Image

ഫൊക്കാന സംഘടിപ്പിക്കുന്ന ലോക വനിതാദിനാഘോഷങ്ങള്‍ മാര്‍ച്ച് 06 ശനിയാഴ്ച

ജോര്‍ജ്ജ് ഓലിക്കല്‍ Published on 05 March, 2021
ഫൊക്കാന സംഘടിപ്പിക്കുന്ന ലോക വനിതാദിനാഘോഷങ്ങള്‍ മാര്‍ച്ച് 06 ശനിയാഴ്ച
ന്യൂയോര്‍ക്ക്:ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ലോക വനിതാദിനം കൊണ്ടാടുന്നു. മാര്‍ച്ച് ആറാം തീയതി ശനിയാഴ്ച രാത്രി (ഈസ്റ്റേണ്‍ സമയം 8:00 മണിക്ക്) സൂം ഫ്‌ളാറ്റ്‌ഫോമിലാണ് ആഘോഷ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

"സ്ത്രീ ഒരു ബാദ്ധ്യതയല്ല ഭാഗ്യമാണ്' എന്ന തീംമാണ് 2021 വനിതാദിനത്തിന്റെ സവിശേഷത, അര്‍ദ്ധനാരീശ്വര സങ്കല്പം പോലെ സ്ത്രീയും പുരുഷനും ഒരടിമുന്നിലും പിന്നിലുമല്ലാതെ തോളോടുതോള് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയണം അങ്ങനെ  പരസ്പരം ബഹുമാനിക്കുന്ന, സമത്വം എന്ന സന്ദേശമാണ് ഈ വര്‍ഷത്തെ വനിതാദിനാഘോഷങ്ങളില്‍  മുമ്പോട്ട് വയ്ക്കുക എന്ന് ആഘോഷങ്ങളുടെ കോഡിനേറ്ററും ഫൊക്കാന വിമന്‍സ്  ഫോറംചെയര്‍പേഴ്‌സണുമായ ലൈസി അലക്‌സ് പറഞ്ഞു.

അമേരിക്കന്‍ മുഖ്യധാരയില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി സ്ത്രീരത്‌നങ്ങളെ ആദരിക്കുവാനും അവരുടെ ജീവിത വിജയഗാഥകള്‍ പങ്കുവയ്ക്കുവാനുള്ള വേദികൂടിയാണ് ഈ സംഗമമെന്ന് പ്രസിഡന്റ് സുധ കര്‍ത്ത പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്കും സൂം സംബന്ധമായ അറിയിപ്പുകള്‍ക്കും ബന്ധപ്പെടുക: സുധ കര്‍ത്ത 267 575 7333,ലൈസിഅലക്‌സ് 845 300 6339, റ്റോമി കൊക്കാട്ട് 647 892 7200, സുജ ജോസ് 973 632 1172, ഷീല ജോസഫ്, 845 548 4179, രാജന്‍ പടവത്തില്‍ 954 701 3200, അലക്‌സ് മുരിക്കനാനി 914 473 0142.



ഫൊക്കാന സംഘടിപ്പിക്കുന്ന ലോക വനിതാദിനാഘോഷങ്ങള്‍ മാര്‍ച്ച് 06 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക