Image

ചരിത്ര സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖില്‍

Published on 05 March, 2021
ചരിത്ര സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖില്‍
ബഗ് ദാദ്:  ചരിത്ര സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി. ഇതാദ്യമായാണ് ഇറാഖില്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. ബഗ് ദാദ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മാര്‍പാപ്പ എത്തിയത്. ബാഗ്ദാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ മാര്‍പാപ്പയ്ക്കു ഊഷ്മള സ്വീകരണം നല്‍കി. ഇന്ന് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെ സ്വീകരണ യോഗത്തില്‍ പങ്കെടുക്കും.പ്രസിഡന്റ് ബര്‍ഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായും മാര്‍പാപ്പ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും.

നാളെ നജാഫില്‍ ഇറാക്കി ഷിയാ മുസ്ലിംകളുടെ ആചാര്യന്‍ ആയത്തുള്ള അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. എര്‍ബില്‍, മൊസൂള്‍, ഉര്‍, ഖറാക്കോഷ് നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന മാര്‍പാപ്പ മതാന്തരസമ്മേളനങ്ങളിലും പ്രാര്‍ഥനാ പരിപാടികളിലും പങ്കെടുക്കും. 

ശനിയാഴ്ച ബഗ്ദാദിലും ഞായറാഴ്ച ഇര്‍ബിലിലും കുര്‍ബാന അര്‍പിക്കും. മൊസൂളും സന്ദര്‍ശിക്കുന്നുണ്ട്. കൊറോണ വൈറസ്, ഭീകരാക്രമണ ഭീഷണികള്‍ക്കിടയില്‍ ഇറാഖില്‍ 1450 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷം മാര്‍പാപ്പ തിങ്കളാഴ്ച മടങ്ങും.

മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച്‌ കനത്ത സുരക്ഷയാണ് ഇറാക്കി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക