Image

രണ്ടുതവണ മത്സരിച്ച് തോറ്റവര്‍ക്ക് ഇത്തവണ കോണ്‍ഗ്രസില്‍ സീറ്റില്ല

Published on 05 March, 2021
രണ്ടുതവണ മത്സരിച്ച് തോറ്റവര്‍ക്ക് ഇത്തവണ കോണ്‍ഗ്രസില്‍ സീറ്റില്ല

തിരുവനന്തപുരം:സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ കടുപ്പിച്ച് കോണ്‍ഗ്രസും. രണ്ടുതവണ മത്സരിച്ച് തോറ്റവര്‍ക്കും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും ഇത്തവണ സീറ്റില്ല. പകുതി സീറ്റുകള്‍ വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും നല്‍കുമെന്നും തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗത്തിനുശേഷം മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്നാണ് എഐസിസി നിര്‍ദ്ദേശമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. 

50 ശതമാനത്തിലധികം സീറ്റുകള്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും നല്‍കണമെന്ന തീരുമാനം ഇന്നത്തെ യോഗത്തില്‍ എടുത്തിട്ടുണ്ട്. രണ്ട് തവണയിലധികം മത്സരിച്ച് തുടര്‍ച്ചയായി തോറ്റവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ല എന്ന നിര്‍ദ്ദേശം അംഗീകരിച്ചു. തൊട്ടുമുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരെയും പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക