Image

സ്വകാര്യ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്ന പ്രവണത വര്‍ധിക്കുന്നു: വനിതാ കമ്മിഷന്‍

Published on 25 February, 2021
സ്വകാര്യ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്ന പ്രവണത വര്‍ധിക്കുന്നു: വനിതാ കമ്മിഷന്‍
എറണാകുളം : സ്ത്രീകളുടെ അധ്വാനത്തെ സമൂഹം വിലകുറച്ചാണ് കാണുന്നതെന്നും സ്വകാര്യ തൊഴിലിടങ്ങളില്‍ മാന്യമായ ശമ്ബളം നല്‍കാതെ സ്ത്രീകളുടെ അധ്വാനത്തെയും സ്ത്രീത്വത്തെയും ചൂഷണം ചെയ്യുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.

 ഇതിനെതിരെ പൊതുബോധം ഉണരണമെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് കുറഞ്ഞ വേതനത്തിന് തൊഴില്‍ ചെയ്യണ്ടേ സാഹചര്യമാണുള്ളത് . കഴിഞ്ഞ ഏഴ വര്‍ഷമായി ജില്ലയിലെ ഒരു സിബിഎസ്‌ഇ സ്‌കൂളില്‍ ജോലി ചെയ്യുന്ന ഒരു അധ്യാപികയ്ക്ക് ലഭിക്കുന്നതു പതിനാലായിരം രൂപയാണ് . എന്നാല്‍ ആ അധ്യാപികയ്ക്ക് ഇരുപത്തിരണ്ടായിരം രൂപയാണ് നല്‍കുന്നതെന്നാണ് സ്‌കൂള്‍ സിബിഎസ്‌ഇയെ അറിയിച്ചിരിക്കുന്നത്.

പ്രായമായ അമ്മയെക്കൊണ്ട് മക്കള്‍ പരാതി നല്‍കിയതിന് ശേഷം മക്കള്‍ മറഞ്ഞു നില്‍ക്കുന്ന പ്രവണതകള്‍ ശരിയല്ല എന്നും കമ്മിഷന്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക