തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തലയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ചെന്നിത്തല പറയുന്ന അഴിമതിയെല്ലാം ശരിവെക്കുന്നതാണ് സര്‍ക്കാറിന്റെ നടപടികളെന്നും മുല്ലപ്പള്ളി പറഞ്ഞു. പൂന്തുറയില്‍ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം.
അതേസമയം, കേരളത്തിലെ വോട്ടര്‍മാര്‍ വടക്കേ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വിവാദമാക്കേണ്ട കാര്യമില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. രാഹുലിന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു. കോവിഡ് കാലത്ത് അമേത്തിയില്‍ ഏറ്റവുമധികം സഹായമെത്തിച്ചത് രാഹുലാണെന്നും വേണുഗോപാല്‍ പറഞ്ഞു.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല