ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാന അതിര്‍ത്തികളില്‍ കര്‍ഷകസമൂഹം ഇന്ന് എക്സ്പ്രസ്വേ ഉപരോധിക്കും.കുണ്ട്ലി മനേസര്‍ പല്‍വാല്‍ എക്സ്പ്രസ് വേ അഞ്ചു മണിക്കൂര്‍ പൂര്‍ണമായും ഉപരോധിക്കും. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ദേശീയപാതയിലെ ടോളുകള്‍ തുറന്നുകൊടുത്തും വീടുകളിലും ഓഫിസുകളിലും കേന്ദ്രസര്‍ക്കാറിനെതിരെ കരിങ്കൊടി നാട്ടിയും കറുത്ത ബാഡ്ജു ധരിച്ചും രാജ്യവ്യാപക പ്രതിഷേധവും പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ കര്‍ഷക സംഘടനകളുടെ ഏകോപന സമിതിയായ ആള് ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഓഡിനേഷന്‍ കമ്മിറ്റി നവംബര്‍ 26, 27 തീയതികളില്‍ പ്രഖ്യാപിച്ച ഡല്‍ഹി ചലോ മാര്‍ച്ചാണ് പൊലീസ് തടഞ്ഞതോടെ അനിശ്ചിതകാല രാപകല്‍ ഉപരോധസമരത്തിലേക്ക് വഴിമാറിയത്.
നിയമങ്ങള്‍ പിന്‍വലിച്ചാലേ സമരം അവസാനിപ്പിക്കൂ എന്ന ഉറച്ചനിലപാടില്‍ കര്‍ഷകരും. കേരളമടക്കം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കര്‍ഷകനേതാക്കള്‍ പ്രചാരണത്തിനായി എത്തും. താങ്ങുവില സംബന്ധിച്ച കേന്ദ്ര വാഗ്ദാനങ്ങളുടെ യഥാര്‍ഥ അവസ്ഥ തുറന്നുകാട്ടാന്‍ കര്‍ണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും പ്രചാരണം നടത്തും. മാര്‍ച്ച് എട്ടിന് വനിതദിനം മഹിള കര്‍ഷകദിനമായി ആചരിക്കും.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല