-->

kazhchapadu

ജോയന്‍ കുമരകം ഒരോര്‍മ്മകുറിപ്പ് (പ്രേമ ആന്റണി തെക്കേക്ക് )

പ്രേമ ആന്റണി തെക്കേക്ക്

Published

on

അമേരിക്കന്‍ മലയാളികളുടെ പ്രിയങ്കരനായിരുന്ന
ജോയന്‍ ചേട്ടന്‍ യാത്രയായി. എഴുതുവാന്‍വേണ്ടി ജീവിക്കുകയും  പുസ്തകങ്ങളെ പ്രണയിക്കുകയും ചെയ്യ്ത ജോയന്‍ കുമരകത്തു കാരനും എഴുത്തുകാരനും, പ്രാസംഗികനും, ദാര്‍ശിനികനും ഒക്കെയായിരുന്നു. കുട്ടികള്‍ക്കുവേണ്ടി കഥകളും കവിതകളും എഴുതിയ ആ വലിയ  കുഞ്ഞു മനുഷ്യന്‍ ഇനി എന്നുമെന്നും നമ്മുടെയൊക്കെ ഓര്‍മ്മകളില്‍ മാത്രമായിരിക്കും.
 
സൗഹൃദങ്ങളെ എക്കാലവും ഇഷ്ടപ്പെട്ടിരുന്ന ജോയന്‍ചേട്ടനെ എല്ലാവര്‍ക്കും ഇഷ്ട്ടമായിരുന്നു എന്നുള്ളതിനുള്ള ഏറ്റവും വലിയ തെളിവായിരുന്നു മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പു വന്ന അദ്ദേഹത്തിന്റെ ഇരുപത്തൊന്നു ഫോണ്‍കോളുകള്‍ . ഈ കഴിഞ്ഞ ഫെബ്രുവരി നാലാം തീയതിയായിരുന്നു ശതാഭിഷേകം. അന്ന് സൂമിലൂടെയാണങ്കിലും എല്ലാ കൂട്ടുകാരെ കാണാനും സൗഹൃദം പങ്കുവെക്കുവാനും സാധിച്ചതില്‍ അതീവ സന്തുഷ്ടനും സന്തോഷവാ നുമായിരുന്നു . അങ്ങനെ പുസ്തകങ്ങളെ പ്രണയിച്ചുവെങ്കിലും എഴുത്തായിരുന്നു പ്രധാന തട്ടകം. സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് കിട്ടിയ പുതുവത്സര അപ്പൂപ്പന്റെ പൂക്കൂട എന്ന പുസ്തകവും, സിനിമയായ കവിയമ്മാവന്റെ ഗ്രാമവും,നിരവധി ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്. 
 
പോകുന്നിടത്തൊക്കെ കൂടെ കൊണ്ടുപോകുന്ന പുസ്തകങ്ങളും,താമസ്സിച്ചിടത്തൊക്കെ കൂട്ടിവച്ച പുസ്തകങ്ങളും, മാഗസിനുകളും , ഇന്‍ലന്‍ഡ് കാലഘട്ടം മുതലുള്ള കത്തുകളുടെ കൂമ്പാരങ്ങളും,പഴയ പത്രങ്ങളും എല്ലാം ജോയന്‍ ചേട്ടന്റെ ബലഹീനതകളായിരുന്നു എന്നത് എട്ടു കൊല്ലം മുന്‍പ് കാലിഫോര്‍ണിയായില്‍  ഞങ്ങളുടെ ബെര്‍ലിംഗയിം ഹാസിയേണ്ട എന്ന ഓള്‍ഡ് ഐജ് ഹോമില്‍ താമസിക്കാനെത്തിയപ്പോഴേ മനസ്സിലായിരുന്നു . നിരന്തരമായി ഫോണില്‍ കൂട്ടുകാരുമായി സംസാരിക്കുക ടീവിയില്‍ മലയാളം ചാനലില്‍ വരുന്ന സിനിമയും, സീരിയലുകളും കാണുകയും  അല്ലാത്ത സമയങ്ങളില്‍ പുസ്തകങ്ങള്‍ വായിക്കുകയുമായിരുന്നു ബെഡില്‍ പുസ്തകങ്ങള്‍ ചുറ്റും നിരത്തിവെച്ചിട്ട് അതിനു നടുവില്‍ കഷ്ടിച്ച് ഒരാള്‍ക്ക് കിടക്കാനുള്ള സ്ഥലത്തു ഒതുങ്ങി കിടക്കുന്ന ജോയന്‍ ചേട്ടന്റെ ചിത്രമാണ് ഇപ്പോഴും മനസ്സില്‍ . അത്രക്കും അദ്ദേഹം പുസ്തകങ്ങളെ പ്രണയിച്ചിരുന്നു. 
 
പുസ്തകങ്ങളെ മാത്രമല്ല ഭൂലോകത്തുള്ള സകല ചരാചരങ്ങളെയും സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന, നിഷ്‌കളങ്കതനിറഞ്ഞ ഒരു മനുഷ്യസ്നേഹികൂടിയായിരുന്നു എന്നുള്ളതിന് ഒരു സംശയവുമില്ല . അഞ്ചു കൊല്ലം മുന്‍പ് ഞങ്ങളുടെ വീടിന് അടുത്തുള്ള സിറ്റിയിലെ ലാന്‍ഡ്മാര്‍ക് വില്ല എന്ന മറ്റൊരു ഓള്‍ഡ്‌ഐജ് ഹോമിലേക്ക് മാറിയതില്പിന്നെ, ദിവസേന എന്നോണം എന്നെയോ അല്ലെങ്കില്‍ തമ്പിയെയോ വിളിക്കുമായിരുന്നു. ഒരു ദിവസം ഞങ്ങളോടു സംസാരിച്ചില്ലെങ്കില്‍ വല്ലാതെ ഒറ്റപെട്ടു പോകുന്നതുപോലെ തോന്നുമെന്നും ഒരിക്കല്‍ പറഞ്ഞതായി ഓര്‍ക്കുന്നു . ഞങ്ങള്‍ ഫോണെടുത്തില്ലെങ്കില്‍  ഒരുക്കലും പരാതിപ്പെട്ടിരുന്നില്ല. മാത്രമല്ല ഒരിക്കല്‍പോലും ആരെപ്പറ്റിയും ഒരു പരാധിയും പറഞ്ഞിട്ടുള്ളതായി അറിവില്ല. ഇരുട്ടിനെ പേടിച്ചിരുന്ന ജോയന്‍ രാവെളുക്കുവോളം ലൈറ്റ് ഇട്ടുകൊണ്ടാണ് ഉറങ്ങിയിരുന്നത് എന്നതും മറ്റൊരു പ്രത്യകതയാണ് . 
 
ആരുടെയും മരണം ഏതുനേരവും സംഭവിക്കാമെന്നൊക്കെ അറിയാമെങ്കിലും ജോയന്‍ചേട്ടന്റെ പെട്ടന്നുള്ള ആ യാത്ര നിങ്ങളുടേതുപോലെതന്നെ ഞങ്ങളുടെയും സങ്കടങ്ങളാണ് . ആ വിളികളും സ്‌നേഹാന്വേഷണങ്ങളും ഇനിയൊരിക്കലും വരില്ലല്ലോ
എന്നത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല . 
ഫെബ്രുവരി 4 ന് അദ്ദേഹത്തിന്റെ ശതാഭിഷേകം ആഘോഷിച്ച അതെ മാസം 28 നുതന്നെ ആരോടും പറയാതെയുള്ള ഒരു യാത്രയായിരുന്നു. 
 
എന്നന്നേക്കുമായുള്ള ആ വേര്‍പാടില്‍ നമ്മളെല്ലാവരും തുല്ല്യ ദുഖിതരാണ്. ജോയന്‍ചേട്ടന്റെ ആത്മാവിനു നിത്യശാന്തി നേരുന്നതിനോടൊപ്പം, ഞങ്ങളുടെയും കുടുബത്തിന്റെയും ആദരാഞ്ജലി . 
 
പ്രേമ ആന്റണി തെക്കേക്ക്
 

Facebook Comments

Comments

  1. വിദ്യാധരൻ

    2021-03-02 03:52:52

    "ചെറുതന്പ് കലർന്നു ചെയ്‌വതും ചെറുതുള്ളത്തിലലിഞ്ഞു ചൊൽവതും പെരുകിബ്ഭുവി പുഷ്പവാടിയായി നരലോകം സുരലോക തുല്യമാം" (ചെറിയവ -ആശാൻ ) എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും. (മത്തായി 25:40 ) -വിദ്യാധരൻ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

കസേര (ജോമോൻ ജോസ്,  ഇ-മലയാളി  കഥാമത്സരം 10)

നിറം (കമാൽ കാരാത്തോട് - ഇ-മലയാളി  കഥാമത്സരം - 9)

ജന്മാന്തരം (രമേശ് ബാബു - ഇ-മലയാളി  കഥാമത്സരം 8)

പടിവാതിലിറങ്ങുമ്പോൾ (അജയ് നാരായണൻ, ഇ-മലയാളി  കഥാമത്സരം 7)

കരയുന്ന കാൽപനികതകൾ (ഉദയനാരായണൻ - ഇ-മലയാളി കഥാമത്സരം 6)

ജീവിതത്തിന്റെ നിറങ്ങൾ (ആദർശ് പി സതീഷ്, ഇ-മലയാളി കഥാമത്സരം 5)

ശവമടക്ക്കളി (ഗോകുൽ രാജ് - ഇ-മലയാളി കഥാമത്സരം 4)

തെക്കോട്ടുള്ള വണ്ടി (കൃഷ്ണകുമാര്‍ മാപ്രാണം -ഇ-മലയാളി കഥാമത്സരം 3)

നിധി (ദീപാ പാർവതി-ഇ-മലയാളി  കഥാമത്സരം 2)

ഇ-മലയാളി കഥാ-മത്സരം, വായനക്കാരുടെ ശ്രദ്ധക്ക്

നിറങ്ങളുടെ ലോകം (സാബു ഹരിഹരൻ, ഇ-മലയാളി  കഥാമത്സരം-1)

വനാന്തരങ്ങളില്‍ ആദ്യവര്‍ഷം പെയ്യുമ്പോള്‍ (ജിസ പ്രമോദ്)

എന്റെ സൂര്യതേജസ്സേ പ്രണാമം !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

ഒരത്ഭുത ജനനവും ഉയര്‍ത്തെഴുന്നേല്പും (നോയമ്പ്കാല രചന-ഗദ്യകവിത: വാസുദേവ് പുളിക്കല്‍)

വാല്‍മീകിയുടെ മുഖ്യപ്രസംഗം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

ഓർമ്മയുടെ അങ്ങേ അറ്റം (ജ്യോതി അനൂപ്)

ദിവ്യകാരുണ്യരാത്രി - കവിത ഫാ. ജോണ്‍സ്റ്റി തച്ചാറ

പിറന്നാളാഘോഷം (ചെറുകഥ: സാംജീവ്)

തെക്കുവടക്ക്(കഥ: ശങ്കരനാരായണന്‍ മലപ്പുറം)

സെന്‍മഷിനോട്ടം (കവിത: വേണുനമ്പ്യാര്‍)

ചിത്രത്തിലില്ലാത്തവരോടൊപ്പം ( ദിനസരി -31: ഡോ. സ്വപ്ന സി. കോമ്പാത്ത്)

നിറഭേദങ്ങൾ (രാജൻ കിണറ്റിങ്കര)

View More