-->

VARTHA

ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരാള്‍ 50 കിലോ ഭക്ഷണം പാഴാക്കുന്നതായി റിപ്പോര്‍ട്ട്

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരാള്‍ 50 കിലോ ഭക്ഷണം പാഴാക്കുന്നതായി യു.എന്‍. യുനൈറ്റഡ് നേഷന്‍സിന്‍റെ ഭക്ഷ്യ മാലിന്യ സൂചിക റിപ്പോര്‍ട്ട് 2021 പ്രകാരം ഇന്ത്യന്‍ കുടുംബങ്ങളില്‍ പ്രതിവര്‍ഷം ഒരാള്‍ 50 കിലോ ഭക്ഷണം പാഴാക്കുന്നുണ്ടെന്നാണ് കണക്കുകള്‍. 2019ലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടത്.

ആഗോളതലത്തില്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ 17 ശതമാനവും (931 മെട്രിക് ടണ്‍) വീടുകള്‍, സ്ഥാപനങ്ങള്‍, റസ്റ്ററന്‍റുകള്‍ തുടങ്ങിയവ പാഴാക്കുന്നു. ഇതില്‍ വീടുകളിലാണ് ഏറ്റവും കൂടുതല്‍ ഭക്ഷ്യമാലിന്യം.

വരുമാനം കണക്കിലെടുക്കാതെ, എല്ലാ രാജ്യങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നുണ്ട്. ഇന്ത്യയില്‍ 50 കിലോഗ്രമാണ് പ്രതിവര്‍ഷം ഒരാള്‍ പാഴാക്കുന്ന ഭക്ഷണം. ബംഗ്ലാദേശില്‍ 65 കിലോഗ്രാം, പാകിസ്താനില്‍ 75, ശ്രീലങ്കയില്‍ 76, നേപ്പാളില്‍ 79, അഫ്ഗാനിസ്ഥാനില്‍ 82 കിലോഗ്രാം എന്നിങ്ങനെയാണ് കണക്കുകള്‍.

സാമ്പത്തികമായും സാമൂഹികമായും ഭക്ഷ്യമാലിന്യം വന്‍ വിപത്തുകള്‍ സൃഷ്ടിക്കും. മലിനീകരണ തോത് ഉയരുന്നതിനൊപ്പം ഭക്ഷ്യക്ഷാമം വര്‍ധിക്കുകയും പണച്ചെലവും ഉണ്ടാകുമെന്നും ആഗോള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

യു.എന്നിന്‍റെ കണക്കുപ്രകാരം 690 മില്ല്യണ്‍ പേര്‍ 2019ല്‍ പട്ടിണി മൂലം ദുരിതം അനുഭവിക്കുന്നുണ്ട്. കോവിഡ് 19 കൂടി വ്യാപിച്ച് ആഗോള പ്രതിസന്ധി ഉടലെടുത്തതോടെ പട്ടിണിയിലായവരുടെ എണ്ണം കൂടിയതായാണ് കണക്കുകൂട്ടല്‍. അതിനാല്‍ ഭക്ഷ്യമാലിന്യം കുറക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യു.എന്നിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Facebook Comments

Comments

  1. ഇന്ത്യയിൽ ഒരാൾ പ്രതിവർഷം 50 കിലോ ഭക്ഷണം പാഴാക്കുന്നു - ഇ റിപ്പോർട്ട് എത്രമാത്രം ആധികാരികം ആണ് എന്ന് അറിയില്ല. ഇന്ത്യയിൽ എവിടെ നോക്കിയാലും എല്ല് ഉന്തിയ പട്ടിണിക്കോലങ്ങളെ കാണാം. എന്നാൽ കേരളത്തിലെ ജനങ്ങൾ -മിഡിൽ ക്ലാസ്+ അപ്പർ മിഡിൽ ക്ലാസ്+ ധനികർ അവർക്ക് വേണ്ടതിൻറ്റെ 5-10 ഇരട്ടി ഭക്ഷണം കഴിക്കുന്നു, പ്രതേകിച്ചും അരി, കപ്പ മുതലായ അന്നജ ആഹാരം. അമിത ഭക്ഷണം, ക്രമ രഹിത ജീവിതം, അടുക്കും ചിട്ടയും ഇല്ലാത്ത സ്റ്റൈൽ ഒക്കെയാണ് നു ജൻ ജീവിതം. അത്തരം കുറെ എണ്ണം അമേരിക്കയിലും ഉണ്ട്. കൂളത്തിൽ നിന്നും തല പൊക്കിപ്പിടിച്ചു നിൽക്കുന്ന ഹിപ്പോയെപ്പോലെ ആണ് ചിലതു. ഇവർ പള്ളിയിയുടെ വരുമ്പോൾ ഓക്സിജൻറ്റെ അളവ് കുറയും. സ്റ്റേജിൽ വന്നാൽ രണ്ടു ക്യമറയും വേണം ഇവരെ ഉൾക്കൊള്ളുന്ന ഫോട്ടോ എടുക്കാൻ. എൻ്റെ ഭർത്താവിനെ കൂട്ടുകാർ വിളിക്കുന്നത് ഭീമൻ എന്നാണ്, അമ്മായി അപ്പൻറ്റെ പേര് പോത്തന്‍ എന്നുമാണ്. നാട്ടിൽ ഇവർക്ക് നെൽകൃഷി ആയിരുന്നു തൊഴിൽ. -സരസമ്മ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ശശി തരൂർ എം.പിക്ക് കോവിഡ്​ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 22,414 പേര്‍ക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41

രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്, പണമയയ്ക്കാന്‍ തിരക്കുകൂട്ടി പ്രവാസികള്‍

രണ്ടു ഡോസും സ്വീകരിച്ചാല്‍ മരണവും ആശുപത്രിവാസവും ഒഴിവാക്കാമെന്ന് അധികൃതര്‍

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം ജനദ്രോഹ പരിഷ്‌കാരമെന്ന് മുല്ലപ്പള്ളി

കേന്ദ്ര സര്‍ക്കാറിനോട് ഓക്സിജന്‍ എത്തിക്കാന്‍ വീണ്ടും ആവശ്യപ്പെട്ട് കെജ്രിവാള്‍

കേരളം സ്വന്തം നിലയില്‍ വാക്സിന്‍ വാങ്ങണം; കേന്ദ്രമന്ത്രി

അതിര്‍ത്തിയില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍

പോണ്ടിച്ചേരിയില്‍ ഏപ്രില്‍ 26 വരെ ലോക്ക്ഡൗണ്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ പാര്‍ട്ടി‌ക്ക് സീറ്റുകള്‍ കുറയും; സിപിഐ

പിതാവിന്റെ രോഗം ഗുരുതരം, മകനായ തന്റെ സാമീപ്യം ആവശ്യമാണെന്നു ജാമ്യാപേക്ഷയില്‍ ബിനീഷ് കോടിയേരി

ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനും കോവാക്സിന്‍ ഫലപ്രദം

സംസ്ഥാനത്ത് ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസ് വ്യാപിച്ചതായി സംശയം

രാത്രികാല കര്‍ഫ്യൂ : കേരളത്തില്‍ ക​ര്‍​ശ​ന പോ​ലീ​സ് പ​രി​ശോ​ധ​ന

ട്വന്‍റി-20യുടെ സാന്നിധ്യം യുഡിഎഫിന്​ തിരിച്ചടിയാകും; ​ഹൈബി ഈഡന്‍

മന്ത്രി ജി. സുധാകരന്‍ പരസ്യമായി മാപ്പ് പറയണം,അല്ലാതെ പരാതി പിന്‍വലിക്കില്ല, തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി

ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊവിഡ് വ്യാപനം; മലപ്പുറം ജില്ലയിലെ എട്ടിടങ്ങളില്‍ നിരോധനാജ്ഞ

ഐ.സി.എസ്.ഐ ആരോഗ്യപദ്ധതിയ്ക്ക് തുടക്കമായി

പ്രൈവറ്റ് സ്‌കൂളുകളില്‍ വേനലവധിക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ വേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍

ക്വാറന്റീൻ – ഐസലേഷൻ മാർഗ നിർദേശങ്ങൾ പുതുക്കി

നാസിക്കിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്കിൽ ഉണ്ടായ ചോർച്ചയെത്തുടർന്ന് 22 കോവിഡ് ബാധിതർ മരിച്ചു

ജ്ഞാനപീഠം ജേതാവ് ശംഖ ഘോഷ് കോവിഡ്​ ബാധിച്ച്​ മരിച്ചു

ഇന്ത്യന്‍ കോവിഡ് വകഭേദത്തിനെതിരെ ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമെന്ന് ഇസ്രായേല്‍

കുംഭമേളയില്‍ പങ്കെടുത്ത നേപ്പാള്‍ രാജാവ് ഗ്യാനേന്ദ്ര ഷാക്കും രാജ്ഞിക്കും കോവിഡ്

മൂന്നാഴ്ച നിര്‍ണായകമെന്ന് കേന്ദ്രം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ നിര്‍ദേശം

കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ അമ്പതു ശതമാനം പേര്‍ക്ക് വര്‍ക് ഫ്രം ഹോം ഏര്‍പ്പെടുത്തി

ലോകത്താകെ 14 കോടി കോവിഡ് ബാധിതര്‍; ഇന്ത്യയില്‍ ചൊവ്വാഴ്ച മാത്രം 2.94 ലക്ഷം രോഗികളും 2020 മരണവും

ലോക്ഡൗണ്‍ അവസാന ആയുധം; കോവിഡിനെ നേരിടാന്‍ രാജ്യം സജ്ജം - പ്രധാനമന്ത്രി

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു

View More