Image

ഫോമാ ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

(സലിം, ഫോമാ ന്യൂസ് ടീം) Published on 03 March, 2021
ഫോമാ  ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു
ഫോമാ 2020 -2022 വര്‍ഷത്തേക്കുള്ള ഫോമാ  ക്രിഡന്‍ഷ്യല്‍ കമ്മറ്റി ചെയര്‍മാനായി  ചെറിയാന്‍ കോശി , വൈസ്  ചെയര്‍മാനായി  എം.ജി.മാത്യു  , സെക്രട്ടറിയായി  ബിനു മാമ്പിള്ളി , എന്നിവരെയും, കമ്മറ്റി അംഗങ്ങളായി ജോസി കുരിശിങ്കല്‍, അലക്‌സ് മാത്യു, ബേബി ജോസ് എന്നിവരെയും തെരെഞ്ഞെടുത്തു. ജോണ്‍സണ്‍ കണ്ണൂകാടനാണ്   കോര്‍ഡിനേറ്റര്‍.

ചെയര്‍മാനായി തെരെഞ്ഞെടുത്ത ചെറിയാന്‍ കോശി ഫോമായുടെ മുന്‍ നാഷണല്‍ കമ്മറ്റി അംഗവും, ഫിലാഡല്‍ഫിയയിലെ മാപ്പ് എന്ന മലയാളീ  സംഘടനയുടെ മുന്‍ പ്രസിഡന്റുമാണ്.  ഫോമയുടെ ആദ്യത്തെ  ട്രഷററും ,മാഗ് എന്ന ഹൂസ്റ്റണിലെ മലയാളി സംഘടനയുടെ മുന്‍ പ്രസിഡന്റുമാണ് വൈസ് ചെയര്‍മാനായി തെരെഞ്ഞെടുത്ത   എം.ജി.മാത്യു. ഫ്‌ലോറിഡ സണ്‍ഷൈന്‍ റീജിയന്‍ മുന്‍ ആര്‍.വി.പിയും, റ്റാമ്പാ  മലയാളി അസോസിയേഷന്റെ നിലവിലെ പ്രസിഡന്റുമാണ്, സെക്രട്ടട്‌റിയായി തെരെഞ്ഞെടുത്ത  ബിനു മാമ്പിള്ളി.

ഫോമയുടെ ആദ്യകാല നേതാക്കളില്‍ ഒരാളും, ഫോമയുടെ മുന്‍ ട്രെഷററും, ഇല്ലിനോയി മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമാണ്  ജോസി കുരിശിങ്കല്‍. ന്യൂജേഴ്‌സിയില്‍ നിന്നുള്ള അലക്‌സ് മാത്യു, കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ മുന്‍ പ്രസിഡന്റാണ്.

ന്യൂയോര്‍ക്ക് മെട്രോ റീജിയനില്‍ നിന്നുള്ള ബേബി ജോസ് ഇന്ത്യന്‍ മലയാളി സമാജം  ഓഫ്  ന്യൂയോര്‍ക്കിന്റെ ഇപ്പോഴത്തെ പ്രസിഡന്റും , കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍  ന്യൂയോര്‍ക്കിന്റെ മുന്‍ സെക്രെട്ടറിയുമാണ്.

കോര്‍ഡിനേറ്റര്‍ ആയി തെരെഞ്ഞെടുത്ത ജോണ്‍സന്‍ കണ്ണോകാടന്‍ ഫോമയുടെ നാഷനല്‍  കമ്മറ്റി അംഗവും   നിലവില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റുമാണ്.

ക്രിഡന്‍ഷ്യല്‍ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി, ചിട്ടയോടെ നടത്താനും, സൂഷ്മ പരിശോധനകള്‍ പഴുതില്ലാതെയും പരാതികളില്ലാതെയും ഏകോപിപ്പിക്കാനും,  ക്രിഡന്‍ഷ്യല്‍ കമ്മറ്റിക്കും ഭാരവാഹികള്‍ക്കും കഴിയട്ടെയെന്ന് ഫോമയുടെ പ്രസിഡന്റ്   പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്,   ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ ആശംസിച്ചു.

ഫോമാ  ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു
Join WhatsApp News
Palakkaran 2021-03-04 02:32:26
ഇനി വല്ല സ്ഥാനങ്ങളും ബാക്കിയുണ്ടോ? ഈ കമ്മിറ്റി പുതിയതാണോ? ഫോമയിൽ സ്ഥാനങ്ങളില്ലാത്ത എത്ര പേർ ബാക്കിയുണ്ടായിരിക്കും? വിലയെത്ര? ഒരെത്തും പിടിയുമില്ലല്ലോ, ൻ്റ ഭഗവതീ!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക