Image

ടെക്‌സസ്സില്‍ വിട്ടയച്ച 108 കുടിയേറ്റക്കാര്‍ക്ക് കോവിഡ്

പി പി ചെറിയാന്‍ Published on 04 March, 2021
ടെക്‌സസ്സില്‍ വിട്ടയച്ച 108  കുടിയേറ്റക്കാര്‍ക്ക് കോവിഡ്
ബ്രൗണ്‍സ് വില്ല: ടെക്‌സസ്സ് മെക്‌സിക്കോ അതിര്‍ത്തി നഗരമായ ബ്രൗണ്‍സ് വില്ലയില്‍ ബോര്‍ഡര്‍ പെട്രോള്‍ സ്വതന്ത്രരായി വിട്ടയച്ച 108 അനധികൃത കുടിയേറ്റക്കാര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി സിറ്റി അധികൃതര്‍ അറിയിച്ചു.

ജനുവരി 25 മുതല്‍ കുടിയേറ്റക്കാരില്‍ നടത്തിയ കോവിഡ് റാപ്പിഡ് പരിശോധനയില്‍ 6.3 ശതമാനത്തിനകം കോവിഡ് 19 പോസിറ്റീവ് കണ്ടെത്തിയതായി സിറ്റി വക്താവ് ഫിലിപ്പ് റൊമേറൊ പറഞ്ഞു.

കൊറോണ വൈറസ് പോസിറ്റീവാണെന്ന കണ്ടെത്തിയാലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവര്‍ സഞ്ചരിക്കുന്നത് തടയാന്‍ സിറ്റിക്ക് അധികാരമില്ലെന്നും ഫിലിപ്പ് പറഞ്ഞു.

ഫെഡറല്‍ ഗൈഡ് ലൈന്‍ വിധേയമായി ഇവര്‍ ക്വാറന്റൈയ്ന്‍ പോകാന്‍ ഉപദേശിക്കുകയല്ലാതെ നിര്‍ബദ്ധിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രൗണ്‍സ് വില്ല ബസ് സ്റ്റാന്റില്‍ എത്തിച്ചേര്‍ന്ന് വരെയാണ് കോവിഡ് റാപിസ് ടെസ്റ്റിന് വിധേയരാക്കിയത്. ഇവര്‍ മേരിലാന്റ്, ന്യൂജേഴ്‌സി തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര പുറപ്പെട്ടവരായിരുന്നു.

അനധികൃത കുടിയേറ്റക്കാരെ മെക്‌സിക്കൊ ടെക്‌സസ്സ് അതിര്‍ത്തി സിറ്റികളില്‍ സ്വതന്ത്ര്യരായി ഇറക്കിവിടുന്ന ഭരണകൂടത്തിന്റെ നയം കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുമെന്നും നിതന്ത്രണാധീനമായ കോവിഡ് 19 കൂടുതല്‍ വ്യാപിക്കുന്നതിന് സാധ്യത വര്‍ദ്ധിക്കുമെന്നും സിറ്റി അധികൃതര്‍ പറയുന്നു.
Join WhatsApp News
CID Mooosa 2021-03-04 11:34:02
These loose illegal immigrants should be sent to democratic lovers.What are we seeing in this country.Some real losers in the brain are there to allow all these non-sense and these things will continue among immoral people who have no discipline.
പൗരൻ 2021-03-04 14:38:26
ഇനി ഇതൊന്നും എഴുതിയിട്ട് ഒരു കാര്യവുമില്ല ചെറിയാച്ചാ! ട്രംപ് ഉണ്ടായിരുന്നെങ്കിൽ രാജ്യത്തിന്റെ മുദ്രാവാക്യം "Make America Great Again", പുതിയ മുദ്രാവാക്യം അനധികൃത കുടിയേറ്റക്കാർ അകത്ത്, അമേരിക്കൻ പൗരൻ പുറത്ത്".
malayali democrat 2021-03-04 15:10:52
What a nonsense. What is going on in this country. When you come to the air[ort they check everything. but when you come across the border there is nothing to worry. no one to chek you. no pp needed. What a lawless ness. democratic biden , is he sleeping. this country is going to be filled with illegals . STOP THIS NONSENSE NOW!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! AND THE DEMO GOVERNORS LIKE CUOMO HARASS AND DEMEAN WOMEN. NEWSOME AND OTHERS ARE BEING RECALLED BY PEOPLE. LAWLESSNESS EVERYWHERE. OUR PARTY DOES NOT WANT WALL ON THE BORDER. BUT OUR PARTY WANTS WALL AND RAZOR WIRE AROUND OUR BUILDINGS. TOTAL LAWLESSNESS IN PORTLAND. SHOPKEEPERS CANNOT OPEN. BNLM MARCHES AND DESTROY EVERYTHING THERE. THERE IS NOTHING LEFT TO BE DESTROYED. STILL THEY RUN AROUND .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക