Image

തപ്സി പന്നു നായികയായുള്ള അനുരാഗ് കശ്യപ് ചിത്രം പുനരാരംഭിച്ചു

Published on 06 March, 2021
തപ്സി പന്നു നായികയായുള്ള അനുരാഗ് കശ്യപ് ചിത്രം പുനരാരംഭിച്ചു
കര്‍ഷക സമരത്തെ പിന്തുണച്ചതിനു പിന്നാലെയുണ്ടായ ഐടി റെയ്ഡിന് ശേഷം സംവിധായകന്‍ അനുരാഗ് കശ്യപ്,തപ്സി പന്നുവിനെ നായികയാക്കിയുള്ള ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു."ദൊബാര " എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയില്‍ ഉള്ള ഒരു തമാശ രംഗം അനുരാഗ് കശ്യപ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. തപ്സിയുടെ മടിയില്‍ അനുരാഗ് ഇരിക്കുന്നതും വിജയത്തിന്റെ കൈ മുദ്രയുമാണ് ചിത്രം."വെറുക്കുന്നവരോടുള്ള എല്ലാ സ്നേഹത്തോടെയും ഞങ്ങള്‍ ദൊബാര പുനരാരംഭിച്ചു "അനുരാഗ് കുറിച്ചു .





തപ്സി പന്നുവും സമാനമായ ഒരു ചിത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ചില കൂട്ടുകെട്ടുകള്‍ ആവര്‍ത്തിക്കണമെന്ന് തപ്സി കുറിപ്പായി പോസ്റ്റ് ചെയ്തു.

മൂന്നു ദിവസമാണ് അനുരാഗ് കശ്യപിന്റെയും തപ്സി പന്നുവിന്റെയും വീടും ഓഫീസും ഐ ടി ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തത്.650 കോടിയുടെ വരുമാന പൊരുത്തക്കേട് കണ്ടെത്തിയെന്നാണ് ഐടി വകുപ്പിന്റെ അവകാശവാദം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക