നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ മകന് മാധവിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. ചിത്രം പങ്കുവെച്ച് വിഷ്ണു നല്കിയ അടിക്കുറിപ്പാണ് ഏറെ രസകരം. 'ഞാനും എന്റെ മോനും. നല്ലയിനം ക്യാപ്ഷനുകള്‍ ക്ഷണിക്കുന്നു', എന്നാണ് ചിത്രത്തോടൊപ്പം വിഷ്ണു കുറിച്ചിരിക്കുന്നത്.
ചിത്രത്തിന് താഴെ രസകരമായ നിരവധി കമന്റുകളാണ് ലഭിക്കുന്നത്. രണ്ടുപേരും ക്യൂട്ട്, ഞാന്‍ പോണേണ് വെറുതെ എന്തിനാ എക്സ്പ്രഷന്‍ ഇട്ട് ചാവണത്, ആ നോട്ടം അതുപോലെ തന്നെയുണ്ട് എന്നൊക്കെയാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു വിഷ്ണുവും ഐശ്വര്യയും തമ്മില്‍ വിവാഹിതരായത്. നവംബറിലായിരുന്നു മാധവിന്റെ ജനനം.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല