക്കു യാത്ര ചെയ്യണമെങ്കില്‍ നിലവില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക