Image

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു

Published on 05 March, 2021
മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു


കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ് (71) ന്യൂഡല്‍ഹിയില്‍ അന്തരിച്ചു. മുത്തൂറ്റ് ഗ്രൂപ്പിനു കീഴില്‍ ധനകാര്യ സേവന വിഭാഗത്തിന് തുടക്കമിട്ട എം. ജോര്‍ജ് മുത്തൂറ്റിന്റെ മകനായി പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയില്‍ 1949-ലായിരുന്നു ജനനം

വ്യവസായികളുടെ കൂട്ടായ്മയായ ഫിക്കിയുടെ കേരള ഘടകം ചെയര്‍മാന്‍, ഓര്‍ത്തഡോക്‌സ് സഭ ട്രസ്റ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ന്യൂഡല്‍ഹി സെയ്ന്റ് ജോര്‍ജ്സ് ഹൈസ്‌കൂള്‍ ഡയറക്ടര്‍ സാറാ ജോര്‍ജ് മുത്തൂറ്റ്. മക്കള്‍: ജോര്‍ജ് എം. ജോര്‍ജ് (എക്‌സിക്യുട്ടീവ് ഡയറക്ടര്‍, മുത്തൂറ്റ് ഗ്രൂപ്പ്), പരേതനായ പോള്‍ മുത്തൂറ്റ് ജോര്‍ജ്, അലക്സാണ്ടര്‍ ജോര്‍ജ് (ഡയറക്ടര്‍, മുത്തൂറ്റ് ഗ്രൂപ്പ്). സംസ്‌കാരം പിന്നീട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക