Image

രജീഷ വിജയന്‍ നായികയാവുന്ന 'ഖോ ഖോ'; ടീസര്‍ പുറത്തിറങ്ങി

Published on 06 March, 2021
രജീഷ വിജയന്‍ നായികയാവുന്ന 'ഖോ ഖോ';    ടീസര്‍ പുറത്തിറങ്ങി

ഫൈനല്‍സിനു ശേഷം വീണ്ടും ഒരു സ്‌പോര്‍ട്ട്‌സ്‌ ചിത്രവുമായി രജീഷ വിജയന്‍ വീണ്ടുമെത്തുന്നു. `ഖോ ഖോ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഖോ ഖോ താരമായാണ്‌ രജീഷ വിജയന്‍ വേഷമിട്ടിരിക്കുന്നത്‌. രാഹുല്‍ റിജി നായര്‍ ആണ്‌ ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ടീസര്‍ റിലീസ്‌ ചെയ്‌തു. 
മികച്ചചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിയ ചിത്രമൊരുക്കിയ സംവി#ാധായകനാണ്‌ രാഹുല്‍ റിജിനായര്‍. ഫസ്റ്റ്‌ പ്രിന്റ്‌ സ്റ്റുഡിയോസ്‌ ആണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. രാഹുല്‍ തന്നെയാണ്‌ ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്‌. 

എതിര്‍ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡി പോലെയുള്ള കളിയാണിത്‌. ഇന്ത്യയിലെ പരമ്പരാഗതമായ കളിലൊന്നാണിത്‌. ഖോ ഖോ എന്ന കളിക്ക്‌ കേരളത്തില്‍ പേരു കേട്ടസ്ഥലങ്ങളാണ്‌ പാലക്കാട്ടെ കാടാങ്കോടും കൊട്ടേക്കാടും. ഇവിടെ കുട്ടികള്‍ക്കു മുതല്‍ മുത്തശ്ശിമാര്‍ക്കു വരെ ഖോ ഖോ കളിയറിയാം. ഈ പശ്ചാത്തലമാകും സിനിമയിലും ഒരുങ്ങുക. ടോബിന്‍ തോമസ്‌ ഛായാഗ്രഹണവും സിദ്ധാര്‍ത്ഥ്‌ പ്രദീപ്‌ സംഗീതവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക