Image

ഹരിപ്പാട് പ്രവാസി അസോസിയേഷനും, ബിഡികെ യും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Published on 27 February, 2021
ഹരിപ്പാട് പ്രവാസി അസോസിയേഷനും, ബിഡികെ യും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


കുവൈറ്റ് സിറ്റി: ഇറാഖ് അധിനിവേശത്തില്‍ നിന്നും കുവൈറ്റ് വിമോചിതമായതിന്റെ മുപ്പതാമത് വാര്‍ഷികദിനത്തില്‍ നാടിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിക്കൊണ്ട് ഹരിപ്പാട് പ്രവാസി അസോസിയേഷനും, ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ അദാന്‍ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ 146 ദാതാക്കള്‍ പങ്കെടുക്കുകയും, 106 പേര്‍ രക്തം ദാനം ചെയ്യുകയും ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശനനിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് ക്യാമ്പ് നടന്നത്.

ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഹരിപ്പാട് അസോസിയേഷന്‍ വിമന്‍സ് വിംഗ് ചെയര്‍പേഴ്‌സണ്‍ സുവി അജിത് നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡണ്ട് അജി കുട്ടപ്പന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കലേഷ് ബി പിള്ള, സിബി പുരുഷോത്തമന്‍, ജയകൃഷ്ണന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിനുള്ള മെമന്റോ മനോജ് മാവേലിക്കര (ബിഡികെ രക്ഷാധികാരി), നിമിഷ് കാവാലം (ബിഡികെ എക്‌സിക്യൂട്ടീവ് മെമ്പര്‍) എന്നിവര്‍ ചേര്‍ന്ന് ഹരിപ്പാട് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കൈമാറി. രഘുബാല്‍ ബിഡികെ സ്വാഗതവും, ഹരിപ്പാട് അസോസിയേഷന്‍ ട്രഷറര്‍ ബിനു യോഹന്നാന്‍ നന്ദിയും പറഞ്ഞു.

ഹരിപ്പാട് അസോസിയേഷന്‍ പ്രവര്‍ത്തകരായ പ്രദീപ്, സജീവ് അപ്പുകുട്ടന്‍, സുലേഖ അജി, സുരേഷ് ശേഖര്‍, രാജീവ് എസ് പിള്ള, ശരത്, ശ്രീജിത്ത്, ജയദേവന്‍, ഇന്ദു സുരേഷ്, തുളസി ജയകൃഷ്ണന്‍, ശാരി സജീവ് എന്നിവരും ബിഡികെ പ്രവര്‍ത്തകരായ ജയന്‍, സുരേന്ദ്രമോഹന്‍, അജിത്, ജിതിന്‍, ജയകൃഷ്ണന്‍, ബീന എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
സെന്‍ട്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനക്യാമ്പുകള്‍, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ തുടങ്ങിയ രക്തദാനപ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവരും, അടിയന്തിര ഘട്ടത്തില്‍ രക്തദാതാക്കളുടെ സൗജന്യസേവനം ആവശ്യമുള്ളവരും ബിഡികെ കുവൈത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരുകളായ 6999 7588 / 5151 0076 എന്നിവയിലൊന്നില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക