Image

ഓസ്ട്രിയ പി എം എഫ് നാഷണല്‍ കമ്മിറ്റി പ്രഖ്യാപിച്ചു

ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍ പി പി ചെറിയാന്‍ Published on 05 March, 2021
 ഓസ്ട്രിയ പി എം എഫ് നാഷണല്‍ കമ്മിറ്റി പ്രഖ്യാപിച്ചു

വിയന്ന : പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്ട്രിയ നാഷണല്‍ കമ്മിറ്റിയെ  ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ പ്രഖ്യാപിച്ചു .

ഫിലോമിന നിലമ്പൂര്‍ (പ്രസിഡന്റ്)
ബേബി വട്ടപ്പിള്ളി (ജന:സെക്രട്ടറി)
ജോര്‍ജ് പടിക്കകുടി (ട്രഷറര്‍)
സാജന്‍ പട്ടേരി (എക്‌സിക്യൂട്ടീവ്)
അബ്രഹാം കുരൂട്ടുപറമ്പില്‍ (എക്‌സിക്യൂട്ടീവ്)
ജോസ് തോമസ് നിലമ്പൂര്‍ (എക്‌സിക്യൂട്ടീവ്)

പ്രസിഡന്റ് ഫിലോമിനയുടെ നേതൃത്വത്തില്‍ ആയിരിക്കും ഓസ്ട്രിയന്‍ പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുകയെന്ന് പി.എം.എഫ്  ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ പറഞ്ഞു . ഓസ്ട്രിയയില്‍ പ്രവാസികളായി കഴിയുന്ന മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ചു പരിഹാരം കണ്ടെത്തുന്നതിനും അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പ്രയത്‌നിക്കണമെന്ന് ഫിലോമിന പറഞ്ഞു . പുതുതായി നിയോഗിക്കപ്പെട്ട ഭാരവാഹികളെ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട് ഗ്ലോഅബല്‍ പ്രസിഡന്റ് എ.പി സലീം ജനറല്‍ സിക്രട്ടറി ജോണ് വര്‍ഗീസ് അമേരിക്കന്‍ കോര്‍ഡിനേറ്റര്‍ ഷാജി രാമപുരം എന്നിവര്‍ അഭിനന്ദിച്ചു .


പി പി ചെറിയാന്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക