കുവൈറ്റ് സിറ്റി : കുവൈറ്റില്‍ കോവിഡ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് മാത്തോട്ടം സ്വദേശി അബ്ദുല്‍ കരീം (63 ) ആണ് മരണപ്പെട്ടത്. കുവൈറ്റിലെ അല്‍ റാസി ഹോസ്പിറ്റലില്‍ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കുവൈറ്റിലെ കൊച്ചിന് ഗിഫ്റ്റ് ഹൗസ്, കൊച്ചിന് ബിസിനസ് ഗ്രൂപ്പ് ഉടമയാണ് അബ്ദുല്‍ കരീം. ഭാര്യയും അഞ്ചു മക്കളുമടങ്ങുന്നതാണ് കുടുംബം. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കരിക്കും.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍