മേരിക്കുട്ടി നെല്ലിവിള മെല്‍ബണില്‍ നിര്യാതയായി

Published on 27 February, 2021
 മേരിക്കുട്ടി നെല്ലിവിള മെല്‍ബണില്‍ നിര്യാതയായി

മെല്‍ബണ്‍ : മെല്‍ബണിലെ ക്ലരിന്‍ഡയില്‍ താമസിക്കുന്ന കൊട്ടാരക്കര സ്വദേശി മാത്യു നെല്ലിവിളയുടെ ഭാര്യ മേരിക്കുട്ടി നെല്ലിവിള (69) വ്യാഴാഴ്ച നിര്യാതയായി. പരേത കുറുപ്പന്തറ കണ്ടാരപ്പള്ളില്‍ പരേതരായ മാത്യൂവിന്റെയും ജോസഫൈന്റെയും മകളാണ്. കഴിഞ്ഞ മുപ്പത്തിനാല് വര്‍ഷമായി ക്ലേയറ്റണടുത്തുള്ള ക്ലരിന്‍ഡയിലാണ് താമസം.

പരേതയുടെ ഭൗതികശരീരം മാര്‍ച്ച് 3 ബുധനാഴ്ച വൈകീട്ട് 6 മുതല്‍ 9 വരെ ടോബിന്‍ ബ്രദേഴ്‌സ് ഫ്യൂണറല്‍ സര്‍വ്വീസ്, Princes Hwy, Noble Park ല്‍ വച്ച് പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 4ന് 11.30 ന് ക്ലരന്‍ഡ സെന്റ് ആന്‍ഡ്രൂസ് പള്ളിയില്‍ നടത്തപ്പെടും.

മക്കള്‍: മിഷേല്‍, മിബില്‍, മാര്‍ട്ടിന്‍. മരുമക്കള്‍: തോമസ് കളരിക്കല്‍, ഇടിഞ്ഞില്ലം തിരുവല്ല, ജോര്‍ജ് ചെറിയ തുണ്ടം, തിരുവനന്തപുരം, ദിവ്യാ സിറിയക് പനച്ചിപുരം പാലാ.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക