Image

നാല് വര്‍ഷത്തെ സ്വാശ്രയ ഫീസ് പുനഃനിര്‍ണയിക്കാം: സുപ്രീം കോടതി

Published on 25 February, 2021
നാല് വര്‍ഷത്തെ സ്വാശ്രയ ഫീസ് പുനഃനിര്‍ണയിക്കാം: സുപ്രീം കോടതി
ന്യൂഡല്‍ഹി: കഴിഞ്ഞ നാലു വര്‍ഷത്തെ സ്വാശ്രയ ഫീസ് പുനഃനിര്‍ണയിക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്. സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും വിദ്യാര്‍ഥികളും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. ഫീസ് നിര്‍ണയ സമിതിക്കാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. സമിതിയുമായി സഹകരിക്കണമെന്ന് മാനേജ്‌മെന്റുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. 2017 മുതല്‍ വിവിധ കോളേജുകളില്‍ പ്രവേശനം ലഭിച്ച 12,000 ത്തോളം വിദ്യാര്‍ഥികളെ സുപ്രീം കോടതിയുടെ വിധി ബാധിക്കും. ഫീസ് പുനഃനിര്‍ണ്ണയിക്കാന്‍ ഫീസ് നിര്‍ണ്ണയ സമിതിയോട് നിര്‍ദേശിച്ചേക്കുമെന്ന് നേരത്തെ നടന്ന വാദത്തിനിടയില്‍ കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു.

നിശ്ചിത സമയപരിധിക്കുളളില്‍ ഫീസ് പുനഃനിര്‍ണയം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു ഫീസ് പുനഃനിര്‍ണയ സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക