-->

FILM NEWS

അജിത്തിന് സിനിമയേക്കാള്‍ താത്പര്യമുള്ള മറ്റു ചില മേഖലകള്‍ ഉണ്ടെന്ന് ശാലിനി

Published

on

സിനിമയിലൂടെയാണ് അജിത് ആരാധകരുടെ ഹൃദയത്തില്‍ ഇടംനേടിയതെങ്കിലും അജിത്തിന് സിനിമയേക്കാള്‍ താത്പര്യമുള്ള മറ്റു ചില മേഖലകള്‍ ഉണ്ടെന്ന് പറയുകയാണ് നടിയും അജിത്തിന്റെ ഭാര്യയുമായ ശാലിനി.

അജിത്തിന് സിനിമയെക്കാള്‍ താത്പര്യം ബൈക്ക്, കാര്‍ റേസ്, എന്‍ജിന്റെ സെറ്റ് ചെയ്ത് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചു മിനിയേച്ചര്‍ വിമാനങ്ങള്‍ പറത്തല്‍ എല്ലാമാണെന്നാണ് ശാലിനി പറയുന്നത്.

കാര്‍ റേസ്, ബൈക്ക് റേസെല്ലാം ഒരുപാട് റിസ്‌ക് ഉള്ളവയാണ്. എന്നാല്‍ പോലും ഞാന്‍ അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ക്ക് എതിരായി ഒന്നും പറയാറോ, പ്രവര്‍ത്തിക്കാറോ ഇല്ല.

ചെന്നെയ്ക്ക് അടുത്ത മധുരാന്തകം എന്ന സ്ഥലത്ത് ഒരു എയറോ മോഡലിംഗ് ക്ലബ് ഉണ്ട്. മിക്ക ഒഴിവുദിവസങ്ങളിലും അജിത് അവിടെപ്പോയി സമയം ചെലവഴിക്കാറുണ്ട്. അടുത്തയിടെ ചെന്നൈയിലെ ഒരു എന്‍ജിനിയറിംഗ് കോളേജില്‍ സര്‍പ്രൈസ് വിസിറ്റ് കൊടുത്ത് അവിടെയുള്ള എന്‍ ജിനിയറിംഗ് സ്റ്റുഡന്‍സിന് എയ്‌റോ നോട്ടിക്‌സമായി ബന്ധപ്പെട്ട ടിപ്‌സ് നല്‍കി അവരെ പ്രോത്സാഹിപ്പിക്കുകയുണ്ടായി, ഇതുപോലെ തന്നെ കുടുംബകാര്യങ്ങളിലും കുട്ടികളുടെ കാര്യത്തിലും തുടങ്ങി എല്ലാത്തിലും അജിത് പ്രത്യേകംതാത്പര്യം കാണിക്കാറുണ്ട്. 

മക്കള്‍ പഠിക്കുന്ന സ്‌ക്കൂളിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ അജിത് താത്പര്യം കാണിക്കാറുണ്ട്. പൊതുവേ അജിത് പൊതുപരിപാടികളും മറ്റും ചടങ്ങുകളും ഒഴിവാക്കാറാണ് പതിവ്. ഇതിനു കാരണം നമ്മളാല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവരുതെന്ന  പോളിസിയാണ്.

അജിത് തങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, മറ്റുള്ളവരുടെ കാര്യത്തിലും ഏറെ ശ്രദ്ധ കൊടുക്കുന്ന വ്യക്തിയാണ്. അജിത് ഒരു കാര്‍ റേസര്‍ ആണെങ്കില്‍ കൂടി എല്ലാ നിയമങ്ങളും അനുസരിച്ചു വളരെ കെയര്‍ഫുള്‍ ആയേ ഓടിക്കാറുള്ളൂ. എപ്പോഴും കാര്‍ ഓടിക്കുമ്ബോള്‍ അജിത് പറയും നമ്മള്‍ റോഡില്‍ വരുന്ന മറ്റുള്ള യാത്രക്കാരുടെ സുരക്ഷിതത്വംകൂടി നോക്കണമെന്ന്.

നമ്മള്‍ ചെയ്യുന്ന ഒന്നും മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമാണ്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആസിഫ് അലിയുടെ വൈറലായ പുതിയ ചിത്രങ്ങള്‍

രജിഷ വിജയന്‍ നായികയായ ഖോ ഖോയുടെ തീയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവച്ചു

ഈ അവസ്ഥ തുടര്‍ന്നാല്‍ മരക്കാര്‍ റിലീസ് മാറ്റും: ആന്റണി പെരുമ്ബാവൂര്‍

'ഏട്ടന്‍' ചിത്രീകരണം ആരംഭിച്ചു

വിവേക് ഒബ്രോയ് പൃഥ്വിരാജിന്റെ വില്ലന്‍

ദേശീയ പുരസ്‌കാര ജേതാവ് സുമിത്ര ഭാവെ അന്തരിച്ചു

ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങ് സ്റ്റാര്‍ മൂവീസിലും സ്റ്റാര്‍ വേള്‍ഡിലും

നടന്‍ അഥര്‍വ മുരളിക്ക് കോവിഡ്

തി.മി.രം ഏപില്‍ 29-ന്‌ നീസ്‌ട്രീമില്‍

കോവിഡ് വാക്‌സിനല്ല കാരണം; വിവേകിന്റെ മരണത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടി

കോവിഡ് വ്യാപനം; പ്രമുഖ ചിത്രങ്ങള്‍ ഷൂട്ടിംഗ് നിര്‍ത്തി

ക്രിസ്ത്യാനികളും ഹൈന്ദവരും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും’; ലവ് ജിഹാദിനെ കുറിച്ചുള്ള പോസ്റ്റുമായി അലി അക്ബര്‍

ചിരിയടക്കാനായില്ല, ആ സിനിമയില്‍ ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് എന്നെ ബോധം കെടുത്താന്‍ പറഞ്ഞു: ഐശ്വര്യ

വനിത ശിശു ക്ഷേമ വകുപ്പിനായി ഗാനമൊരുക്കി ആര്യ ദയാല്‍

ഏട്ടന്‍ ചിത്രീകരണം 19 ന് അതിരപ്പള്ളിയില്‍ ആരംഭിക്കും

ഭീമയുടെ പരസ്യത്തിന് ബോളിവുഡില്‍ നിന്നും പിന്തുണ

വിവേകിന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാന്‍ നേരിട്ടെത്തി പ്രമുഖ താരങ്ങള്‍

42 വര്‍ഷത്തിനു ശേഷം മെരിലാന്‍ഡ്‌ വീണ്ടും; `ഹൃദയം' ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌

ഏഷ്യാനെറ്റില്‍ പുതിയ പരമ്പര "ബാലഹനുമാന്‍"

'പ്രകാശന്‍ പറക്കട്ടെ' ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു

മോഹന്‍ സിത്താര സംവിധായകനാകുന്ന ചിത്രം 'ഐ ആം സോറി'

ശാന്തികൃഷ്ണ മുഖ്യകഥാപാത്രമാകുന്ന 'വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍' 23 ന് തീയേറ്ററുകളില്‍

ചിരിപ്പിച്ച കൂട്ടുകാരന്‍ മറഞ്ഞു

അജയ് ദേവ്ഗണ്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഗോബര്‍

'കര്‍ണന്‍' പതിനഞ്ചാം ദിവസത്തിലേക്ക്, നന്ദി പറഞ്ഞ് രജീഷ വിജയന്‍

മേപ്പടിയാന്‍ വിശേഷങ്ങളുമായി ഉണ്ണിമുകുന്ദന്‍

മുന്‍ എംപി കെ.വി തോമസ് കലാസാംസ്കാരിക മന്ത്രി

ബിക്കിനി ചിത്രം വിഷമിപ്പിച്ചു; ഭര്‍ത്താവ് നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു - ശര്‍മിള ടാഗോര്‍

സിദ്ധാര്‍ഥ് ഭരതന്റെ ചതുരം; ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു

ഒരിലത്തണലില്‍ ഏപ്രില്‍ 23-ന്‌ ഒടിടി റിലീസ്‌; (ഇരുകൈപ്പത്തികളും നഷ്‌ടപ്പെട്ട ശ്രീധരന്‍ നായകന്‍)

View More